സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/സ്വപ്നങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്വപ്നങ്ങൾ

നിനക്കും എനിക്കും സ്വപ്നങ്ങൾ
നിറമില്ലാ ചെറു സ്വപ്നങ്ങൾ
നിറവേറാത്തൊരാ സ്വപ്നങ്ങൾ
നിരവധി ഉണ്ടാ സ്വപ്നങ്ങൾ
നമ്മുടെ തോളിലെ മാറാപ്പിൽ
നമ്മൾ ചുമക്കും സ്വപ്നങ്ങൾ
നമ്മോടൊപ്പം യാത്ര തുടങ്ങിയ
നമ്മുടെ മാനസ സ്വപ്നങ്ങൾ
നമ്മെ പോലെ ജനിച്ചു മരിക്കും
നമ്മുടെ പ്രിയതര സ്വപ്നങ്ങൾ
നമ്മൾക്കൊപ്പം ആറടി മണ്ണിൽ
നീറിയൊടുങ്ങും സ്വപ്നങ്ങൾ



നന്ദന
10 B സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത