സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./അക്ഷരവൃക്ഷം/കോവിഡ്-19 (കൊറോണ എന്ന മഹാമാരി )

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്-19 (കൊറോണ എന്ന മഹാമാരി )
   കൊറോണ എന്ന മാരകമായ വൈറസ് 2019 ഡിസംബറിലാണ് തുടക്കം. ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ഇതിന്റെ ആരംഭം.  ഈ കൊറോണ വൈറസ് അഥവാ കോവിഡ് 19 എന്ന ഈ രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് ചുമയ്ക്കുമ്പോൾ ഉള്ള സ്രവത്തിലൂടെ  പകരുന്നു അതുകൊണ്ടാണ് ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണമെന്ന് പറയുന്നത്. ഇന്നുവരെ നമ്മുടെ രാജ്യത്തിൽ ആകെ മരിച്ചവരുടെ എണ്ണം 488 രോഗം ബാധിച്ചവർ 14 1792 അതിൽ 2015 പേർ സുഖം പ്രാപിച്ചു.
  ലോകത്താകെ രോഗം ബാധിച്ചവർ 2304165 അതിൽ മരണപ്പെട്ടവർ ഒരു 157 974 രോഗമുക്തി നേടിയവർ588045. ഏറ്റവും കൂടുതലായി ഈ രോഗം കാണപ്പെടുന്നത് യുഎസിൽ ആണ്.അതീവ ഗുരുതര നിലയിൽ ആണ് നമ്മുടെ ലോകം പൊയ്ക്കൊണ്ടിരിക്കുന്നത് ഈ ഒരു അസുഖം കാരണം നമ്മുടെ നാട്ടിലെ ധാരാളമാളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയിരിക്കുകയാണ്. ഈ മഹാമാരി കാരണം ലോകത്തിലെ 90% രാജ്യങ്ങളിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. 
  ജനങ്ങൾ പുറത്തിറങ്ങുകയാണെങ്കിൽ സമൂഹ വ്യാപനം നടക്കും അങ്ങനെ രോഗം എല്ലാവരിലേക്കും പരക്കും അതുകൊണ്ടുതന്നെ എല്ലാ തരത്തിലുള്ള സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്. പല യൂറോപ്യൻ രാജ്യങ്ങളിലായി കുടുങ്ങിക്കിടക്കുന്ന അനേക മലയാളികളുടെ ഇന്ത്യയിലേക്കുള്ള വരവ് തടസ്സപ്പെട്ടിരിക്കുകയാണ്. ചികിത്സയുടെ അപര്യാപ്തത മൂലം അനേകം മലയാളികൾ ഇതിനോടകം ഗൾഫ് രാജ്യങ്ങളിൽ മരിച്ചു കഴിഞ്ഞിരിക്കുന്നു. കേരളത്തിലാകെ ഈ രോഗം കാരണം മൂന്ന് പേർ മാത്രമാണ് മരിച്ചത്. സാങ്കേതിക വിദ്യയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യമായ അമേരിക്കയെ ഞെട്ടിക്കുന്നതാണ് ഈ വാർത്ത. 
  ലൗ ഡൗൺലോഡ് ആയതിനാൽ ആളുകളുടെ വരുമാനവും നിർത്തൽ ആയിരിക്കുകയാണ്. അതുകൊണ്ടുതന്നെ സർക്കാർ റേഷൻകട മുഖാന്തരം ഓരോ പാവപ്പെട്ട ആൾക്കും 15 കിലോഗ്രാം അരി കൊടുക്കുന്നുണ്ട്. സമൂഹത്തിൽ വളരെ താഴ്ന്ന നിലയിൽ നിൽക്കുന്നവർക്ക് ഭക്ഷണസാധനങ്ങൾ അടങ്ങുന്ന ഒരു കിറ്റ് സർക്കാർ നൽകുന്നുണ്ട്.
ആദിത്യ എ
9 A സി.ബി.എച്ച്.എസ്.എസ്. വള്ളിക്ക‌ുന്ന്.
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം