ഉള്ളടക്കത്തിലേക്ക് പോവുക

സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം 02.06.2025

2025-26 അധ്യയനവർഷത്തിൽ സി.എച്ച്.എസ്.എസ്സിലേക്ക് കടന്നുവന്ന 566-ൽ പരം വിദ്യാർഥികളെയും രക്ഷിതാക്കളെയും സ്വീകരിച്ച് കൊണ്ട് പ്രവേശനോത്സവം നടത്തി. സ്കൾ മാനേജർ ടി.കെ. മുഹമ്മദ് മുനീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് പി. കെ. വിനോദ്കുമാർ അധ്യക്ഷനായി. ചെമ്മനാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷംസുദ്ദീൻ തെക്കിൽ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പാൾ എം.ജെ ടോമി, സ്റ്റാഫ് സെക്രട്ടറി അബ്ദുൾ സമീർ തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും ഒപ്പം മധുരവിതരണവും നടത്തി.

പരിസ്ഥിതിദിനം 05.06.2025

വിവിധ ക്ലബുകളുടെ നേതൃത്തതിൽ വൃക്ഷതൈകൾ നട്ടുകൊണ്ട് അതി വിപുലമയി ആഘോഷിച്ചു. സയൻസ് ക്ലബ് essay writing competition നടത്തി. ഹിന്ദി ക്ലബ് പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുക്യത്തിൽ പരിസ്ഥിതി കവിത, കഥ, കാർട്ടൂൺ, ചിത്രം എന്നിവ ക്ലാസ് അടിസ്ഥാനത്തിൽ ചാർട്ടിൽ പ്രദർശിപ്പിച്ചു. സോഷ്യൽ ക്ലബിന്റെ പരിസ്ഥിതി ദിന സദസ്, അധ്യപക പരിശീലകനും മോട്ടിവേഷൻ സ്പീക്കറുമായ ശ്രീ. ഷൈജിത്ത് ഉദ്ഘാടനം ചെയ്തു.

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം 23.06.2025

ജൂൺ 23 തിങ്കളാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം നടന്നു. ഹയർ സെക്കണ്ടറി മലയാളവിഭാഗം അധ്യാപകനും ദേശീയ യൂത്ത് ഐക്കൺ പുരസ്ക്കാര ജേതാവ് ശ്രീ രതീഷ് പിലിക്കോട് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് കുട്ടികളോട് സംവദിച്ചു. ഹെഡ്മാസ്റ്റർ ശ്രീ മനോജ് മാസ്റ്റർ ചടങ്ങിന് അധ്ക്ഷനായി. ഹയർസെക്കണ്ടറി അധ്യാപകൻ ശ്രീ മുരളിമാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ശ്രീ സമീർ മാസ്റ്റർ എന്നിവർ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. മത്സര വിജയികൾക്ക് സമ്മാന ദാനം നടത്തി. കുട്ടികളുടെ കവിതാലാപനം ചടങ്ങിന് മാറ്റ് കൂട്ടി.

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം

inaguration

ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനംകേന്ദ്രസർവകലാശാല പ്രൊഫസറും ദേശീയ വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ. അമൃത് ജി കുമാർ നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ മനോജ് കുമാർ പി.വി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ടികെ മുനീർ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. സീനിയർ അസിസ്റ്റന്റ് ശ്രീമതി സുരേഖ ബേബി, സ്റ്റാഫ് സെക്രട്ടറി അബ്ദു സമീർ, മറ്റ് ക്ലബ്ബ് പ്രതിനിധികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ലഹരി വിരുദ്ധ ദിനം 26.06.2025

കേരള സംസ്ഥാന യുവജന ക്ഷേമബോർഡ് കാസർഗോഡ് ജില്ലാ യുവജനകേന്ദ്ര ലഹരി വിരുദ്ധദിനാചാരണം നടത്തി. ഉദ്ഘാടനം കാസർഗോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ നടത്തി, അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ശ്രീ ദേവദാസൻ സി. എം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ഷാനവാസ് പാദൂർ എന്നിവർ മുഖ്യാതിഥികളായിരുന്നു. കുട്ടികളെ ബോധവാന്മാരാക്കാൻ 'കുരുക്ക്' എന്ന പേരിൽ തെരുവ് നാടകം അരങ്ങേറി.

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ പോസ്റ്ററുകളും പ്ലക്കാ‌‌ർഡു‌‌മായി ലഹരി വിരുദ്ധ റാലി നടത്തി. ചുമരിൽ കൈപ്പത്തി പതിപ്പിച്ച് പ്രതിജ്ഞ എടുത്തു.

ദന്തപരിശോധന ക്യാമ്പ്

സ്കൂൾ NSS-ന്റെ നേതൃത്വത്തിൽ മികച്ച ഡോക്ടർ മാരുടെ ആഭിമുഖ്യത്തിൽ കുട്ടികളിലെ ശുചിത്വബോധം വളർത്താൻ വേണ്ടി ദന്തപരിശോധനാ ക്യാമ്പ് നടത്തി.

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം

ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം പതാക ഉയർത്തിക്കൊണ്ട് ആരംഭിച്ചു. സ്വാതന്ത്ര്യദിന സന്ദേശം ദേശഭക്തി ഗാനം എന്നിവയും അരങ്ങേറി.


25.10.25 ലിറ്റിൽ കൈറ്റ്സ് 9th രണ്ടാംഘട്ട ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 9th ബാച്ചിലെ കുട്ടികൾക്കുള്ള രണ്ടാംഘട്ട ക്യാമ്പ്‌ ചട്ടഞ്ചാൽ സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്‍മാസ്റ്റർ മനോജ് കുമാർ പി.വി അധ്യക്ഷനായി. ക്യാമ്പ് രഞ്ജിത്ത് സാർ (ജി എച് എസ് കൊളത്തൂർ), സുനീന ടീച്ചർ (ടി ഐ എച് എസ് എസ് നായന്മാർമൂല )എന്നിവർ കാര്യം ചെയ്തു.പ്രോഗ്രാമിങ്, അനിമേഷൻ എന്നീ മേഖലകളാണ് ക്യാമ്പിൽ ഉണ്ടായിരുന്നത് . സ്കൂൾ കൈറ്റ് ടീച്ചേഴ്സ് നേതൃത്വം നൽകി.

സ്‌നേഹാദരം

എസ് പി സി മധുര വനം പദ്ധതി നടപ്പിലാക്കിയ ജില്ലയിലെ 43 സ്കൂളിൽ നിന്നും തെരഞ്ഞെടുക്കപെട്ട 5  സ്കൂളുകളിൽ ഒന്ന് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ ആണ് .സ്കൂളിനുള്ള മൊമെന്റോ ബഹുമാനപെട്ട കേരളം വനം-വന്യജീവി വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രൻ അവര്കളിൽ നിന്നും ഏറ്റുവാങ്ങുന്നു

madhuravanam
madhuravanam

സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് (2025-26)

14.08.2025ന് സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് നട്ത്തി. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലാപ്ടോപ് വോട്ടിംഗ് യന്ത്രം തയ്യാറാക്കി കൊടുത്തത് ശ്രദ്ധേയമായി. ഒരു മണിയോടെ ക്ലാസ്സുകളിൽ ഫലപ്രഖ്യാപനം നടന്നു. അതിനുശേഷം പാർലമെന്റ് ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് നടന്നു. മൂന്ന് മണിക്ക് സ്കൂൾ പാർലമെന്റിന്റെ ആദ്യയോഗം നടന്നു.

election
election
election
election

കേരള സ്കൂൾ ഒളിമ്പിക്സ് 2024 - 23.09.2025

ചട്ടഞാൽ ഹയർസെക്കണ്ടറി സ്കൂൾ കായിക മേള പൂർവ വിദ്യാർഥിയായ മേൽപ്പറമ്പ് ഇൻസ്പക്ടർ എ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.കെ വിനോദ് കുമാർ ചടങ്ങിൽ അധ്യക്ഷനായി. സ്കൂൾ മാനേജർ ടി.കെ മുഹമ്മദ് മുനീർ, പ്രിൻസിപ്പാൾ എം.ജെ ടോമി, അബ്ദുൾ ഖാദർ ചട്ടഞ്ചാൽ, രാഘവൻ വലിയവീട്, ഹെഡ്‍മാസ്റ്റർ മനോജ് കുമാർ പി.വി എന്നിവ‌ർ ചടങ്ങിൽ സംസാരിച്ചു.

കായിക മേളയിൽ മികച്ച വിജയം കാഴ്ചവച്ച കുട്ടികളെ സബ്ജില്ലാ കായിക മേളയിലേക്ക് തെരെഞ്ഞെെടുത്തു.

സ്കൂൾ തല ശാസ്ത്രോത്സവം

25.09.2025ന് ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ, ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, IT പ്രവർത്തിപരിചയമേള നടത്തി. വിവിധ ഇനങ്ങളിലായി മികവ് തെളിയിച്ച വിദ്യാർഥികളെ ഓരോ ക്ലബ്ബിന്റെയും കൺവീന‌ർമാർ നേതൃത്വം നൽകി.

ഗാന്ധി ജയന്തി 

ഗാന്ധി ജയന്തിയോടനുബന്ധിച് ഗൈഡ്‌സ് കുട്ടികളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടന്നു. മറ്റു ക്ലബ്ബുകളും ഇതിൽ പങ്കാളികളായി

കാസർഗോഡ് സബ്‍ജില്ലാ കായികമേള

കാസർഗോഡ് സബ്ജില്ലാ സ്പോർട്സ് മത്സരങ്ങൾ ഓക്ടോബർ 7,8,9,10 തീയതികളിലായി കോളിയടുക്കം ഗ്രൗണ്ടിൽ വച്ച് നടന്നു മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ജില്ലാതലത്തിലേക്ക് തെരെഞ്ഞെടുത്തു.

സബ്‍ജില്ലാ ശാസ്ത്രോത്സവം

ഓക്ടോബർ 13,14 തീയതികളിലായി സബ്‍ജില്ലാ ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി, പ്രവർത്തിപരിചയ മേള സ്വാമിജീസ് എച്ച് എസ് എസ്സിൽ വച്ചു നടന്നു. കുട്ടികൾ മികച്ച വിജയം കൈവരിച്ചു.

ജില്ലാ കായികമേള

ജില്ലാ കായിക മേളയിൽ ചട്ടഞ്ചാൽ സ്കൂൾ മികച്ച പ്രകടനം കാഴ്ച്ച വചു .ജൂനിയർ ബോയ്സിൽ 800, 1500,3000 എന്നീ ഇനങ്ങളിൽ ക്രിസ്‌റ്റോ തോമസ്‌ വ്യക്തിഗത ജേതാവായി

ഓക്റ്റോബർ 4 ലിറ്റിൽ കൈറ്റ് 8th ക്ലാസ് പ്രിലിമിനറി ക്യാമ്പ്

പുതുതായി എട്ടാം ക്ലാസ്സിൽ ലിറ്റിൽ കൈറ്റിൽ അംഗത്വം നേടിയ കുട്ടികൾക്ക് 4/10/2025 ന് പ്രിലിമനറി ക്യാമ്പ് നടത്തി. പി ടി എ വൈസ് പ്രസിഡന്റ് ശ്രീ അബ്‌ദുൾ ഖാദർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. Parents awareness class കൈകാര്യം ചെയ്തത് കൈറ്റ് സബ് ജില്ലാ കോ ഓർഡിനേറ്റർ ശ്രീ അബ്ദുൽ ഖാദർ സാർ ആണ്‌ ബോധവത്കരണ ക്ലാസ്സിൽ 50 ലധികം രക്ഷിതാക്കൾ പങ്കെടുത്തു. കുട്ടികൾക്കുള്ള ക്യാമ്പ് കൈകാര്യം ചെയ്തത് അബ്‌ദുൾ ഖാദർ സാറും സ്കൂൾ കൈറ്റ് മെന്റേർസ് ഷീബ. ബി. എസ്, അർച്ചന എം. കെ, ശ്രീകുമാർ സർ, പ്രസീന എം എന്നിവരുമായിരുന്നു .

ഓണാഘോഷം - 2025

വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ പൂക്കള മത്സരത്തോടെ വർണാഭമായ ഓണാഘോഷത്തിന് തുടക്കമിട്ടു. വിവിധ ക്ലാസ്സുകളുടെ ഓണപ്പൂക്കളം, ഓണസദ്യ, ശിങ്കാരിമേളം, ഓണപ്പാട്ട്, കമ്പവലി, വിവിധ കലാപരിപാടികൾ എന്നിവ കൊണ്ട് സമ്പന്നമായി ഓണാഘോഷം. YT Video

SPC ത്രിദിന ഓണം അവധിക്കാല ക്യാമ്പ്

ചട്ടഞ്ചാൽ ഹയർസെക്കൻ‍ഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഓണം അവധിക്കാല ക്യാമ്പ് സെപ്റ്റംബർ 1,2,3 തീയതികളിലായി നടന്നു. മേൽപ്പറമ്പ് പോലീസ് സ്റ്റേൻ സബ്ഇൻസ്പെക്ടർ സുരേഷ് സർ പതാക ഉയർത്തി. ശ്രീ ഷാനവാസ് പാദൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

വിവിധ ക്ലാസ്സുകളിലൂടെയും, പരേഡുകളിലൂടെയും ഒണാഘോഷത്തിലൂടെയും ക്യാമ്പ് സജീവമായി. ക്യാമ്പിൽ പോലീസ് ഉദ്യോഗസ്ഥർ രക്ഷിതാക്കൾ അധ്യാപകർ എന്നിവരുടെ പങ്കാളിത്തം ശ്രദ്ധേയമായി.

കാസറഗോഡ് സബ് ജില്ലാ കലോൽസവം

ഉപജില്ലാ കലോത്സവത്തിൽ 497 പോയിന്റുമായി ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ഓവറോൾ കിരീടം നേടി .അതുപോലെ ചരിത്രത്തിലാദ്യമായി ഹൈസ്കൂൾ വിഭാഗം അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാർ ആയി.ജില്ലാ കലോത്സവത്തിലും മികച്ച വിജയം കൈവരിച്ചു .

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം - 2025

പാലക്കാട് വെച്ച നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ വിദ്യാർത്ഥികൾക്ക് മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു. ചട്ടഞ്ചാൽ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി സ്ക്രാച്ച് പ്രോഗ്രാമിംഗിൽ 1ST A GRADE ഇഷാൻ ജെംഷിദ് നേടി. അതുപോലെ ദേവദർശൻ മലയാളം ടൈപ്പിംഗിലും ഐടി ക്വിസിലും B GRADE നേടി. പ്രണവ്യ PURE CONSTRUCTION-ൽ A GRADE കരസ്ഥമാക്കി.

വിജയോത്സവം

ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിൽ അതിഗംഭീരമായി വിജയോത്സവം നടത്തി. ചടങ്ങ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ A+ നേടിയ 128 കുട്ടികളെയും Plus two പരീക്ഷയിൽ A+ നേടിയ 57 കുട്ടികളെയും എം.പി ഉപഹാരവും മധുരവും നകി അനുമോദിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് കുട്ടികളെയും എം.പി യെയും വേദിയിലേക്ക് ആനയിച്ചത്. ചടങ്ങിൽ പിടിഎ പ്രസിഡന്റ് ടി.കെ ഇക്ബാൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജഞ ടി.കെ മുഹമ്മദ് മുനീർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷംസുദ്ദീൻ തെക്കിൽ, പ്രിൻസിപ്പാൾ എം.ജെ ടോമി, ഹെഡ്‍മാസ്റ്റർ പി.വി മനോജ് കുമാർ, പിടിഎ വൈസ് പ്രസിഡന്റ് പി.കെ വിനോദ് കുമാർ തുടങ്ങിയവ‌‌ർ ആശംസയർപ്പിച്ച് സംസാരിച്ചു.

ദേശീയസ്കൂൾ ഗെയിംസിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സ്വീകരണം

ജമ്മു കശ്‍മീരിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസിൽ തയ്‌ക്കൊണ്ടോ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി .സ്വീകരണ യോഗത്തിൽ പി ടി എ പ്രസിഡന്റ് ശ്രീ വിനോദ്‌കുമാർ അധ്യക്ഷനായി

അനുമോദനം

ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് ദേശീയ-സംസ്ഥാന-ജില്ല-സബ് ജില്ലാ തലത്തിൽ കലാ-കായിക-ശാസ്ത്ര-സാമൂഹിക, പ്രവൃത്തി പരിചയ മേളകളിൽ പങ്കെടുത്ത മികവ് പുലർത്തിയ കുട്ടികളെ അനുമോദിച്ചു. പ്രതിഭകളെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്കൂൾ പിടിഎയുടെയും മാനേജ്മെന്റിന്റെയും നേതൃത്വത്തിൽ നടന്ന അനുമോദന യോഗത്തിൽ ഉദ്ഘാടനം അസിസ്റ്റന്റ് ജില്ല പോലീസ് മേധാവി ഡോ.എം.നന്ദഗോപൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് എ. എസ്. പി . ഉപഹാരം നൽകി.

mikavu 25
mikavu 25

സംസ്ഥാന തലത്തിലേക്ക്

ഹൈസ്‌കൂൾ , ഹയർ സെക്കൻഡറി വിഭാഗങ്ങളിലായിസംസ്ഥാന തലത്തിലേക്ക് വൃന്ദവാദ്യം, ഒപ്പന, ഇരുളനൃത്തം, സംഘനൃത്തം,  ചവിട്ടു നാടകം, നാടൻപാട്ട്  തുടങ്ങിയ ഗ്രൂപ്പ് ഇനങ്ങളും കുറേ individual items സംസ്ഥാന തലത്തിലേക്ക് മാറ്റുരയ്‌ക്കുന്നുണ്ട് 

.

ടീച്ചർമാരായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

10-ാം ക്ലാസ്സിൽ ഐടി കൈകാര്യം ചെയ്യുന്ന അധ്യാപകർക്കായി ലിറ്റിൽ കൈറ്റ് അംഗങ്ങൾ റോബോടിക്ക് ക്ലാസ് എടുത്തു. 10 മണിക്ക് തുടങ്ങിയ ക്ലാസ്സിൽ തിയറി, പ്രാക്ടിക്കൽ, സംശയങ്ങൾ എല്ലാം കുട്ടികൾ തന്നെ തീർത്തുകൊടുത്തു. കുട്ടി അധ്യാപകരുടെ മികവ് എല്ലാവരിലും കൗതുകമുണർത്തി.

കരിയർ ഗൈഡൻസ് ക്ലാസ്

2025 വർഷത്തിൽ sslcയിൽ വിജയം നേടിയ കുട്ടികൾക്കായുള്ള കരിയർ ഗൈഡൻസ് ക്ലാസ് നടത്തി.

സ്കൂളിൽ മാതൃഭൂമി 'മധുരം മലയാളം'

കുട്ടികളിൽ വായനാശീലം വളർത്തുന്നതിനുള്ള മാതൃഭൂമിയുടെ 'മധുരം മലയാളം' പദതി ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ തുടങ്ങി. പ്രമുഖ പരിസ്ഥിതി പ്രവർത്തകനും UNESCO പുരസ്കാര ജേതാവും ഗുജറാത്തിലെ വ്യവസായുമായ ഡോ. ആർ. കെ. നായരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.