സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./അക്ഷരവൃക്ഷം/കേരളം വേറെ ലെവൽ

Schoolwiki സംരംഭത്തിൽ നിന്ന്
കേരളം വേറെ ലെവൽ
          വൈറസ് എന്ന കുടുംബത്തിലെ ഒരു അംഗമാണ് നിപ.നിപ ഒരു ദിവസം "ദൈവത്തിൻ്റെ സ്വന്തം നാടായ കേരളം" സന്ദർശിക്കാനായി വവ്വാൽ എന്ന വാഹനത്തിലൂടെ എത്തി. വൈറസ് എന്ന കുടുംബത്തിലെ അംഗങ്ങൾക്ക് പൊതുവേ വ്യാപന സ്വാതന്ത്ര്യം വളരെ കൂടുതലാണ്. വാഹനത്തിൽ നിന്നിറങ്ങി നിപ കേരളം മുഴുവൻ കാണുവാനായി ഇറങ്ങി തിരിച്ചു. പക്ഷെ നിപവൈറസ് അപകടകാരിയാണെന്ന് അറിഞ്ഞ കേരളീയർ നിപ യെ പാടെ തുടച്ച കറ്റി.
         ഇത് നിപ വൈറസ് കുടുംബത്തിലെ അംഗങ്ങളെ അറിച്ചു നിപയുടെ മിത്രമായ കൊറോണ ഇതു കേട്ട് ദേഷ്യത്തോടെ കേരളത്തിലേക്ക് പോകാനൊരുങ്ങി നിപ മുന്നറിയിപ്പു നൽകി." കേരളം വളരെ അപകടം പിടിച്ചതാണ്". പക്ഷെ കൊറോണ വൈറസ് ഇതു ചെവികൊള്ളാതെ കേരളത്തിലേക്ക് ഇറങ്ങി.വഴിയിൽ വച്ച് കൊറോണ ചിന്തിച്ചു, നേരിട്ട് കേരളത്തിലേക്ക് പോകണ്ട പകരം മറ്റു രാജ്യങ്ങളിലും സംസ്ഥാനങ്ങളിലുമെല്ലാം ആദിപത്യം സ്ഥാപിച്ച് കേരളീയരെ ഭയപ്പെടുത്തിയ ശേഷം അവിടേക്ക് പോയാൽ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമായേക്കാം. അതിൻ്റെ ആദ്യ ചുവടായി ചൈനയെ പിടിച്ചുകുലുക്കി.പിന്നെ ഇറ്റലി, സ്പെയ്ൻ ,യു എസ് തുടങ്ങിയ പ്രമുഖരാജ്യങ്ങളിലും ആദി പത്യം സ്ഥാപിച്ച ശേഷം ഇന്ത്യയിലേക്ക് കടന്നു വന്നു. ശേഷം കേരളത്തിലേക്കും.
         പക്ഷെ കോവിഡ് -19 ചിന്തിച്ചതിൽ അപ്പുറമായിരുന്നു മലയാളികൾ. ആദ്യം കേരളം ഒന്ന് പതുങ്ങി. എങ്കിലും പൂർവാതികം ശക്തിയോടു കൂടി കേരളം മെല്ലെ കൊറോണയ്ക്ക് തിരിച്ചടി നൽകാനൊരുങ്ങി .അതിനുള്ള മുന്നൊരുക്കമായി കേരളം എല്ലാ ജനങ്ങളെയും വീട്ടിനുള്ളിൽ ലോക്കാക്കി.ജനങ്ങളിൽ മേൽനോട്ടം വഹിക്കുന്നതിനായി പോലീസുകാരെയും നിർത്തി. കൊറോണയെതയ്ക്കാനായി ആരോഗ്യ പ്രവർത്തകരും രംഗത്തിറങ്ങി.സർക്കാർ മുൻനിരയിൽ നിന്നു കൊണ്ടു തന്നെ കോവിഡ് - 19 എന്ന മഹാമാരിയെ നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞു. കൊറോണ വൈറസിന് വ്യാപിക്കാൻ മനുഷ്യ ശരീരം കിട്ടാത്തതിനെ തുടർന്ന് കേരളത്തിൽ നിന്ന് പടിയിറങ്ങാനൊരുങ്ങി നിൽക്കുകയാണ്. ഇനിയതിനെ വീട്ടിലെ ലോക്ക് പൊട്ടിച്ച് പുറത്തിറങ്ങി തിരിച്ചുവിളിയ്ക്കരുത്.

Please ..... Stay home stay safe and break the chain.

ആർദ്ര കെ
8 G സി.ബി.എച്ച്.എസ്.എസ്. വള്ളിക്ക‌ുന്ന്.
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം