ഞാനാകും കൊറോണ
ലോകമാം ശൈയയിൽ
വീണുണർന്ന മുള്ളാണു ഞാൻ
എന്നിലെ ഈ വിഷം
നിന്നിലേക്ക് ഒഴുക്കുന്നു ഞാൻ
ആനന്ദമാം ആ കണ്ണുകളിൽ
ഞാൻ ഘോരദു:ഖം നൽകിയോ?
അകലമില്ലാ സ്നേഹഗോപുരം
അകലമാക്കി തന്നുവോ ഞാൻ?
കണ്ണുനീരിൻ ശാപഹർഷം
നരകമായ് എന്നെ മാറ്റിയോ?
പാപങ്ങളാൽ എൻ ജിവിതം
ഏകാന്തമായ് ഞാൻ നീറവേ
ജനനി തൻ കണ്ണുനീരിൽ
വെന്തുരുകിയ മുള്ളാണു ഞാൻ
മാപ്പു നൽകൂ മാപ്പു നൽകൂ
പാപിയാം ഈ എന്നെ നീ.