സി എച്ച് എം എച്ച് എസ് എസ് പ‍ൂക്കൊളത്ത‍ൂർ ചരിത്രത്തിലേക്കൊരെത്തിനോട്ടം

എം ഇബ്‍റാഹിം മാസ്റ്റർ പ‍ൂക്കൊളത്ത‍ൂർ


ഏതൊരു സമൂഹത്തിന്റെയും അഭിമാനകരമായ പുരോഗതിക്ക് വിദ്യാഭ്യാസം വളരെ അനിവാര്യമാണ്. വിദ്യാലയങ്ങളുടെ അഭാവംമൂലം പുൽപ്പറ്റ പഞ്ചായത്ത് ഏറെക്കാലം വളരെ പിറകിലായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് പരിസര പ്രദേശങ്ങളായ മഞ്ചേരി, പൂക്കോട്ടൂർ, മൊറയൂർ, കിഴിശ്ശേരി, അരീക്കോട് എന്നീ പ്രദേശങ്ങളെയാണ് ആശ്രയിച്ചിരുന്നത്. യാത്രാസൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ട് നാല് ഏഴ് ക്ലാസുകളോടെ തുടർപഠനം അവസാനിപ്പിക്കേണ്ട ദുരവസ്ഥയിൽ ആയിരുന്നു പഞ്ചായത്തിലെ വിദ്യാർത്ഥികൾ

1966 മുതൽ മുതൽ പഞ്ചായത്തിൽ ഒരു ഹൈസ്കൂൾ വേണമെന്ന് പ്രദേശവാസികളുടെ ആവശ്യം സഫലീകൃതമാകുാൻ ആവാൻ നീണ്ട പത്ത് വർഷങ്ങളാണ് കാത്തിരിക്കേണ്ടി വന്നത് .ഹൈസ്കൂളുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ സ്ക‍ൂൾ അനുവദിക്കുക എന്ന അന്നത്തെ സർക്കാറിന്റെ നയപരമായ തീരുമാനപ്രകാരം 1975 നമ്മുടെ പഞ്ചായത്തിലേക്ക് അനുവദിച്ച ഹൈസ്കൂൾ സ്ഥാപിക്കുന്നതിന് തൃപ്പനച്ചി AUP സ്കൂൾ മാനേജറായ ഗോവിന്ദൻമാസ്റ്ററെ സമീപിച്ചെങ്കിലും സ്ഥല സാമ്പത്തിക പ്രശ്നങ്ങൾ പറഞ്ഞു അദ്ദേഹം വിസമ്മതിക്കുകയും പൂക്കൊളത്തൂരിലെ പൗരപ്രമാണിയായിരുന്ന ഒ. പി ചേക്കുട്ടി ഹാജിയെ നിർദേശിക്ക‍ുവാനാണ് എന്നോട് ഉപദേശിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്ത നിസ്വാർത്ഥന‍ും നിഷ്കളങ്കനുമായ ഹാജിയെ ഈ വിഷയം ധരിപ്പിക്കുന്നതിന് ഏറെ സ്വീകാര്യനായിരുന്ന ഒ പി ഉണ്ണിമൊയ്തീൻ കാക്കയെ സമീപിച്ചപ്പോൾ അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞ മറുപടി ഇന്നും എന്റെ ഓർമ്മയിൽ മായാതെ നിറഞ്ഞുനിൽക്കുന്നുണ്ട് . ഒരു പള്ളിയോ മദ്‍റസയോ ഉണ്ടാക്കണമെന്ന് പറഞ്ഞാൽ അതനുസരിക്കുമെന്ന വിശ്വാസം എനിക്കുണ്ടെങ്കിലും ഹൈസ്കൂൾ ഉണ്ടാക്കണം എന്ന് പറയാൻ എനിക്ക് ധൈര്യം വരുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന് വിദ്യാസമ്പന്നരായ ഗോവിന്ദൻമാസ്റ്റർ, കുമാരൻ മാസ്റ്റർ, രാമകൃഷ്ണ ഗണകൻ മാസ്റ്റർ,ഒ പി എൻ അലവിക്കുട്ടി, ഓ പി ഉണ്ണി മൊയ്തീൻകുട്ടി കാക്ക എന്നിവരുടെ സാന്നിധ്യത്തിൽ ഉത്തരവാദിത്വം ചേക്കുട്ടി ഹാജി ഏറ്റെടുക്കുകയും സ്കൂളിന് അപേക്ഷ നൽകുകയും ഉണ്ടായെങ്കിലും രണ്ട് മാസങ്ങൾക്കിടെ മാരകമായ രോഗം മൂലം അദ്ദേഹം മരണപ്പെടുകയുണ്ടായി. പിന്നീട് പിതാവ് തുടക്കംകുറിച്ച ഈ ദൗത്യം നിർബന്ധപൂർവ്വം എന്റെ സഹപ്രവർത്തകൻ ഒ പി കുഞ്ഞാപ്പുഹാജി പൂർത്തീകരിക്കുകയും 1976 ജൂണിൽ തന്റെ പിതാവിന്റെ നാമധേയത്തിൽ പൂക്കൊളത്തൂർ ചേക്കുട്ടി ഹാജി മെമ്മോറിയൽ ഹൈസ്കൂൾ പഠനം ആരംഭിക്കുകയുമുണ്ടായി.


ഈ സ്ഥാപനത്തിന്റെ അഭ്യുദയകാംക്ഷികളെല്ലാം രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും ആയിരുന്നതുകൊണ്ട് ഈ വിദ്യാലയാന്തരീക്ഷം രാഷ്ട്രീയ മുക്തമാക്കുക എന്ന പ്രതിജ്ഞയോടെയാണ് പ്രവർത്തനമാരംഭിച്ചത് . ഈ സ്ഥാപനത്തിലെ പ്രഥമ ബാച്ചിലെ എസ്എസ്എൽസി റിസൾട്ട് 77% ത്തോടെ ഉന്നത വിജയം കൈവരിക്കാൻ നമുക്ക് സാധിച്ചപ്പോൾ പരിസരത്തെ സ്കൂളുകളെല്ലാം 30 നും 50 നും ഇടയിൽ ആയിരുന്നു അവരുടെ വിജയശതമാനം. നമ്മൾ ഇന്ന് ഹയർസെക്കൻഡറി ഉൾപ്പെടെ പാഠ്യ പാഠ്യേതര വിഷയങ്ങളിലും കലാ കായിക രംഗത്തും മറ്റ് വിദ്യാലയങ്ങൾക്ക് മാതൃകയാകാനും അധ്യാപക വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും കൂട്ടായ്മയിലൂടെ മുന്നേറാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്


ഈ വിദ്യാലയം ആരംഭിക്കുന്ന സമയത്ത്  ഈ പ്രദേശത്ത് നിന്ന് എസ്എസ്എൽസി വിദ്യാഭ്യാസം നേടിയിരുന്നവർ കേവലം 8 പേരായിരുന്നു അന്ന് ഉണ്ടായിരുന്നതെങ്കിൽ നമ്മുടെ ഹൈസ്കൂളിന്റെ ആവിർഭാവത്തോടെ അയൽ പ്രദേശങ്ങളിൽ എന്നപോലെ പൂക്കൊളത്തൂരും ഈ വർഷങ്ങൾക്കിടയിൽ വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്.


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം