സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./അക്ഷരവൃക്ഷം/പ്രതിരോധശേഷിയിലൂടെ കൊറോണയെ തടയാം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധശേഷിയിലൂടെ കൊറോണയെ തടയാം
  നമുക്കെല്ലാവർക്കും സുപരിചിതമാണ് കൊറോണ അഥവാ കൊവി ഡ് എന്ന നാമം. ഇന്ന് ലോകത്താകമാനം നാശം വിതച്ചു വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ അനേകം           പേരുടെ ജീവൻ കവർന്നെടുത്ത മഹാമാരിയായി ഇത് മാറികഴിഞ്ഞിരിക്കുന്നു. ഇതിനെ       വെറും  ഒരു വൈറസ് എന്നും പറഞ്ഞു തള്ളികളയരുത്. ചൈനയിലെ വൂഹാൻ എന്ന നഗരത്തിൽ നിന്ന് പടർന്നു ലോകത്താകമാനം ഇത് വ്യാപിച്ചി രിക്കുന്ന ഈ സാഹചര്യത്തിൽ  ഇനിയെന്ത്??? എന്ന ചോദ്യം മാത്രം ബാക്കി.
  "പേടി വേണ്ട, ജാഗ്രത മതി ". ഒരല്പം ജാഗ്രത പുലർത്തിയാൽ നമുക്ക് കൊറോണയെ ചെറുത്ത് തോൽപ്പിക്കാം. ആരോഗ്യ പ്രവർത്തകരുടെയും  സർക്കാരിന്റെയും നിർദ്ദേശം അനുസരിച്ചു ഈ വെക്കേഷൻ കാലം വീട്ടിൽ തന്നെ ജാഗ്രതയോടെ ചിലവഴിക്കാം. അതെങ്ങനെയെന്നോ? നമുക്ക് നോക്കാം.
  വ്യക്തി ശുചിത്വം മാത്രം പോര. രോഗപ്രതിരോധശേഷി കൂടി വേണം. ഈ ലോക്ക്ഡൌൺ  കാലത്തെ ഏറ്റവും വലിയ പ്രതിസന്ധി അതുതന്നെ ആയിരിക്കും. രോഗപ്രതിരോധശേഷി ഉണ്ടെങ്കിൽ കൊറോണ വൈറസിനെ മാത്രമല്ല നമുക്കു ചുറ്റും നടക്കുന്ന മലിനീകരണവും    ഭക്ഷണങ്ങളിലെ     മായവും പോലുള്ള പ്രശ്നങ്ങളും മറികടക്കാൻ സാധിക്കും. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയും? ഒന്നു പരിശോധിക്കാം.
  അസംസ്‌കൃത മുട്ട, മാംസം, എന്നിവ കുറച്ചു, ഇലക്കറികളും വിറ്റാമിൻ അടങ്ങിയ ആഹാരവും കഴികാം. വെളുത്തുള്ളി, ഇഞ്ചി തുടങ്ങിയ   സാധനങ്ങൾ കറികളിൽ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. തുളസി ചായയിലോ കുടിക്കുന്ന വെള്ളത്തിലോ ചേർത്തു കുടിക്കുപോൾ കഫത്തിന്റെ പ്രശ്നങ്ങൾ ഉൾപ്പെടെ അകറ്റാൻ സഹായിക്കും. ഈ സമയം ചൂടുവെള്ളം കുടിക്കാൻ ശ്രദ്ധിക്കാം. കഴിയുന്നതും ഫ്രിഡ്ജിൽ വെച്ച ആഹാരം ഒഴിവാക്കുക. ശരിയായ ഉറക്കവും വ്യായാമവും ഉണ്ടാകേണ്ടതു അനിവാര്യമാണ്. വീട്ടിൽതന്നെ വ്യായാമം ചെയ്തു മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കാം. വ്യായാമവും ഉറക്കവും രോഗപ്രതിരോധത്തിന്റെ അടിസ്ഥാന ഘടകം തന്നെയാണ്. ഈ ലോക്ക്ഡൌൺ      കാലം നല്ല ആരോഗ്യത്തോ ടുകൂടി  വീട്ടിൽ തന്നെ ഇരിക്കാം.
  നാളെ ഒന്നിക്കാനായി ഇന്ന് നമുക്ക് അകലം പാലിക്കാം.
അനന്യ സി
8 F സി.ബി.എച്ച്.എസ്.എസ്. വള്ളിക്ക‌ുന്ന്.
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം