സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/ഭൂമിക

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിക


തിരക്കുള്ള നഗരം.
സൂചി ഇട്ടാൽ നിലം തൊടില്ല.

മരമണ്ടനായ ശംഭു അതിലൂടെ നടന്നു വരികയായിരുന്നു.

അപ്പോൾ അവൻറെ കണ്ണിൽ എന്തോ തടഞ്ഞു.

അവൻ അത് എടുത്തു നോക്കി.

അത് ഒരു സ്വർണ്ണമാല ആയിരുന്നു. ശംഭു അത് അടുത്തുള്ള കടക്കാരനെ ഏൽപ്പിച്ചു.

അവൻ തിരിയേണ്ട താമസം ഒരു സ്ത്രീ പരിഭ്രാന്തയായി ഓടിവരുന്നു.

അവൾ കടക്കാരനോട് പറഞ്ഞു . "ഈ മാല എൻറെ താണ് . ഇത് എനിക്ക് തരൂ".

അപ്പോൾ ശംഭു എതിർത്തു .

അവൻ പറഞ്ഞു "അല്ല ഇത് എനിക്ക് ഭൂമി തന്നതാണ്. ഇതെങ്ങനെ നിന്റേതാകും?"

"അല്ല. ഇത് എനിക്ക് എൻറെ ഭർത്താവ് ഞങ്ങളുടെ വിവാഹ വാർഷികത്തിന് സമ്മാനമായി നൽകിയതാണ്".

അപ്പോൾ ശംഭു ചോദിച്ചു. "നിൻറെ ഭർത്താവിന് എവിടെ നിന്നാണ് കിട്ടിയത്?"

അവൾ പറഞ്ഞു "കടയിൽ നിന്ന് വാങ്ങിയതാണ്".

അപ്പോൾ ശംഭു ചോദിച്ചു "കടക്കാർക്ക് ഇത് എവിടെ നിന്ന് കിട്ടി?"

സ്ത്രീ പറഞ്ഞു. " ഭൂമിയിൽ നിന്ന് കുഴിച്ചെടുക്കുന്നതാണ്"

അപ്പോൾ ശംഭു പറഞ്ഞു. "എന്നാലുംഭൂമിയില സകലതും ഭൂമിക്കുള്ളത് തന്നെയല്ലേ ? നമ്മൾ അതിന്റെ പേരിൽ അഹങ്കരിച്ചിട്ട് ഒരു കാര്യവുമില്ല".

അവർക്ക് മറുപടി ഒന്നും പറയാനുണ്ടായിരുന്നില്ല.

അമൻ. എം
7 C സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത