സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/പരിസ്ഥിതി പഠിപ്പിച്ച പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി പഠിപ്പിച്ച പാഠം

ഒരിടത്ത് രാജേന്ദ്രൻ എന്നൊരു പണക്കാരൻ ഉണ്ടായിരുന്നു. അയാൾക്ക് ഒരുപാട് സ്വത്ത് ഉണ്ടായിരുന്നു.അതിനേക്കാൾ ഇഷ്ട്ടം അയാൾക്ക് പ്രകൃതിയോടും പരിസ്തിധിയോടും ആയിരുന്നു.അയാളുടെ ഭാര്യ വസന്ത അഹങ്കാരി ആയിരുന്നു. അയാൾ തന്റെ വീടിനെ പച്ചപ്പ് കൊണ്ട് മൂടും.വളരെ ഭംഗി യാണ് അദ്ദേഹത്തിന്റ വീട് കാണാൻ.ഗ്രാമത്തിലുള്ളവർക്ക് കണ്ണിലുണ്ണി ആയിരുന്നു രാജേന്ദ്രൻ.ഗ്രാമത്തിലുള്ളവർക്ക് കടമായിട്ടല്ലതെ സ്വന്തമായി മാത്രമേ ഇത് വരെ പണം നൽകിയിട്ട് ഒള്ളൂ.അതികം വൈകാതെ രാജേന്ദ്രൻ മരണമടഞ്ഞു.മരിക്കുന്നതിനു മുമ്പ് അയാൾ ജനങ്ങളോട് പറഞ്ഞു: നിങ്ങള് ഒരിക്കലും പ്രകൃതിയെ നശിപ്പിക്കരുത്.അതോടെ ഗ്രാമം ഉറങ്ങിക്കിടന്ന പോലെയായി. എന്നാൽ അയാളുടെ ഭാര്യ വസന്ത പ്രകൃതിയോട് സ്നേഹമില്ലായ്മ ഉള്ളവൾ ആയിരുന്നു.രാജേന്ദ്രന്റെ മരണശേഷം അയാൾ ജനങ്ങൾക്ക് കൊടുത്ത പണം പലിശയടക്കം തിരിച്ചു വാങ്ങാൻ തുടങ്ങി.ഗ്രാമവാസികൾ കഷ്ട്ടത്തിലായി.വസന്ത തന്റെ വീടിന്റെ ചുറ്റുമുള്ള എല്ലാ മരങ്ങളും ജനങ്ങൾ നട്ട് വളർത്തിയ മരങ്ങളും മുറിച്ച് വിറ്റു.ഒരുപാട് കാശുണ്ടാക്കി .ഫാനും ഏസിയും ഒരുപാട് വാങ്ങിക്കൂട്ടി. പരിസ്ഥിതി ചൂഷണം ചെയ്തു.മരങ്ങൾ വെട്ടി, വയലുകൾ നികത്തി, കുന്നുകൾ ഇടിച്ചു ഫാക്ടറികൾ പണിതു.നാട്ടിലെ ഏറ്റവും വലിയ പണക്കരി എന്നതിൽ അവൾ അഹങ്കരിച്ചു.അടുത്ത പട്ടണത്തിൽ നിന്നു വന്ന സന്യാസി ഇൗ വിവരമെ ല്ലാം അറിഞ്ഞു.സന്ന്യാസി വസന്തയോട് പറഞ്ഞു: മകളെ പരിസ്ഥിതിയെയും പ്രകൃതിയെയും നീയിങ്ങനെ ചൂഷണം ചെയ്യരുത്. എന്നാൽ ആ സന്യാസിയുടെ വാക്ക്‌ അവൾ‌ ചെവി കൊണ്ടില്ല.അവസാനം സന്യാസി പറഞ്ഞു: മോളെ നീ അനുഭവിക്കും .പ്രകൃതിയും പരിസ്ഥിതിയും നിനക്ക് തിരിച്ചടിയാകും. അവളത് കേൾക്കാത്ത ഭാവം നടിച്ചു.ജനങ്ങൾക്ക് രാജേന്ദ്രൻ കൊടുത്ത വാക്ക് അവള് കൈ വെടി യാതെ മരങ്ങൾ നട്ടു.കൃഷി വീണ്ടും തുടങ്ങി. വർഷങ്ങൾ കടന്നു പോയി.ജനങ്ങൾ നട്ട് വളർത്തിയ മരങ്ങൾ വലുതായി .കടുത്ത വേനൽ വന്നു.ജനങ്ങളിൽ ഒരാൾ പോലും ദു:ഖിചില്ല. കാരണം തണലേകാൻ പരിസ്ഥിതി കൂടെയുണ്ട്.സന്യാസി പറഞ്ഞത് സംഭവിച്ചു.അവൾക്ക് ചൂടിനെ നിയന്ത്രിക്കാൻ കയിഞ്ഞില്ല .പ്രളയം വന്നു. ജനങ്ങൾ തട്ടു തട്ടുകളായി ചെയ്തകൃഷി കാരണം വെള്ളം ഭൂമിയിലേക്ക് ഇറങ്ങി.മഴക്കുഴി കാരണം പ്രളയത്തെ അതി ജീവിച്ചു. എന്നാലും വസന്തക്ക്‌ അതിന് സാധിച്ചില്ല.ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു അവളുടെ വീട്.അതിനാൽ അവൾക്ക് ഒരുപാട് നാശ നഷ്ടം ഉണ്ടായി.അടുത്ത പട്ടണത്തിൽ പോയി സന്യസിയോട് മാപ്പ് പറഞ്ഞു.ജനങ്ങളോട് മാപ്പ് ചോദിക്കുകയും ചെയ്തു.പ്രകൃതിയെയും പരി്ഥിതിയെയും അവൾ സ്നേഹിച്ചു.

ഫർഹാന വി.ടി
7 F സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ