സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗൈഡ്സ്

കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി ഞങ്ങളുടെ സ്കൂളിലെ ഒരു ഭാഗമായിരുന്ന ഒരു സ്ഥാപനമാണ് ഭാരത് സ്റ്റേറ്റ് സ്കൗട്ടും ഗൈഡ്സും. ഗൈഡിങ്ങിൻെറ ലക്ഷ്യം, പെൺകുട്ടികളെ ശക്തിപ്പെടുത്തുക എന്നതാണ്. അവരുടെ ജാതി, മതം എന്നീഭേദങ്ങളൊന്നുമില്ലാതെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. മൊത്തത്തിലുള്ള വികസനത്തിന് ഇത് ലക്ഷ്യമിടുന്നു. .ഇവിടെ ഗൈഡിങ്ങിൻെറരണ്ട് കമ്പനികളുണ്ട്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഗൈഡുകൾ സജീവമായി പങ്കെടുക്കുന്നു 16th a,b എന്നീ 2 guides companyകൾ C.K.C.G.H.Sൽ പ്രവർത്തിച്ചു വരുന്നു. 2 company കളിൽ 64 കുട്ടികൾ സജീവമായി രംഗത്തുണ്ട്. 2018 മാർച്ച് S.S.L.C പരീക്ഷ എഴുതിയ 9 പേര് രാജ്യപുരസ്കാർ അവാർഡ് നേടി ട്രേസ്‌മാർക്കിന് അർഹത നേടിയിരിക്കുന്നു. അതിൽ 3 പേർ full A+ ലഭിക്കുകയുണ്ടായി. 2019 മാർച്ച് S.S.L.C ക്കായി ഒരുങ്ങികൊണ്ടിരിക്കുന്ന കുട്ടികളിൽ 12 പേർ രാജ്യപുരസ്കാർ നേടിയവരാണ്. 9th ൽ പഠിക്കുന്ന 3 കുട്ടികൾ രാഷ്ടപതിക്കായി ഒരുങ്ങുന്നു. ത്രിതീയ സോപാൻ , ത്വിതീയ സോപാർ എന്നീ പരീക്ഷകൾക്കായി 8 7 ക്ലാസികളിലെ കുട്ടികൾ തയ്യാറെടുത്തു കൊണ്ടിരിക്കുന്നു.

അച്ചടക്ക പരിപാലനം

സ്ക്കൂളിൻെറ ദൈനംദിന പ്രവർത്തനങ്ങൾ സുഗമമായി നടക്കണമെങ്കിൽ അച്ചടക്ക പരിപാലനത്തിൻെറ പങ്ക് സുപ്രധാനമാണ്.ദിനാചരണങ്ങൾ ,ആഘോഷ പരിപാടികൾ എന്നിവ സംഘടിപ്പിക്കുമ്പോൾ അച്ചടക്കം നിയന്ത്രിക്കുന്നതിൽ ഗൈഡ്സ് നേതൃത്വം നൽകുന്നു.

ചായ വിതരണം

പി.ടി.എ ജനറൽ ബോഡി ,മാതൃസംഗമം,യുവജനോത്സവം, കായിക മത്സരങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിൽ സഹപാഠികൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകാനും ചായവിതരണം ചെയ്യാനും ഉത്സാഹത്തോടെ ഗൈഡ്സ് മുന്നോട്ടുവരുന്നു.

ഉച്ചക്കഞ്ഞി വിതരണം

മൂന്നു നിലകളിലായി പ്രവർത്തിക്കുന്ന നമ്മുടെ സ്ക്കൂ്ളിൽ ഉച്ചക്കഞ്ഞിയും കറികളും ഒാരോ നിലയിലേക്ക് യഥാസമയം എത്തിക്കാനും ചിട്ടയോടെ വിളമ്പാനും ഗൈഡ്സ് കാണിക്കുന്ന ശുഷ്ക്കാന്തി ശ്ളാഘനീയമാണ്.

പരിസര ശുചീകരണം

മനോഹരമായ നമ്മുടെ സ്ക്കൂൾ മുറ്റവും വരാന്തകളും വൃത്തിയോടെ പരിപാലിക്കുന്നതിൽ ഗൈഡ്സ് ബദ്ധശ്രദ്ധരാണ്.പ്ളാസ്റ്റിക്ക് മാലിന്യങ്ങൾ,ജൈവമാലിന്യങ്ങൾ ഇവ വേർതിരിച്ച് സംസ്ക്കരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി വരുന്നു

ഉദ്യാന പാലനം

പരിമിതമായ നമ്മുടെ സ്ക്കൂൾ പരിസരം വിവിധ തരം ചെടികൾ നട്ടു വളർത്തി മനോഹരമാക്കാനും ഒഴിവുസമയം പ്ര.യോജനപ്രദമായി ചെലവഴിക്കാനും ഗൈഡ്സ് നേതൃത്വം നൽകുന്നു.