സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

മനുഷ്യൻ ഭൂമുഖത്ത് ജീവിക്കുന്നത് കൊണ്ടു തന്നെ മനുഷ്യ ജീവിതത്തിൽ പരിസ്ഥിതി സംരക്ഷണം എന്നത് നമ്മുടെ ബാധ്യതയാണ്.ഭൂമിയുടെ സന്തുലിതാവസ്ഥ പ്രധാനഘടകമാണ് ഭൂമിയിലുള്ള കുന്നുകളും മലകളും പർവ്വതങ്ങളും.ഭൂമിയുടെമുകളിൽ നാം കാണുന്ന കുന്നുകളും മലകളും പർവ്വതങ്ങളും ഭൂമിയുടെ ആണികളാണെന്ന് ശാസ്ത്രം തെളിയിക്കുന്നു.എന്നാൽ ഇന്ന് മനുഷ്യൻ ഭൂമിയുടെ നിലനിൽപ്പിന് ഘടകങ്ങളായ കുന്നുകളെയും മലകളെയും പർവ്വതങ്ങളെ വരെയും ഇടിച്ചുനിരപ്പ് ആക്കുന്നത് ഒരു സ്ഥിതി വിശേഷമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.അതുകൊണ്ടുതന്നെ വെള്ളപ്പൊക്കം പോലെയുള്ള മഹാ കെടുതികൾ ഉണ്ടാവാൻ സാധ്യതയുണ്ട്.നാം അതിന് അനുഭവസ്ഥരുമാണ്.ഭൂമിയെ നാം എത്രത്തോളം അപകടപ്പെടുത്തുന്ന അതിൻറെ എത്രയോ പതിന്മടങ്ങു മനുഷ്യകുലത്തിന് നാശ നഷ്ടത്തിന് കാരണമായിത്തീരും അതുകൊണ്ട് നാം പരിസ്ഥിതി നശിപ്പിക്കരുത്.

ത്വൽഹ ടി.പി
5 D സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം