സി.എച്ച്.എസ്.എസ്. പോത്തുകല്ല്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും രോഗ പ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വവും രോഗ പ്രതിരോധവും


പരിസര ശുചിത്വം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ശുചിത്വം ഒരു സംസ്കാരമായി കാണണം. ശുചിത്വം സ്വാതന്ത്ര്യവുമാണ്. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാക്കണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരു പോലെ സൂക്ഷിക്കണം. നാം നടക്കുന്ന പാദയിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകി കിടക്കുന്നുണ്ട്. അറിഞ്ഞോ അറിയാതയോ അതൊക്കെ നാം ശരീരത്തിന്റെ ഭാഗമാക്കുന്നു. അതിലൂടെ നാം മാരകമായ രോഗങ്ങൾക്ക് അടിമയാകുന്നു. രോഗങ്ങളെ പ്രതിരോധിക്കാനും ശുചിത്വം അനുവാര്യമാണ്.കുന്ന് കൂടുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വാഹനങ്ങളും ഫാക്ടറികളും പുറന്തള്ളുന്ന വിശവാതകങ്ങൾ ക്ലോറോ- ഫ്ലൂറോ കാർബൺ സംയുക്തങ്ങൾ ഇവയെല്ലാം നാം ജീവിക്കുന്ന ഭൂമിയേയും പരിസരത്തേയും നശിപ്പിക്കുന്നു.ഇതിനെയെല്ലാം തരണം ചെയ്ത് നാം നമ്മുടെ പരിസരത്തെയും അതിലൂടെ ഭൂമിയെയും വൃത്തിയാക്കണം. നമ്മുടെ പരിസരം ശുചിത്വമുള്ളതാക്കുകയും അത് ശുചിത്വത്തോടെ തന്നെ നിലനിർത്തുകയും വേണം.വീടും പരിസരവും ശുചിത്വമുള്ളതാക്കി രോഗപ്രതിരോധമുള്ളവരാകൂ.


മിസ്ദ
8 F സി.എച്ച്.എസ്.എസ്. പോത്തുകല്ല്
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം