സി.ജെ.എച്ച്.എസ്. എസ് ചെമ്മനാട്/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25
CJHSS CHEMNAD
സെമിനാർ സംഘടിപ്പിച്ചു ലോക ജനസംഖ്യ ദിനാചരണത്തിന്റെ ഭാഗമായി ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ സാമൂഹൃശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജനസംഖ്യയും മനുഷ്യവിഭവങ്ങളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പത്താംക്ലാസിലെ പാഠപുസ്തകത്തിലെ മാനവ വിഭവശേഷി വികസനം ഇന്ത്യയിൽ, ഒൻപതാം ക്ലാസിലെ ഇന്ത്യയിലെ ജനസംഖ്യ പ്രവണതകൾ എന്നീ അധ്യായങ്ങളെ അടിസ്ഥാനമാക്കിയും ഉളളതായിരുന്നു സെമിനാർ. അധ്യാപകനും ജില്ലാ റിസോഴ്സ് പേഴ്സണുമായ മദനൻ സികെ ഉദ്ഘാടനം ചെയ്ത് കൊണ്ട് സെമിനാർ പേപ്പർ അവതരിപ്പിച്ചു. ജനസംഖ്യ വർദ്ധനവ്കൊണ്ടുള്ള ഗുണവും ദോഷവും പ്രത്യേകം പരാമർശിക്കപ്പെട്ടു. ഹെഡ്മാസ്റ്റർ വിജയൻ കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹൃശാസ്ത്ര ക്ലബ്ബ് കൺവീനർ ഷാഹിന കെ.എം സ്വാഗതവും സുജാത കെ നന്ദി പറഞ്ഞു. ഗൗരി എം, റെസി പി എം, അൻസാർ എ എന്നാവർ സംസാരിച്ചു.