സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/സോഷ്യൽ സയൻസ് ക്ലബ്ബ്-17
സോഷ്യൽ സയൻസ് ക്ളബ്ബ്
2018-19 അധ്യയന വർഷത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം 6/7/2018 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.30ന് നിർവഹിച്ചു. ഹെഡ്‌മിസ്ട്രസ് റവ.സിസ്റ്റർ ലിസി ദേവസിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ലബ്ബ് കൺവീനർ ശ്രീമതി സുമി.റ്റി. വേലിയത്ത്, കബ്ബ് ലീഡർ കുമാരി നന്ദന എം എന്നിവർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കുമാരി മേരി ആഞ്ജലീന std VIII D സോഷ്യൽ സയൻസ് എന്ന വിഷയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നൽകി. ഈ ശാസ്ത്രശാഖയുടെ വിവിധമേഖലകളും അവ തമ്മിലുള്ള പരസ്പരബന്ധവും കുട്ടികളെ കുട്ടികളെ ഉദ്ബോധിപ്പിച്ചു. കുമാരി പൂജാലക്ഷ്മിയും സംഘവും ദേശഭംക്തിഗാനം ആലപിച്ചു. അധ്യാപിക സുമി.ടി വേലിയത്ത് കുട്ടികൾ വളർത്തിയെടുക്കേണ്ട സമൂഹ നന്മകൾ, പരസ്പരസ്നേഹം, സഹകരണം എന്നിവയെക്കുറിച്ച് കുട്ടികളെ ഓർമിപ്പിച്ചു. ഈ അധ്യയന വർഷത്തിൽ ക്ലബ്ബ് അംഗങ്ങൾ നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരണം നൽക്കുകയും ചെയ്തു.ദേശീയ ഗാനത്തോടെ യോഗം അവസാനിച്ചു.
ഓരോ classൽ നിന്നും social science leaders നെ തെരഞ്ഞെടുത്തു. ഇവരിൽ നിന്നും club leader നെ തെരെഞ്ഞെടുത്തു. കുട്ടികളിൽ പൗരബോധവും സാമൂഹിക അവബോധവും വളർത്തിയെടുക്കാൻ ഉതകുന്നപ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നു. ദിനാചരണങ്ങളുടെ പ്രസക്തിയും ദേശസ്നേഹികളുടെ ഓർമ്മാചരണവും നടത്തുന്നതിലൂടെ കുട്ടികളിൽ ദേശസ്നേഹം വളർത്തിയെടുക്കാനും നല്ല പൗരന്മാരായി വളർത്തുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു . പ്രസംഗ മത്സരം,ഡോക്യുമെൻെററി ഫിലിം ഷോ, Quiz മത്സരം തുടങ്ങിയ പ്രവർത്തനങ്ങളുടെ കുട്ടിക്കളിൽ നേതൃത്വഗുണം രൂപപെടുത്താൻ ശ്രമിക്കുന്നുണ്ട് ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെടുന്നുണ്ട്. ICT സാധ്യതയുള്ള class room പ്രവർത്തനങ്ങൾ smart classൽ പ്രദർശിപ്പിക്കുന്ന. സ്ക്കുൾ പാർലിമെന്റ്
തെരെഞ്ഞെടുപ്പ് ജനാധിപത്യ രീതിയിലാണ് നടത്തപ്പെടുന്നത്. പ്രയോഗിക ജീവിതത്തിനും, ധാർമ്മിക മൂല്യങ്ങൾക്കും ഊന്നൽ നൽകുന്ന പ്രവർത്തനങ്ങൾക്കാണ് ഈ വിദ്യാലയം പ്രാധാന്യംനൽക്കുന്നത്.
പ്രവർത്തനങ്ങൾ
പ്രസംഗ മത്സരം
കുട്ടികളിൽ വിഷയാധിഷ്ടിതമായ വിജ്ഞാനം വളർത്തുവാൻ ഏറെ പ്രയോജനപ്രദമായ പല പദ്ധതികളും സോഷ്യൽ സയൻസ് ക്ളബ്ബിൻെറ നേതൃത്വത്തിൽ നടത്തിവരുന്നു.ക്ളബ്ബങ്ങളെ അവരുടെ താത്പര്യമനുസരിച്ച് പല ഗ്രൂപ്പുകളായിതിരിച്ച് എല്ലാ ആഴ്ചയും വിവിധ വിഷയങ്ങളിൽ പ്രസംഗ പരിശീലനം നൽകിവരുന്നു.
ഫീൽഡ് ട്രിപ്പ്
കുട്ടികളിൽ സാമൂഹിക അവബോധം,ദേശസ്നഹം,ഭൂമി ശാസ്ത്രപരമായ അറിവ് ,സാംസ്ക്കാരിക പൈതൃകങ്ങളെക്കുറിച്ചള്ള അറിവ്,വിവിധ തരം തൊഴിലുകൾ,ജലസ്രോതസ്സുകൾ ജൈവവൈവിധ്യങ്ങളെക്കുറിച്ചുള്ള അറിവ് ഇവ നേടാൻ ഉതകുന്ന തരത്തിലുള്ള ട്രിപ്പുകൾ എല്ലാവർഷവും സംഘടിപ്പിക്കുന്നു
ഫിലിം ഷോ
സാമൂഹികതിൻമകളെക്കുറിച്ചുള്ള അറിവുകൾ നേടുന്നതിനും അവ സമൂഹങ്ങളിലും കുടുംബങ്ങളിലും ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങൾ തിരിച്ചറിഞ്ഞ് അതിനെതിരായി പ്രവർത്തിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഒാരോ ടേമിലും ഫിലിം ഷോ നടത്തിവരുന്നു
==ക്വിസ് മത്സരങ്ങൾ==ദിനാചരണങ്ങളുടെ ഭാഗമായി ആ വിഷയവുമായി ബന്ധപ്പെട്ട ക്വിസ് മൽസരങ്ങൾ സംഘടിപ്പിക്കുന്നു.ഈ മത്‌സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന കുട്ടികൾ ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുന്നു.
2018 -19 അദ്ധ്യയന വർഷത്തിൽ നടത്തിയ മത്‍സരങ്ങൾ
ചാന്ദ്ര ദിന ക്വിസ്
ചരിത്ര ക്വിസ്
ഹിരോഷിമ ക്വിസ്
സ്വാതന്ത്ര്യ ദിന ക്വിസ്