സി.ബി.കെ.എം.പഞ്ചായത്ത്.എച്ച്.എസ്സ്.എസ്സ്. പുതുപ്പരിയാരം/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

അവധിക്കാലക്യാമ്പ്

2025-2026 വർഷത്തെ ആദ്യത്തെ പ്രവർത്തനമായി മെയ്മാസം 28ന് ക്യാമ്പ് നടത്തി.അകത്തേത്തറ സ്കൂളിലെ അധ്യാപകനായ ശ്രീകാന്ത് ക്ലാസ് നയിച്ചു.എച്ച്.എം ഇൻ ചാർജ് ഷാജി ടി.വി സംസാരിച്ചു.സ്കൂൾ കൈറ്റ്മിസ്ട്രസ് ശ്രുതിദാസ് ക്യാമ്പിൽ പങ്കെടുത്തു.ക്ലാസിൽ 20 കുട്ടികൾ പങ്കെടുത്തു.ക്യാമറ ഉപയോഗിക്കുന്ന രീതി,വീഡിയോ എഡിറ്റിങ്ങ് എന്നിവ ക്ലാസിൽ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.കുട്ടികൾ ക്ലാസ് നന്നായി ആസ്വദിച്ചു. എല്ലാവർക്കും ഉച്ചഭക്ഷണം ഒരുക്കിയിരുന്നു.

അഭിരുചിപരീക്ഷ 2025-2028

2025-2028 വർഷത്തെ ലിറ്റിൽകൈറ്റ്സ് യൂണിറ്റിനുള്ള അഭിരുചി പരീക്ഷ 25-06-2025ന് നടന്നു.പരീക്ഷയിൽ 37 കുട്ടികൾ പങ്കെടുത്തു.സ്കൂൾ ഐ ടി ലാബിലാണ് പരീക്ഷ നടത്തിയത്.കൈറ്റ്മിസ്ട്രസ്മാരായ ശ്രുതിടീച്ചർ,പ്രീതടീച്ചർ എന്നിവർ നേതൃത്വം നൽകി.കുട്ടികൾ വളരെ താല്പര്യത്തോടെ പരീക്ഷയിൽ പങ്കെടുത്തു.

ലിറ്റിൽകൈറ്റ്സ് 2025-2028 ബാച്ച്

ലിറ്റിൽകൈറ്റ്സ് 2025-2028 ബാച്ചിനായി നടത്തിയ പരീക്ഷയിൽ 33 കുട്ടികൾ വിജയിച്ചു.എട്ട്,ഒൻപത് ക്ലാസുകളിലെ എല്ലാ ലിറ്റിൽകൈറ്റ്സ് കുട്ടികൾക്കും യൂണിഫോം സ്പോൺസർമാരെ കണ്ടെത്തി സൗജന്യ യൂണിഫോം നൽകി.യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം എച്ച് എം ശ്രീ.ഷാജി മാഷ് നിർവഹിച്ചു.

പത്രപ്രകാശനം

ലിറ്റിൽകൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പത്രമായ ടൈംസ് ഓഫ് സി.ബി.കെ.എം എന്ന പേരിൽ എല്ലാ മാസവും പത്രമിറക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായുണ്ടാക്കിയ പത്രം സ്കൂൾ അസംബ്ലിയിൽ എച്ച് എം ഷാജി ടി വി പ്രകാശനം ചെയ്തു.

നേം സ്ലിപ്പ് നിർമാണം

ലിറ്റിൽകൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് അവരുടെ ചിത്രം വെച്ചിട്ടുള്ള നേം സ്ലിപ്പ് നിർമ്മിച്ചു നൽകുന്ന പ്രവർത്തനം ലിറ്റിൽകൈറ്റ്സ് കുട്ടികൾ ഏറ്റെടുത്ത് ചെയ്തുവരുന്നു.ലിറ്റിൽകൈറ്റ്സ് എംബ്ലം വെച്ചുള്ള നേം സ്ലിപ്പിന്റെ പ്രിന്റ് എടുത്ത് കുറച്ച് കുട്ടികൾക്ക് നൽകി.വിതരണോദ്ഘാടനം ശ്രീ.ഷാജി.ടി.വി.നിർവഹിച്ചു.

പത്രപ്രകാശനം

ലിറ്റിൽകൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പത്രമായ ടൈംസ് ഓഫ് സി.ബി.കെ.എം എന്ന പേരിലുള്ള പത്രം സ്കൂൾ അസംബ്ലിയിൽ എച്ച് എം ശ്രീമതി.മിനി.എ.കെ ശ്രീ ഷാജി.ടി.വി യ്ക്ക് നൽകി പ്രകാശനം ചെയ്തു.