സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/ഞാൻ അത്ര മോശമല്ല

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ അത്ര മോശമല്ല

                “ഞാൻ” എന്ന വാക്കിന്റെ അർത്ഥവും വ്യാപ്തിയും അളക്കുവാൻ ആർക്കാണ് കഴിയുക? ഞാൻ എന്തു ചെയ്താലും അതിനുത്തരവാദി ഞാനാണ് എന്ന തിരിച്ചറിഞ്ഞതിൽ തുടങ്ങുന്നതാണ് മനുഷ്യന്റെ വിജയം. ഞാനെന്ന വ്യക്തിയെ എന്തൊക്കെ കുറ്റപ്പെടുത്തിയാലും, വിമർശിച്ചാലും, തളരാതെ ഒന്ന് ചിരിച്ചു തള്ളുന്നതിൽ തുടങ്ങുന്നു മനുഷ്യന്റെ വിശാലമായ മനസ്സ്. എന്നെ ഒരുപാട് കുറ്റപ്പെടുത്തുകയും വിമർശിക്കുകയും ചെയ്ത ആൾക്ക് ആപത്ത് വരുമ്പോൾ ഒരു കൈതാങ്ങ് നൽകാൻ കഴിയുമ്പോൾ അവിടെ കാണുന്നത് മനുഷ്യന്റെ ഇനിയും മരിച്ചിട്ടില്ലാത്ത മനുഷ്യത്വം.
“ഞാൻ” എന്ന വാക്കിന്റെ പ്രയോഗം നാം പറയുന്ന ഭാഷയിൽ കൂറയ്ക്കാൻ കഴിഞ്ഞാൽ മനുഷ്യന് അഹങ്കാരം കുറയും. ജാതി, മതം, വർഗ്ഗരാഷ്ട്രീ യഭേദമന്യേ എല്ലാവരേയും സ്നേഹിക്കാൻ കഴിഞ്ഞാൽ "ഞാൻ "എന്ന മനുഷ്യൻ മനുഷ്യനാകും. ഈ 'കൊറോണ' കാലത്ത് അഹങ്കാരം വെടിഞ്ഞ്, സഹജീവിയെ സ്നേഹിക്കുന്ന മനുഷ്യനാണ് നിങ്ങൾ എങ്കിൽ അകത്തിരിക്കുക; സ്വന്തം വീടിനകത്ത്. വീടകം തരുന്ന സുരക്ഷിതത്വത്തിൽ സർവ്വം മറന്ന് ആമഗ്നനാക്കുക. പുതിയ പുലരിയും പുത്തൻ പ്രതീക്ഷകളും നിന്നെ തേടിയെത്തും. വൈറസ് പരാജയപ്പെട്ട് മനുഷ്യന്റെ ഇച്ഛാശക്തി വിജയിക്കുന്ന നാളേകൾ സ്വപ്നം കണ്ട് ഉണരുക... സ്വപ്നം സഫലമാകട്ടെ.....!!

അൽഷിഫ കെ എ
10 E സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം