സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ളബ്ബ്

മുൻവർഷങ്ങളിൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ ധാരാളം ശാസ്ത്ര പ്രതിഭകളെ വളർത്തിയെടുക്കാൻ സി.കെ.സിയിലെ സയൻസ് ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്. പല തവണ സബ് ജില്ല തലത്തിൽ ഓവറോൾ കരസ്ഥമാക്കിയ ഈ വിദ്യാലയത്തിലെ കുട്ടികൾ സംസ്ഥാനതലത്തിൽ സമ്മാ നം നേടി ഗ്രേയ്സ് മാർക്കിന് അർഹരായിട്ടുണ്ട് ഇതിന്റെ തുടർച്ചയെന്നോണം ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു

സയൻസ് ക്ളബ്ബ് രൂപീകരണം

2018-19 അധ്യായന വർഷത്തിലെ സയൻസ് ക്ലബ്ബ് ഉദ്ഘാടനം 2018 July 6-ാം തിയതി വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1.30 നടത്തുകയുണ്ടായി. സയൻസ് ക്ലബ്ബ് അംഗങ്ങളും പുതിയതായി ചേരാൻ താല്പര്യമുള്ള കുട്ടികളും സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ഒന്നിച്ചുക്കുടി. ഹെഡ്മിസ്‌ട്രസ് Rev.sr.Lissy Devassy യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഈശ്വര പ്രാർത്ഥനയോടെ യോഗനടപടികൾ ആരംഭിച്ചു. അധ്യാപകപ്രതിനിധി ശ്രീമതി ആനി ജോസഫൈൻ ഏവർക്കും സ്വാഗതമാശംസിച്ചു. സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങലൂടെ ശാസ്ത്രജ്ഞനും ശാസ്ത്രജ്ഞയും ആയിത്തീരാനുള്ള പ്രചോദനം ഓരോ വിദ്യാർത്ഥിക്കും ലഭിക്കട്ടെ എന്നും അതിനുള്ള പ്രവർത്തനങ്ങൾ നടത്തുവാൻ ഓരോരുത്തരെയും സിസ്റ്റർ ലിസിദേവസ്സി ഉദേബോധിപ്പിച്ചു. സയൻസ് ക്ലബ്ബ് കൺവീനർമാരായ ശ്രീമതി ലിസാബീന ശ്രീമതി പ്രോസ്‌പിരിൽ എം.എ ,ക്ലബ്ബ് ലീഡർ കുമാരി അമലപോൾ എ്ന്നിവർ ചേർന്ന് ദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ഹൈസ്ക്കൂൾ വിഭാഗത്തിൽ കുമാരി ഹെലൻഷിൽബി, കുമാരി എമറീറ്റ ജോസഫ് റിറ്റി സജി(IXA) എന്നിവർ ചേർന്ന് അവതരിപ്പിച്ച " ആനയ്ക്കൊരു tooth paste” എന്ന പരീക്ഷണം കുട്ടികളിൽ വളരെയധികം കൗതുകം ഉണർത്തി. യു.പി.വിഭാഗത്തിൽ നിന്ന് കുമാരി അംന പർവിൺ, ശ്രേയമേരി, ശിവഗൗരികൃഷ്ണ (VIIA) എന്നിവർ ചേർന്ന് അവതരിപ്പിച്ച ആസി‍ഡ് ബേയ്സ് റിയാക്ഷൻ വളരെ ശ്രദ്ധയോടെ കുട്ടികൾ വീക്ഷിച്ചു. നന്ദന ടി പ്രസാതിന്റെ കൃതജ്ഞതയോടെ യോഗം പര്യവസാനിച്ചു.

ലഹരി വിരുദ്ധദിന പരിപാടി 2018 ജൂൺ 26

2018-19 അധ്യായന വർഷത്തിലെ മയക്കുമരുന്ന് വിരുദ്ധദിന സി.കെ.സി.ജി.എച്ച്.എസിൽ ആചരിച്ചു. ഹെഡ്‌മിസ്ട്രസ് റവ.സി.ലിസി ദേവസി, ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികൾക്ക് സന്ദേശം നൽകി. തുടർന്ന് കടവന്ത്ര ജനമൈത്രി പോലിസ് സ്റ്റേഷനിലെ ബഹുമാനപ്പെട്ട സബ് ഇൻസ്പെക്ടർ ശ്രീ കിരൻ സി നായർ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ പരിണതഫലങ്ങളെക്കുറിച്ച് കുട്ടിക്കളെ ഉദ്ബോധിപ്പിച്ചു. നല്ല് കുട്ടികളായി വളരുവാൻ സ്വയം തീരുമാനിക്കമമെന്നും അതിനായി നല്ല ശീലങ്ങൾ വളർത്തിയെടുക്കണമെന്നും അങ്ങനെ കുടുംബത്തിനും സമൂഹത്തിനും നാടിനും ഉത്തമമാതൃകയായി തീരണമെന്നും കുട്ടികൾക്ക് അവബോധം നൽകി. കുട്ടികളെ നാശത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ മാതാപിതാക്കളും തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് കുമാരി ഫിദ അഫ്സലിന്റെ കൃതജ്ഞതാ പ്രകാശനത്തോടെ യോഗം അവസാനിച്ചു.


സയൻസ് സെമിനാർ

സയൻസുമായി ബന്ധപ്പെട്ട ആശയങ്ങൾ കൂടുതൽ ഫലപ്രദനാക്കുന്നതിനു വേണ്ടി ക്ളാസടിസ്ഥാനത്തിൽ സെമിനാറുകൾ സംഘടിപ്പിക്കുന്നു.ഇതിൽ മികവുപുലർത്തുന്ന കുട്ടികള്‌ ഉപജില്ലയിൽ പങ്കെടുക്കുന്നു

ഇൻസ്പെയർ അവാർഡ്

യുവ ശാസ്ത്രജ്ഞൻമാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെൻെറ് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഇൻസ്പെയർ അവാർഡ്.ഇതിനകം സി.കെ.സി.യി.ൽ നിന്നും അഞ്ച് കുട്ടികൾ ഈ അവാർഡിന് അർഹരായിട്ടുണ്ട്.ദിൽഷ കുഞ്ഞുമോൻ,സിൻജു,,ഗായത്രി മനോജ്,സ്നേഹ സാജൻ,അബിത എ എന്നിവരാണ് ഈ അവാർഡിന് അർഹരായത്

പരീക്ഷണങ്ങളിലൂടെ പഠനം-ഒരു ഫീൽഡ് ട്രിപ്പ്

പരീക്ഷണങ്ങളിലൂടെ ശാസ്ത്രവിഷയങ്ങളിൽ താൽപ്പര്യം ഉണ്ടാക്കുന്നതിനായി കൊച്ചി സർവകലാശാലയുടെ ശാസ്ത്ര സമൂഹ കേന്ദ്രത്തിൽ സ്‌കൂൾ വിദ്യാർഥികൾക്കായുള്ള ശാസ്ത്ര പഠന പരിപാടിയിൽ നമ്മുടെ സ് ക്കൂളിലെ കുട്ടികളെ പങ്കെടുപ്പിക്കുകയുണ്ടായി.സയൻസ് പാർക്ക്,പവലിയൻ,റോക്കറ്റ് വിക്ഷേപണ പവലിയൻ തുടങ്ങി കുട്ടികൾക്ക് രസകരമായ നിരവധി സംവിധാനങ്ങൾ പാർക്കിൽ സജ്ജീകരിച്ചിരുന്നു.

പരീക്ഷണങ്ങളിലൂടെ ശാസ്ത്രവിഷയങ്ങളിൽ താൽപ്പര്യം ഉണ്ടാക്കുന്നതിനായി കൊച്ചി സർവകലാശാലയുടെ ശാസ്ത്ര സമൂഹ കേന്ദ്രത്തിൽ സ്‌കൂൾ വിദ്യാർഥികൾക്കായുള്ള ശാസ്ത്ര പഠന പരിപാടിയിൽ നമ്മുടെ സ് ക്കൂളിലെ കുട്ടികളെ പങ്കെടുപ്പിക്കുകയുണ്ടായി.സയൻസ് പാർക്ക്,പവലിയൻ,റോക്കറ്റ് വിക്ഷേപണ പവലിയൻ തുടങ്ങി കുട്ടികൾക്ക് രസകരമായ നിരവധി സംവിധാനങ്ങൾ പാർക്കിൽ സജ്ജീകരിച്ചിരുന്നു.

അംഗീകാരങ്ങൾ

നിരവധി തവണ സംസ്ഥാന റവന്യു തലങ്ങളിൽ വിവിധ സയൻസ് മത്സരവിഭാഗങ്ങളിൽ പങ്കെടുത്ത് വിവിധ സമ്മാനങ്ങൾക്ക് അർഹരായിട്ടുണ്ട്.സ്റ്റേറ്റ് ലെവലിൽ വർക്കിംങ്ങ് മോഡൽ ഇനത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ കുമാരി വർഷ ആൻെറണി ,കുമാരി വിനീത പി.വി എന്നിവർക്ക് നാഷണൽ ലെവൽ ബാലശാസ്ത്ര കോൺഗ്രസ്സിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.