സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/ജലം അമൂല്യമാണ്

Schoolwiki സംരംഭത്തിൽ നിന്ന്
ജലം അമൂല്യമാണ്

ഒരിക്കൽ ഒരു കുട്ടി സ്കൂൾ വിട്ട് വരികയായിരുന്നു. അവന്റെ കൈയ്യിൽ ഒരു ബാഗും വെള്ളത്തിന്റെ കുപ്പിയുമുണ്ട്. അവൻ ദാഹിച്ചപ്പോൾ വെള്ളമൽപ്പം കുടിച്ചു. അപ്പോഴാണ് അവൻ ഒാർത്തത് അമ്മ കൊടുത്തുവിട്ട വെള്ളം അതുപോലെ തന്നെ തിരിച്ചു കൊണ്ടു ചെന്നാൽ അമ്മ വഴക്കു പറയും. അതുകൊണ്ട് കുപ്പിയിലെ വെള്ളം റോഡിലേക്കൊഴിച്ച് കുപ്പി കാലിയാക്കി. കുറച്ചു ദൂരം നടന്നപ്പോൾ ഒരു വൃദ്ധൻ ആകെ ക്ഷീണിച്ച് തളർന്ന് അവന്റെ അടുത്തു വന്നു. അയാൾ വെള്ളം, വെള്ളം.... എന്ന് അബോധാവസ്ഥയിൽ പറയുന്നുണ്ട്. അവൻ വേഗം ബാഗിൽ നിന്ന് കുപ്പിയെടുക്കാൻ നോക്കുമ്പോഴാണ് വെള്ളം കളഞ്ഞ കാര്യം ഒാർത്തത്. അവൻ ആ കുപ്പിയും കൊണ്ട് പൈപ്പിനരികിലേക്കും അടുത്തുള്ള കിണറിന്റെ കരയിലേക്കും ഓടി. പക്ഷേ അതിലൊന്നും വെള്ളമില്ലായിരുന്നു. അവൻ കുറ്റബോധം കൊണ്ട് തലയും താഴ്ത്തി നിസ്സഹായനായി നിന്നു. വൃദ്ധൻ അപ്പോഴും വെള്ളത്തിനായി കേഴുന്നുണ്ടായിരുന്നു. വെള്ളം, വെള്ളം, വെള്ളം......

സിബിത
9 E സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ