സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/അക്ഷരവൃക്ഷം/ഇനി അവ‍ പറക്കട്ടെ

Schoolwiki സംരംഭത്തിൽ നിന്ന്
ഇനി അവ‍ പറക്കട്ടെ

 
വാനം തേടി പറന്നുയരട്ടെ പക്ഷികൾ
വിടരുന്ന പുലരിതൻ സൗന്ദര്യം കാണട്ടെ
കാറ്റിന്റെ കളിവഞ്ചി തുഴഞ്ഞു നടക്കട്ടെ
മനുഷ്യാ....
നിന്റെ ജനലിനപ്പുറം,
ഉലയുന്ന മാമരക്കൊമ്പിലിരിക്കട്ടെ
കിളിക്കൊഞ്ചൽ കേട്ടു നിൻ ഹൃദയം കൊതിക്കട്ടെ
മനസൊന്നു പാറിപ്പറന്നു നടക്കട്ടെ
നീ ഒന്നു വിശ്രമിക്കൂ..
ഇനി അവർ പറക്കട്ടെ
 

സ്നേഹ ഇ.പി
സി.പി.പി.എച്ച്.എം.എച്ച്.എസ്സ്.എസ്സ് ഒഴൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത