സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

1. ചാന്ദ്രദിനം ജൂലൈ 21

ചാന്ദ്ര ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ ചന്ദ്രയാൻ -3  ന്റെ  മാതൃക നിർമാണ  പരിശീലനം നടത്തി. ജൈവ  പാഴ്  വസ്തുക്കൾ  ഉപയോഗിച്ചാണ്  മാതൃക നിർമിച്ചത് .  ക്വിസ് മത്സരവും നടത്തി. കൺവീനർ ലിഖിജ ടീച്ചറുടെ നേതൃത്യത്തിൽ  വിജയികളെ തിരഞ്ഞെടുത്ത്  സമ്മാനദാനം നൽകി.

2. സയൻസ് സെമിനാർ

2023 അധ്യയന വർഷത്തിലെ  ശാസ്ത്ര  സെമിനാർ  മത്സരം സ്‌കൂളിൽ വെച്ച് നടത്തി.  ശാസ്ത്ര സെമിനാറിൽ പത്താം ക്ലാസ്സ്   വിദ്യാർത്ഥിനി നിവേദിതയെ  സബ് ജില്ലയിലേക്ക് തിരഞ്ഞെടുത്തു .

3. ഇൻസ്പെയർ  അവാർഡ്  തിരഞ്ഞെടുപ്പ്

ദേശീയ തലത്തിൽ  ശാസ്ത്ര പ്രതിഭകളെ  കണ്ടെത്തുന്നതിനും , പരിപോഷിപ്പിക്കുന്നതിനുമായി ദേശീയ ശാസ്ത്ര സാങ്കേതിക മന്ത്രാലയം ആവിഷ്‌ക്കരിച്ച്  നടപ്പാക്കിയ  പദ്ധതിയാണ്   inspire അവാർഡ് . കുട്ടികൾ  വളരെ ആവേശത്തോടെ മത്സരിക്കുന്ന  അവാർഡ് എൻട്രിയിൽ  നിന്ന് 5  എണ്ണം  തിരഞ്ഞെടുത്തു . കുറെ വര്ഷങ്ങളായി സ്‌കൂളിൽ നിന്ന് ജില്ലയിലേക്ക് അവാർഡിനായി  ഒന്നിൽ കൂടുതൽ എന്ററികൾ തിരഞ്ഞെടുക്കാറുണ്ട്

4. സി.വി രാമൻ ഉപന്യാസ മത്സരം

സംസ്ഥാന തല സി വി രാമൻ ഉപന്യാസ മത്സരത്തിൽ ഫാത്തിമ ഫൈറൂസ  സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടി .