സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/വസുന്ധരയ്ക്ക് ചരമഗീതം പാടുന്നവർ

Schoolwiki സംരംഭത്തിൽ നിന്ന്
വസുന്ധരയ്ക്ക് ചരമഗീതം പാടുന്നവർ

ഈശ്വരൻ തൻ മഹത്തര സൃഷ്ടിയീ പ്രപഞ്ചം
പുഴയും വയലോരവും കാനനവീഥികളും
സർവ്വ ജീവജാലങ്ങളും പാർക്കുന്നൊരിടം !
ഇന്നതിൻ പ്രൗഡകാന്തിക്ക് മങ്ങലേറ്റതു-
വാടിക്കരിഞ്ഞു , കാലചക്രത്തിൻ തിരിവിൽ
നവയുഗശില്പികളാം മനുഷ്യരിന്നു
തൻമുഖം നോക്കി സല്ലപിച്ചിടുന്നു ദിനരാത്രങ്ങളിൽ
ചുറ്റിലുമാരോരുമെന്തെന്നുമറിയാതെ.

പുഴയൊഴുകുന്നു പിന്നെയും
തമോർഗർത്തങ്ങൾ തൻ ആഴമറിയാതെ
തൻ അധഃപതനത്തിനന്ത്യമറിയാതെ
പളുങ്കുപാത്രംപോൽ പെയ്തിറങ്ങും
കുളിർമഴത്തേടി കാലം കഴിക്കുന്നു
മാനവ ചെയ്തികൾക്കുത്തരമരുളാൻ

ഇല്ലിവിടെയീ കാനനവീഥികളും
തണലായ് തഴുകും മന്ദമാരുതനും
മനുഷ്യർ കരിനിഴൽ വീണേ പോയ്
ചലനമറ്റാത്മാവിൽ നിദ്രാവഹമായ്..
പൊലിഞ്ഞ ഋഷിശൃംഗങ്ങളും

ചില്ലുകണ്ണാടിയിലെന്നോ പതിഞ്ഞൊരാ-
സുന്ദരമുഖം നോക്കി നിർവൃതി പൂക്കുന്നതിൽ
അതിനായ് നൽകുന്നൊരോമനപ്പേര് 'സെൽഫി'
ജനനവും മരണവും സെൽഫിയാലാകൃതമായ്
ഇന്നീ വിഭ്രാന്തമാം ലോകത്തിൽ

ഹേ ! മനുഷ്യാ
വസുന്ധരതൻ ശാപവും പേറി
എങ്ങോട്ടുനിൻ പ്രയാണം
നിൻ ആത്മവന്ത്യാ വിശ്രമം കൊള്ളുമീ
മണ്ണിൻ ഗന്ധമറിയാതെ....

ആതിര എസ്
9 D സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത