ഉള്ളടക്കത്തിലേക്ക് പോവുക

സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ജൂൺ 3 പ്രവേശനോത്സവം

ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ 2024-25 വർഷത്തെ പ്രവേശനോത്സവം അതിവിപുലമായി ആഘോഷിച്ചു. സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനചടങ്ങുകൾ ലിറ്റിൽ കൈറ്റ്സിന്റെ ആധിമുഖ്യത്തിൽ തത്സമയ സംപ്രേക്ഷണം നടത്തിക്കൊണ്ടാണ് സ്കൂൾ തല ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. പ്രിൻസിപ്പാൾ ടോമി എം. ജെ സ്വാഗതഭാഷണം നടത്തി. കുട്ടികൾക്ക് പുസ്തക വിതരണം നടത്തിക്കൊണ്ട് ഹെഡ് മാസ്റ്റർ മനോജ് കുമാർ പി.വി ഉദ്ഘാടനകർമ്മം നിർവഹിച്ചു. പി.ടി.എ അംഗങ്ങൾ, ടീച്ചേഴ്സ് ആശംസയർപ്പിച്ച് സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ആരങ്ങേറി. മധുര വിതരണം നടത്തി. Parent awareness class സമീർ മാസ്റ്റർ കൈരാര്യം ചെയ്തു.

പരിസ്ഥിതി ദിനം - ജൂൺ 5

ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ സംസ്ഥാനയുവജനക്ഷേമ ബോർഡിന്റെ കിഴിലുള്ള കാസർഗോഡ് ജില്ലാ യുവജനകേന്ദ്രം പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. എം. എൽ. എ സി.എച്ച് കുഞ്ഞമ്പു പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ പ്രധാനാദ്യാപകൻ ശ്രീ മനോജ് കുമാർ പി.വി അധ്യക്ഷനായി. കേരള ശാസ്ത്ര സാഹിത്യ പരിഷത്തംഗം പ്രൊഹസർ. എം ഗോപാലൻ പരിസ്ഥിതി ദിന ക്ലാസ്സെടുത്തു. പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി.. സ്കൂൾ മാനേജർ ടി.കെ അസീന, പ്രിൻസിപ്പാൾ, ജില്ലാ ക്യാപ്റ്റൻ റനീഷ, ജില്ല കോർഡിലേറ്റർ നൗഷാദ് പരവനടുക്കം എന്നിവർ ആശംസയർപ്പിച്ചു. സ്കൂൾ പരിസ്ഥിതി ദിനം സയൻസ് ക്ലബ്ബ് നടത്തി. സ്കൂൾ മാനേജർ ടി.കെ അസീന, ഹെഡ്മാസ്റ്റർ മനോജ് കുമാർ പി.വി എന്നിവർ ചെർന്ന് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. പോസ്റ്റർ രചനാ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി.

പഠനോപകരണം വിതരണം നടത്തി

ചട്ടാഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ മാനേജ്മെന്റെ കമ്മിറ്റി പുതുതായി എട്ടാം ക്ലാസ്സിൽ ചേർന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂളിന്റെ സ്ഥാപക മാനേജർ ടി.കെ. അബ്ദൂൾ ഖാദർ ഹാജിയുടെ പേരിൽ 560 കുട്ടികൾക്കാണ് പഠോപകരണങ്ങൾ നൽകിയത്. മാനേജർ ടി.കെ അസീന പരിപാടി ഉദ്ഘാടനം ചെയ്തു.മേനേജങ് കമ്മിറ്റി അംഗങ്ങളായ ടി.കെ ജമീല, ടി.കെ സുഹ, ഡോ. ആബിദ് നാലപ്പാട്, ടി.കെ സമീർ, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ഉഖ്ബാൽ പ്രിൻസിപ്പാൾ എം.ജെ ടോമി, പ്രഥമാധ്യാപകൻ, പി.വി മനോജ് കുമാർ എന്നിവർ സംസാരിച്ചു.

ജൂൺ 13 പേവിഷബാധ-ബോധവൽക്കരണ ക്ലാസ്

2024 ജൂൺ 13ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എല്ലാ വിദ്യാലയങ്ങളിലും പേവിഷബാധ പ്രതിരോധത്തെ സംബന്ധിച്ച് വിദ്യാർഥികൾക്കും, അധ്യാപകർക്കുമിടയിൽ അവബോധം സൃഷ്ടിക്കുന്നതിന് ഒരു സ്പെഷ്യൽ അസംബ്ലി കൂടുവാൻ ആരോഗ്യവകുപ്പ് നിർദ്ദേശിക്കുകയും, അതുപ്രകാരം സ്ഥലം ഹെൽത്ത് ഇൻസ്പെക്ടർമാർ സ്കൂളിൽ വന്ന് കുട്ടികൾക്കും അധ്യാപകർക്കും പേവിഷബാധ പ്രതിരോധത്തെക്കുറിച്ച് അവബോധം നൽകുകയും പ്രതിജ്ഞ ചെയ്യിപ്പിക്കുകയും ചെയ്തു.

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും പി.എൻ പണിക്കർ അനുസ്മരണവും.

2024-25 അധ്യയനവർഷത്തിലെ വിദ്യാരഗംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ജൂൺ 20 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ശ്രീ. അഹമ്മദ് ഷരീഫ് കുരികൾ (റിട്ട.എ.ഇ.ഒ ഹോസ്ദുർഗ് ഉപജില്ല) നിർവഹിച്ചു. വിദ്യാരംഗം സ്കൂൾ കൺവീനർ ശ്രീമതി ശില്പ കെ സ്വാഗതഭാഷണം നടത്തി. ചടങ്ങിൽ അധ്യാക്ഷൻ നമ്പൂതിരിയായിരുന്നു. പ്രധാനാധ്യാപകൻ ശ്രീ. മനോജ് കുമാർ പി.വി, സ്റ്റാഫ് സെക്രട്ടറി ശ്രീ. പ്രേംരാജ് കെ, ശ്രീമതി സുരേഖാബേബി, ഹയർസെക്കണ്ടറി മലയാളം അധ്യാപകൻ ശ്രീ രതീഷ്കുമാർ കെ, എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. തു

ർന്ന് നാടൻപാട്ട്, വയലിൻ, കവിതാപാരായണം തുടങ്ങി കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. വിദ്യാരംഗം കുട്ടികളുടെ കൺവീനറായ ഗ്രീഷ്മ ചടങ്ങിന് നന്ദി പറഞ്ഞു.

വിദ്യാരംഗം -ഉത്‌ഘാടനം
വിദ്യാരംഗം ഉത്ഘാടനം - ശരീഫ് കുരിക്കൽ


ജൂൺ 21 അന്തർദേശീയ യോഗാദിനം

SPC, ലിറ്റിൽ കൈറ്റ്സ്, റെഡ്ക്രോസ് എന്നീ യൂണിറ്റുകളുടെ ഭാഗമായി യോഗയിൽ ട്രെയിനിംഗ് കിട്ടിയ കുട്ടികൾ നേതൃത്വം നൽകിയ യോഗ പരിശീലന പരിപാടി സ്കൂളിൽ സംഘടിപ്പിച്ചു.

ജൂൺ 23 ‍‍‍ഡ്രൈ ഡേ ആചരണം

വിദ്യാർഥികളുടെ ആരോഗ്യനില കണക്കിലെടുത്ത് സ്കൂളുകളിൽ എല്ലാ വെള്ളിയാഴ്ചയും ഒരു മണിക്കൂർ ഡ്രൈ ഡേ ആചരിക്കലിന് തുടക്കമായി. ഹെഡ്മാസ്റ്റർ പകർച്ച വ്യധികളെക്കുറിച്ചും ശുചീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. വിവിധ ക്ലബുകൾ സ്കൂളും പരിസരവും ശുചീകരിച്ചു.

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം

ലഹരിവിരുദ്ധ പ്രതിജ്ഞ കുട്ടികളെക്കൊണ്ട് എടുപ്പിക്കുകയും ലഹരി മരുന്നുകളുടെ ദുരുപയോഗത്തെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും അവരെ ബോധവന്മാരാക്കാനും വേണ്ട പ്രവർത്തനങ്ങൾ നടത്തി.

https://youtube.com/shorts/kMwsa44OM_o?si=fpF5-PaZEP9w9F7s

ജൂലൈ 5 ബഷീർ ഓർമദിനം

'ബേപ്പൂർ സുൽത്താൻ' എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദി ബഷീറിന്റെ ചരമദിനം അദ്ദേഹത്തിന്റെ അനുസ്മരണം നടത്തിക്കൊണ്ട് വിദ്യാഗംഗം കലാസാഹിത്യ കൃതികളെയും കഥാപാത്രങ്ങളെയും ആസ്പദമാക്കി ചിത്രരചാനാമത്സരവും നടത്തി വിജയികളെ തെരഞ്ഞെടുത്തു

ജൂലൈ 6 ലിറ്റിൽ കൈറ്റ്സ്-ജില്ലാതല പുരസ്കാരം ഏറ്റവാങ്ങി

ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്കാരം ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ ഏറ്റുവാങ്ങി 30,000 രൂപയുടെ ക്യാഷ് അവാർഡും ശില്പവും പ്രശസ്തിപത്രവുമാണ് ലഭിച്ചത്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് പുരസ്കാര വിതരണം നടത്തിയത്.

യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനം, തനത് പ്രവർത്തനവും സാമൂഹ്യ ഇടപെടലും പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, സ്കൂൾ വിക്കി അപാഡ്ഷൻ, ക്യാമ്പുകളിലെ പങ്കാളിത്തം ഡിജിറ്റൽ മാഗസിൻ വിക്ടേഴ്സ് ചാനൽ വ്യാപനം തുടങ്ങിയ മേഖലകളിലെ പ്രവർത്തനം വിലയിരുത്തപ്പെട്ടു.

ജില്ലയിലെ മികച്ച സ്കൂൾ സി. എച്ച് എസ് എസ് ചട്ടഞ്ചാൽ

ജില്ലാ പഞ്ചായത്ത് 'വിജയം 2021' പരിപാടിയുടെ ബാഗമായി എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാലയംങ്ങളെയും വിദ്യാർത്ഥികളെയും ആദരിച്ചു.

മികച്ച സ്കൂളിനുള്ള പുരസ്ക്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കലക്ടർ കെ ഇമ്പശേകരൻ എന്നിവരിൽ നിന്ന് ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ ഹസീന അബിദ, ഹെഡ്‍മാസ്റ്റർ പി.വി. മനോജ് കുമാർ എന്നിവർ ഏറ്റവാങ്ങി.

ജുലൈ 21 ചാന്ദ്രദിനം

ചാന്ദ്രദിനത്തോട് അനുബന്ധിച്ച് സ്കൂൾ തലത്തിൽ ക്വിസും ക്ലാസ്സ് ക്ലാസ്സ് തലത്തിൽ ക1ളാഷ് മത്സരവും നടത്തി വിജയികളെ തെരെഞ്ഞെടുത്തു. ക്വിസ് മത്സരത്തിൽ 9L ക്ലാസ്സിലെ ശ്രീകൃപ ഒന്നാം സ്ഥാനവും ശിഖ കൃഷ്ണൻ രണ്ടാം സ്ഥാനവും നേടി.

പ്രേംചന്ദ് ദിനം

പ്രേംചന്ദ്  ജയന്തിയോടനുബന്ധിച്ച്  ഹിന്ദി ക്ലബ്ബ് ഹൈസ്‌കൂൾ കുട്ടികൾക്കായി  വായന മത്സരം സംഘടിപ്പിച്ചു . വിജയികൾക്ക്  സമ്മാനദാനം നൽകി

2024-25 സയൻസ് ക്ലബ്ബ് ഉദ്ഘാടനം

2024-25 വർഷത്തെ സയൻസ് ക്ലബ്ബ് ഉദ്ഘാടനം അതിഗംഭീരമായി നടത്തി. 2018ലെ സംസ്ഥാന അവാർഡ് ജേതാവായ ശ്രീ നിർമ്മൽ കുമാർ കാടകം ആണ് ഉദ്ഘാടനകർമ്മം നിർവഹിച്ചത്. വിജ്ഞാനപ്രദമായ പരീക്ഷണങ്ങൾ അദ്ദേഹം നടത്തി.

ആഗസ്റ്റ് 6 ഹിരോഷിമ ദിനം

ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട ചട്ടഢ്ചാൽ ഹയർസെക്കണ്ടറി സ്കൂളിലെ JRC യൂണിറ്റ് യുദ്ധവിരുന്ധ റാലി നട്തതി. കുട്ടികൾ നിർമ്മിച്ച പോസ്റ്റർ ഉപയോഗിച്ചായിരുന്നു റാലി.

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം

ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം 9.15ന് പതാക ഉയർത്തിക്കൊണ്ട് ആരംഭിച്ചു. പ്രിൻസിപ്പാൾ ശ്രീ ടോമി എം. ജെ പതാക ഉയർത്തി. സ്വാതന്ത്ര്യദിന സന്ദേശം ദേശഭക്തി ഗാനം എന്നിവയും അരങ്ങേറി. കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു.

ഓഗസ്റ്റ് 16 സ്കൂൾ പാർലിമെന്റ് രൂപവത്ക്കരണം

16.08.2024 ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ പാർലിമെന്റ് ഇലക്ഷൻ നടത്തി. ഓരോ ക്ലാസ്സിന്റെയും ക്ലാസ്സ് ലീ‍ഡർമാരെ തെരെഞ്ഞെടുത്തു. പാർലിമെന്റ് ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് 2 മണിക്ക് നടന്നു. സ്കൂൾ ലീ‍ഡേറെ തെരെഞ്ഞെടുത്ത് ആദ്യ യോഗം നടത്തി. YT Video

ഓഗസ്റ്റ് 31 ലിറ്റിൽ കൈറ്റ്സ് preliminary ക്യമ്പ്

ലിറ്റിൽ കൈറ്റ് എട്ടാംതരത്തിലെ കുട്ടികൾക്കായി ഏകദിന ക്യമ്പ് സംഘടിപ്പിച്ചു. കൈറ്റ് സബ്ജില്ലാ കോർഡിനേറ്റർ ശ്രീ അബ്ദുൾ ഖാദർ, മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രിയ സി. എച്ച്. എന്നിവർ ക്ലാസ്സ് നയിച്ചു.ചടങ്ങിൽ പ്രധാനാധ്യാപകൻ ശ്രീ മനോജ്കുമാർ പി. വി. ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് രക്ഷിതാക്കൾക്ക് കൈറ്റ് ബോധവൽക്കരണ ക്ലാസ്സ് നടത്തി.

സെപ്റ്റംബർ 25, 26 സ്കൂൾതല സ്പോർട്സ്

ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ 2024-25 വർഷത്തെ സ്കൂൾ കായികമേളയുടെ ഉദ്ഘാടനകർമ്മം ശ്രീ നിധിൻലാൽ എ. സി (ISL ഫുട്ട്ബോളർ) നിർലഹിച്ചു. രണ്ട് ദിവസങ്ങളായി നടത്തിയ കായികമേളയിൽ മികവ് പുലർത്തിയ കുട്ടികളെ സബ്ജില്ലയിലേക്ക് തെരെഞ്ഞെടുത്തു.


സെപ്റ്റംബർ 27, 28 സ്കൂൾ കലോത്സവം

ഈ വർഷത്തെ സ്കൂൾ കലോത്സവം രണ്ട് ദിവസങ്ങളിലായി വിവിധ വേദികളിൽ നടന്നു. മിക്ച്ച അധ്യാപക ദേശീയ പ്രതിഭ പുരസ്കാരം നേടിയ ശ്രീ വത്സൻ പിലിക്കോടാണ് ഉദ്ഘാടന കർമം നിർവഹിച്ചത്.

സെപ്റ്റംബർ 30 സ്കൂൾതല ശാസ്ത്രോത്സവം

30.09.2024ന് ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, IT, പ്രവർത്തി പരിചയമേള നട്ത്തി. വിവധ ഇനങ്ങളിലായി മികവ് തെളിയിച്ച വിദ്യാർഥികളെ സബ്ജില്ലാതലത്തിലേക്ക് തെരെഞ്ഞെടുത്തു. വിവിധ കൺവീനർമാർ നേതൃത്വം നല്കി. YT VIDEO

എസ്. പി. സി പാസിങ് ഔട്ട് പരേഡ്

ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റു ഡൻറ് പോലീസ് കാഡറ്റ് 12-ാമത് ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് നടത്തി. കാസർകോ ട് അഡീഷണൽ എസ്.പി. പി. ബാലകൃഷ്ണൻ നായർ അഭിവാദ്യം സ്വീകരിച്ചു. മേൽപ്പറമ്പ് ഇൻസ്പെ ക്ടർ എ.സന്തോഷ്‌കുമാർ കാ ഡറ്റുകൾക്ക് പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. അധ്യാപക രായ ഇ.ജെ. ഹരികൃഷ്ണൻ, ബി. കൃപ എന്നിവരാണ് കാഡറ്റുകൾ ക്ക് പരിശീലനം നൽകിയത്.

SCARFING CEREMONY - (8th std)

8-ാം തരത്തിൽ പുതുതായി ചേർന്ന JRC കുട്ടികളുടെ SCARFING CEREMONY 8.10.2024 ചൊവ്വാഴ്ച നടന്നു. ചടങ്ങിൽ ഷെറീന ടീച്ചർ സ്വാഗതം പറഞ്ഞു. മാനേജർ ശ്രീമതി അസീന ആബിദ് സ്കാഫിംഗ് സെറിമണി ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് കമ്മിറ്റി അഗം ശ്രീ ഡോ. ആബിദ്, ര്രിൻസിപ്പാൾ ശ്രീ ടോമി എം. ജെ, ഹെഡ്മാസ്റ്റർ ശ്രീ മനോജ് കുമാർ പി.വി എന്നിവർ കുട്ടികൾക്ക് സ്കാർഫ് അണിയിച്ചു.

ഒക്റ്റോബ‌‌‌‌‌‌‌‌ർ 10 ഏകദിന സ്കൂൾ ക്യാമ്പ്

9-ാം ക്ലാസിലെ കുട്ടികൾക്ക് ഏകദിന ക്യാമ്പ് നട്ത്തി. ഷാജി മാഷ്, രജ്ഞിത്ത് മാഷ് ഇവ‌ർ‌‌‌‌‌‌‌ ക്ലാസ് കൈകാര്യം ചെയ്തു. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം, ഓപ്പൺ ട്യൂൺ സോഫ്റ്റ്‌വെയർ ലൂടെയുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവക്യാമ്പിനെ വളരെ ആകർഷകമാക്കി മാറ്റി. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മോഡ്യൂളുകളെ കൂറിച്ച് റും ക്യാമ്പിന് നേതൃത്വം നൽകിയ ക്യാമ്പിൽ ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നീ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിൽ ഉള്ള പ്രൊജെക്ടുകൾ തയ്യാറാക്കി. ഈ ക്യാമ്പിൽ നിന്ന് അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.

ഒക്റ്റോബർ 16, 17 സബ് ജില്ലാ ശാസ്ത്രമേള

GVHSS തളങ്കരവച്ച് നടന്ന ശാസ്ത്രമേളയിൽ ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ മികച്ച വിജയം നേടി. IT മേളയിൽ സ്കൂൾതല ചാമ്പ്യൻഷിപ്പ് ചട്ടഞ്ചാൽ സ്കൂൾ നേടി.

ഓക്റ്റോബർ 20 ലോകസ്തനാർബുദ ദിനം

ലോക സ്തനാർബുദ ദിനത്തിന്റെ ഭാഗമായി ലയൺസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ 2024 ഓക്റ്റബർ 20ന് രാവിലെ എട്ട് മണിക്ക് ബിട്ടിക്കൽ റോ‍ഡിൽ നിന്ന് ചട്ടഞ്ചാലിലേക്ക് ബോധവൽക്കരണ റാലി സംഘടിപ്പിക്കുകയും റാലിയോടൊപ്പം ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ വച്ച് അംസ്റ്റർ മിംസിന്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യ സ്തനാർബുദ ക്യാമ്പും സംഘടിപ്പിച്ചു.

ഒക്റ്റോബർ 24-30 സബ്ജില്ല കലോത്സവം

thiruvathira
thiruvathira

24.20.2024 മുതൽ 30.10.2024 വരെ GUPS തെക്കിൽ പറമ്പ് വച്ച് നടന്ന സബ്ജില്ല കലോത്സവത്തിൽ ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ OVER ALL CHAMPIONSHIP കരസ്ഥമാക്കി. അറബി കലോത്സവത്തിൽ RUNNER UP കൂടിയായിരുന്നു.

ജില്ലാതല ശാസ്ത്രോത്സവം

നവംബർ 1,2 തീയതികളിലായി ചെമ്മനാട് ജമാഅത്ത് ഹയർസെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന ജില്ലാതല ശാസ്ത്രോത്സവത്തിൽ വിവിധ ഇനങ്ങളിലായി സംസ്ഥാനതലത്തിൽ പങ്കെടുക്കാനുള്ള അവരസം ലഭിച്ചു.

നവംബർ 1 കേരളപ്പിറവി ദിനം

നവംബർ 2 കേരളപ്പിറവിയുമായി ബന്ധപ്പെട്ട് JRC കുട്ടികൾക്കുമേണ്ടി സംഘടിപ്പിച്ച് ക്വിസ് മത്സരത്തിൽ MITHILESH (8th B), NOORSHA FATHIMA( 8th G) AVANEETH KRISHNA (9L) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി

നവംബർ 6 CHSS YIP CLUB INAGRUATION

6.11.2024ന് YIP ക്ലബ്ബ് ഉദ്ഘാടനം ചട്ടഞ്ചാൽ സ്കൂൾ മാനേജർ ശ്രീമതി അസീന ആബിദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അധ്യക്ഷ സ്ഥാനം സ്കൂൾ പ്രിസിപ്പാൾ ശ്രീ ടോമി എം.ജെ നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്ററും മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും ആശംസ പ്രസംഗം നടത്തി. orientation class കൈകാര്യം ചെയ്തത് ശ്രീ അബ്ദുൾ ഹക്കീം കെ (CRCC BRC) കാസർഗോഡ് ആണ്. ചടങ്ങിൽ സ്വാഗതഭാഷണം സ്കൂൾ അധ്യാപകനായ ശ്രീ ജിജിൻ ജയപ്രാസദ് ആയിരുന്നു നടത്തിയത്. സ്കൂൾ ലീഡർ ഫുദൈൽ അഹമ്മദ് നന്ദി പറഞ്ഞു.

നവംബർ 11 Clean school green school mission

ഡിസിപ്ലിൻ മാനേജ്മെന്റ്, മിഷൻ ക്ലീൻ സ്കൂൾ ഗ്രീൻ സ്കൂൾ മിഷൻ എന്നീ രണ്ട് പ്രധാനപ്പെട്ട പ്രൊജക്ടുകൾ നടപ്പിലാക്കാൻ തുടക്കമിട്ടു. മാലിന്യമുക്ത നവ കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് പദ്ധതി തുടങ്ങിയത്. സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ മാലിന്യ മുക്ത ക്യമ്പസ് ബോധവൽക്കരണ ക്ലാസ്സിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീമതി ടി.കെ അസീന ആബിദ് നിർവഹിച്ചു.

നവംബർ 14 കുട്ടികളുടെ ഹരിതസഭ

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഹാളിൽ നവംബർ 14ന് കുട്ടികളുടെ ഹരിതസഭ നടന്നു. മാലിന്യ നിർമാർജന സംവിധാനങഅങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തും. ശുചിത്വ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളുടെ മാതൃകകളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുക എന്ന ലക്ഷ്യമിട്ടാണ് ഹരിതസഭ നടത്തുന്നത്. 12-ാം തിയതി സ്കൂളിൽ കുട്ടികളെ തെരെഞ്ഞെടുത്ത് ഹരിത സഭയിലേക്ക് ആവശ്യമായ മുന്നൊരുക്കങ്ങൾ കൺവീനറായ ദിവ്യ ടീച്ചറുടെ നേതൃത്വത്തിൽ നട്തിതയുരന്നു.

നവംബർ 14 ശിശു ദിനം

നവംബർ 14 ശിസുദിനവുമായി ബന്ധപ്പെട്ട് JRC CLUB കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. 8 I ക്ലാസ്സിലെ ഭവ്യശ്രീ ഒന്നാം സ്ഥാനവും 8 P ക്ലാസ്സിലെ ഫാത്തിമത്ത് ഹുസൈമത്ത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

സംസ്ഥാന ശാസ്ത്രോത്സവം

ഗണിതശാസ്‌ത്ര മേള,ഐ ടി മേള, പ്രവർത്തിപരിചയ മേള എന്നിവയിൽ വിജയം കൈവരിച്ചവർ മെറ്റൽ എൻഗ്രേവിങ് -ദിയ മനോജ്‌ ,നമ്പർ chart -ഹൃദ്യ എ, മലയാളം ടൈപ്പിംഗ് -ദേവദർശൻ ബി

നവംബർ 26 ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി 'മധുരം മലയാളം' പദ്ധതി

കുട്ടികളിൽ വായനാശീലം വളർത്താനുള്ള മാതൃഭൂമി 'മധുരം മലയാളം' പദ്ധതി ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിൽ തുടങ്ങി. പ്രമുഖ പരിസ്ഥിതി പ്രലർത്തകനും ഗുജറാത്തിലെ മലയാളി വ്യവസായിയുമായ ഡോ. ആർ. കെ നായരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. സ്കൂൾ പ്രിൻസിപ്പൽ എം. ജെ. ടോമിക്കും പ്രഥമാധ്യാപകൻ പി.വി. മനോജ് കുമാറിനും മാതൃഭൂമി പത്രം കൈമാറി. ഡോ. ആർ. കെ നായർ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ 60 ഡിവിഷനിലേക്കും ഒരു പത്രം ലഭിക്കും.

നവംബർ 26-30 കാസർഗോഡ് ജില്ലാകലോത്സവം

ജില്ലാ കലോത്സവത്തിൽ മികച്ച വിജയം നേടി -ഉറുദു കഥാരചന, കവിതാരചന, ഉപന്യസം എന്നീ വിഭാഗത്തിൽ പത്താം തരത്തിലെ ഫിദ റൈഹാന ഒന്നാം സ്ഥാനം നേടി. തമിഴ് പദ്യംചൊല്ലൽ, വയനിൻ, ചവിട്ടു നാടകം, ഇരുളനൃത്തം, പാഠകം എന്നിവയിൽ A GRADE ലഭിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂൾ മികച്ച വിജയം കൈവരിച്ചു.

07.02.2025 വിജയോത്സവം

ദേശീയ, സംസ്ഥാന മത്സരങ്ങളിൽ വിജയികളായ ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളെ പി.ടി.എ അനുമോദിച്ചു. കുട്ടികളെ ബാൻഡുമേളത്തിന്റെ അകമ്പടിയോടെ ആനയിച്ചു. അനുമോദനയോഗം ബേക്കൽ ഡി.വൈ.എസ്.പി വി.വി മനോജ് ഉദ്ഘാടനം ചെയ്തു.

അനുമോദനം

ലിറ്റിൽ കൈറ്റ്സ് സംസ്ഥാന തല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2024-25 വർഷം സംസ്ഥാനക്യാമ്പിലേക്ക് 9M ക്ലാസ്സിലെ ഇഷാൻ ജംഷിദ് അർഹത നേടി. കാരവട്ടം ഐ.സി ഫോസ് കാമ്പസിൽ നടന്ന ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ ജില്ലാ ടീമിന്റെ പ്രകടനം ശ്രദ്ധേയമായി. ഇഷാൻ ജംഷിദ് ക്വാണ്ടം കമ്പ്യൂട്ടിങ്ങ് ആണ് ചെയ്തത്.

കമ്പ്യൂട്ടർ പരിശീലനം

ലിറ്റിൽ കൈറ്റ് ന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം ഐ ടി ലാബിൽ വച്ച് നടന്നു .ദേവദർശൻ , ആദിഷ് ,ഇഷാൻ ,ശിഖ എന്നീ കുട്ടികൾ നേതൃത്വം നൽകി

2025 ഫെബ്രുവരി 12 മികവുത്സവം

12.02.2025 ന് ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂളിൽ മികമുത്സവം നടത്തി. റോബോ ആനിമേഷൻ ഫെസ്റ്റ്, ഗെയിം സോൺ എന്നിവ ഉൾപ്പെടുത്തി IT മികവുത്സവവും മറ്റ് വിവിധ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര മികവുത്സവവും നടത്തി. ഇവയിൽ എല്ലാം കുട്ടികൾ തങ്ങളുടെ കഴിവുകൾ നല്ല രീതിയിൽ പ്രകടമാക്കി. ഐടി മേളയിൽ ഹയർസെക്കണ്ടറി കമ്പൂട്ടർ സയൻസ് അധ്യാപകർ ഫെസ്റ്റ് വിലയിരുത്തി. മികച്ച യൂണിറ്റുകൾക്ക്ക എൺ. ബി. എസ് എഞ്ചിനീയറിംഗ് കോളേജിന്റെ സഹകരണത്തോടെ, അസാപ് സെന്റെറിൽ നടന്ന റോബോട്ടിക്ക് ഹാക്കത്തോണിൽ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു. YT Video

2025 ഫെബ്രുവരി അമ്മ അറിയാൻ

14.02.25 വെള്ളിയാഴ്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'അമ്മ അറിയാൻ' പരിപാടി നട്ത്തി. യൂണിറ്റ് അംഗങ്ങളായ ശ്രീ കൃപ, ശിഖ എന്നീ കുട്ടികളാണ് അമ്മമാർക്ക് ക്ലാസ് എടുത്തത്. കമ്പ്യൂട്ടർ പരിജ്ഞാനം, സൈബർ സുരക്ഷയെക്കുറിച്ച് അറിവ് നൽക്ൽ, തുടഹ്ങിയ കാര്യങ്ങൾ ഫല പ്രദമായ രീതിയിൽ അമ്മമാരിലേക്ക് എത്തിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. ക്ലാസിന്റെ ഉദ്ഘാടനം കൈറ്റ് സ്കൂൾ കൺവീനർ ശ്രീമതി ഷീബ ടീച്ചർ നിർവഹിച്ചു. YT Video

അവധിക്കാല ക്യാമ്പ് 2025

ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്ക്കൂളിൽ 21.01.2025 ബുധനാഴ്ച ലിറ്റിൽ കൈറ്റ് ഏകദിന ക്യാമ്പ് നട്ത്തി. കേഡൻലൈവ് സോഫ്റ്റ്‍വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗിന്റെ വിവിധ മാറ്റർ ശ്രീ മനോജ്കുമാ‌ർ പി.വിയുടെ അഭാവത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി സുരേഖാ ബേബി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീ രഞ്ജിത്ത് വി (HST GHS KOLATHUR), ശ്രീ നന്ദകിഷോർ എ (HST BARHSS BOVIKANAM) എന്നീ അധ്യാപകർ ക്യാമ്പ് നയിച്ചു. കൈറ്റ് മാസ്റ്റർ ശ്രീ ശ്രീകുമാർ മിസ്ട്രസ്സുമാരായ ശ്രീമതി ഷീഷ. ബി. എസ്., പ്രസീന എന്നിവരും ക്യാമ്പിന്റെ ഭാഗമായി

2025 ഫെബ്രുവരി വിജയോത്സവം

ദേശീയ, സംസ്ഥാന മത്സരങ്ങളിൽ വിജയികളായ ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർഥികളെ പി.ടി.എ അനുമോദിച്ചു. കുട്ടികളെ ബാൻഡുമേളത്തിന്റെ അകമ്പടിയോടെ ആനയിച്ചു. അനുമോദനയോഗം ബേക്കൽ ഡി വൈ.എസ്.പി വി.വി മനോജ് ഉദ്ഘാടനം ചെയ്തു.

പി.ടി.എ വൈസ് പ്രസിഡന്റ് പി.കെ വിനോദ് കുമാർ ചടങ്ങിൽ അധ്യക്ഷനായി സർവീസീൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ കെ.വി വാസുദേവൻ നമ്പൂതിരിയോയും മേർലി മേരി ജോസിനോയും ചടങ്ങിൽ ആദരിച്ചു. വിവിധ കൺവീനർമാരേയും ചടങ്ങിൽ ആദരിച്ചു.