സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ജൂനിയർ റെഡ് ക്രോസ് 2024 -25

യോഗദിനത്തിൽ നടന്ന ക്ലാസ്

അന്താരാഷ്ട്ര  ജീവകാരുണ്യ സംഘടനയായ റെഡ് ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥി വിഭാഗമായ   ജൂനിയർ റെഡ് ക്രോസിന്റെ യൂണിറ്റ് വിദ്യാലയ ത്തിൽ  നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു. 2008 ൽ 30 അംഗ ജെ ആർ സി കേഡറ്റുകളുമായി ആദ്യ യൂണിറ്റ് നിലവിൽ വന്ന ഈ വിദ്യാലയത്തിൽ  ഇപ്പോൾ വിവിധ ക്ലാസുകളിലായി നൂറിലധികം കുട്ടികൾ സേവന തൽപരരായി ഈ പ്രസ്ഥാനത്തിനു കീഴിൽ പ്രവർത്തിച്ചു വരുന്നു.ദൈനംദിന സ്കൂൾ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായ കേഡറ്റുകൾ പ്രഥമ ശുശ്രൂഷ, ആരോഗ്യ ബോധവൽക്കരണം ,സ്കൂൾ പ്രവർത്തന  മേഖലകളിലുണ്ടാകുന്ന വിവിധ പ്രവർത്തനങ്ങളിൽ സേവനങ്ങൾ അർപ്പിച്ചു വരുന്നു. പ്രത്യേകിച്ച്  എല്ലാ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഈ വിദ്യാർത്ഥി വിഭാഗത്തിന്റെ പ്രവർത്തനം  ശ്രദ്ധേയമാണ്.

ഹിരോഷിമ ദിനം

ഹിരോഷിമ ദിനത്തോടനുബന്ധിച്ച്   ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ JRC യുടെ ആഭിമുഖ്യത്തിൽ  ക്വിസ് മത്സരം നടത്തി .   9 G  ക്ലാസ്സിലെ ഗോപിക ഒന്നാംസ്ഥാനവും, 9C  ക്ലാസ്സിലെ വിജിഷ രണ്ടാം സ്ഥാനവും നേടി .


JRC SCARFING CEREMONY

എട്ടാം തരത്തിൽ പുതുതായി  ചേർന്ന JRC  കുട്ടികളുടെ SCARFING CEREMONY   വ്യാഴാഴ്ച്ച  നടത്തി.  സറീന ടീച്ചർ സ്വാഗതം പറഞ്ഞു.  മാനേജർ  ശ്രീ. മുഹമ്മദ് ഷെരീഫ്  SCARFING CEREMONY ഉത്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ മനോജ് മാസ്റ്റർ,  സീനിയർ അസിസ്റ്റന്റ് വാസുദേവൻ മാസ്റ്റർ , JRC ചാർജ് ഉള്ള  അദ്ധ്യാപികമാർ , സുജ ടീച്ചർ എന്നിവർ സംസാരിച്ചു .

JRC ജില്ലാ സെമിനാർ

JRC ജില്ലാ സെമിനാർ  ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്‌കൂളിൽവെച്ച് നടന്നു

ജില്ലാ  സെമിനാറിന്റെ   വീഡിയോ കാണാൻ  താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക

https://www.youtube.com/watch?v=hCgt1s309pE