സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/അക്ഷരവൃക്ഷം/ പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം


              പ്രാചീന കാലം മുതൽ തന്നെ നമ്മുടെ പൂർവ്വികർ ശുചിത്വതിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവർ ആയിരുന് എന്ന് നമ്മുടെ പുരാതന സംസ്കാരത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നു. ശുചിത്വം ഒരു സംസ്കാരം ആയിരുന്നു എന്ന്‌ തിരിച്ചറിഞ്ഞ ആളുകൾ ആയിരുന്നു നമ്മുടേ പൂർവികർ ആരോഗ്യം പോലെതന്നെ വ്യക്തി ആയാലും സമൂഹത്തിന്‌ ആയാലും ശുചിത്വം എറെ പ്രാധാന്യമുള്ളതാണ്.ഒരു സംസ്കൃത ശ്ലോകത്തിന്റെ മലയാള അർത്ഥം ഇങ്ങനെ 
           മനസ്സിന്റെ ശുചിത്വം, കർമ്മ ശുചിത്വം, 
           ശരീര ശുചിത്വം, വാക്യ ശുചിത്വം, 
           കുല ശുചിത്വം എന്നിങ്ങനെ ശുചിത്വം 
           അഞ്ച് വിധത്തിൽ ഉണ്ട്. 
          മനസ്സിന്റെ ശുചിത്വം എന്നത് കൊണ്ട് ഉദേശിക്കുന്നത് ദുശ്ശീലങ്ങൾ ഇല്ലാത്ത നല്ല മനസ്സിനെ ആണ്. കർമ്മ ശുചിത്വം എന്നാൽ, നാം ചെയ്യുന്ന പ്രവർത്തിയിൽ ഉള്ള വൃത്തിയും ശുചിത്വവും ആണ്. ശരീര ശുചിത്വം : ശരീരം എപ്പോഴും അഴുക്കുകളിൽ നിന്നും മുക്തമായായിരിക്കുക എന്നതാണ്. വാക്യ ശുചിത്വം എന്നത് നല്ല വർത്തമാനങ്ങളും പറയുന്ന വാക്കിലെ ശുചിത്വവുമാണ്.
           പരിസര ശുചിത്വം :- നമ്മുടെ ശരീരവും വീടും സ്വഭാവവും എല്ലാം വീത്തയാക്കുന്നതോടൊപ്പം നമ്മുടെ പരിസരവും വൃത്തിയാക്കേണ്ടതുണ്ട്. എന്തെങ്കിലും പകർച്ചവ്യാതികൾ പടർന്നു വിടിക്കുമ്പോൾ മാത്രമല്ല എല്ലാ സമയങ്ങളിലും നമ്മൾ ശുചിത്വം പാലിക്കേണ്ടതാണ്.

                      
അമീന സ്വാലിഹ
IX സി.കെ.സി.എ‍ച്ച്.എസ്,പൊന്നുരുന്നി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം