ഗഥകാല സ്മൃതിതൻ
ഓളപ്പരപ്പിൽ ഞാൻ
ഒരു കല്ലോലിനിയായ് ചാരെനിന്നു...
ഊഷരഭൂമിയിൽ ഞാൻ കണ്ടതൊ-
ന്നുമേ മറക്കാനാവാത്ത നഷ്ടസ്വപ്നം !
രോഗദുരിതങ്ങൾ അകാലമൃത്യുവും
അലത്തല്ലി വന്നെന്നെ പ്രഹരികടന്നു...
ആർത്തനാദമെന്നുള്ളിൽ കുരുങ്ങിയൊ-
ന്നുറക്കെ കരയുവാനാവതില്ല....
രോഗത്താലമ്മയും, പ്രളയത്താലെൻ
വീടും മണ്ണിന്റെ മാറിലമർന്നുപോയ്-
ജീവിതമൊരുവിധം തിരിച്ചുപിടിച്ചാ
തീരമടുക്കാനൊരുങ്ങിടുമ്പോൾ
വീണ്ടുമൊരു മാറാവ്യാധി വന്നെന്നെ
വീട്ടുതടങ്കലിലാക്കിടുന്നു...
വൈറസ് ബാധയതേൽക്കാതിരിപ്പാൻ
വീടിനകത്തങ്ങനിരിക്കതന്നെ !