സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/തിരഞ്ഞെടുപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരഞ്ഞെടുപ്പ്

ടൗണിൽ പോകാൻ വണ്ടി സ്റ്റാർട്ടാക്കുമ്പോഴാണ് ഒരു ഫോൺ കോൾ.
നിലവിളി പോലെ കാതിൽ വന്നലയ്ക്കുന്ന ശബ്ദം.
ഉടനെ വാടാ....രാജേട്ടനു വയ്യാതായിരിക്കുന്നു.
ഒരനക്കവുമില്ല.
വണ്ടി അങ്ങോട്ട് തിരിച്ചു.
കാഷ്വാലിറ്റിയിലെ ഡോക്ടർമാർ ഇനി ചെയ്യാൻ ഒരു ടെസ്റ്റും ബാക്കിയില്ല.
തുടർന്ന് ആശുപത്രി മാറ്റുക എന്നറിയിപ്പും വന്നു.
ആംബുലൻസ് ഓക്സിജൻ സിലിണ്ടറോടുകൂടി വന്നു.
വീണ്ടും ചെക്കപ്പുകൾ.
കേട്ടു നിൽക്കുന്നവനു കൂടി സ്തംഭനം വരുന്നതരത്തിൽ ഡോക്ടറുടെ അറിയിപ്പു വന്നു.
രണ്ട് ബ്ലോക്കുകൾ.
ഉടനെ ശസ്ത്രക്രിയ വേണം.
മൂന്നര ലക്ഷം രൂപയാകും.
നോട്ടങ്ങൾ പാറി വീണു.
മുഖത്തോടുമുഖം നേർരേഖയിൽ വന്നപ്പോൾ വീണ്ടും ഡോക്ടറുടെ ശബ്ദം.
അറുപ്പത്തയ്യായിരത്തിന്റെ ഒന്നുണ്ട്.
അതു വേണമെങ്കിൽ നോക്കാം.
അതിലെ ത്രെഡ് വില കുറഞ്ഞതാണെന്നു മാത്രം.
തീരുമാനം നിങ്ങളുടെയാണ്.
മൗനം ഘനീഭവിച്ചു കിടക്കുന്നു.
വണ്ടിയുടെ പാർട്സ് വാങ്ങാൻ പോയ അനുഭവം തന്നെയെന്ന് ഞാൻ മനസ്സിലോർത്തു.
നല്ലതുതന്നെ ആയിക്കോട്ടെ.
ഇതു വണ്ടിയല്ലല്ലോ ഒരു ജീവനല്ലേ...
കാലം പോയ പോക്കേ.
ഉള്ളിൽ ഒരു പൊട്ടിച്ചിരിയോ, പൊട്ടിക്കരച്ചിലോ എന്ന് വ്യവച്ഛേദിച്ചറിയാനാകുന്നില്ല. ‍

ആതിര വി
8 C സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ