സി.എം.എസ്.യു.പി.എസ് തളിക്കുളം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
അപ്പുവിന്റെ മുത്തച്ഛൻ ചൈനയിൽ ആയിരുന്നു. മുത്തച്ഛൻ ഒരു മാംസാഹാര പ്രിയൻ ആയിരുന്നു . അദ്ദേഹത്തിന് ചൈനയിലെ പാമ്പ് ഇറച്ചിയായിരുന്നു ഇഷ്ട്ടം. അദ്ദേഹം അവിടെയുള്ള ഒരു പ്രസിദ്ധമായുള്ള മാര്ക്കറ്റിൽ നിന്നാണ് പാമ്പ് ഇറച്ചി വാങ്ങിക്കയറുള്ളത് . അപ്പോഴാണ് കൊറോണ എന്ന മഹാമാരി അവിടെയെല്ലാം പടർന്നിരുന്നത്. മുത്തച്ഛൻ സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങി. വീട്ടിൽ എത്തിയപ്പോൾ മുത്തച്ഛന് വളരെ തളർച്ച തോന്നി. അദ്ദേഹത്തെ അപ്പുവും പിതാവും ആശുപത്രിയിലേക് കൊണ്ടുപോയി. കൊറോണ പരന്നു നടക്കുന്ന കാലം ആയതുകൊണ്ട് അദ്ദേഹത്തെ ആദ്യം തന്നെ കൊറോണ ടെസ്റ്റ് നടത്തി. അപ്പോൾ അദ്ദേഹത്തിന് കൊറോണ ഉള്ളതായി കണ്ടെത്തി. അതുകൊണ്ടു അദ്ദേഹത്തെ നിരീക്ഷണ വാർഡിലേക് മാറ്റി . എന്നിട്ട് അപ്പുവിനോടും പിതാവിനോടും നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടു . അപ്പു കൊറോണ ടെസ്റ്റ് നടത്തിയപ്പോൾ അവനു കൊറോണ വൈറസ് ഉണ്ടായിരുന്നില്ല . കുറച്ചു ദിവസത്തിന്ശേഷം അപ്പു ഡോക്ടറുടെ അടുത്തു ചെന്നു. ഡോക്ടർ എങ്ങിനെയാണ് ഈ രോഗം പിടിപെട്ടു മുത്തച്ഛന് മരിച്ചത്. ഡോക്ടർ പറഞ്ഞു ഈ രോഗത്തിന് മരുന്ന് കണ്ട പിടിച്ചിട്ടില്ല. പ്രായമായവരിൽ ആണ് ഈ രോഗം ബാധിക്കുന്നത്. കാരണം അവർക്ക് പ്രതിരോധശേഷി കുറവാണ്. ഈ രോഗം വരാതിരിക്കാൻ ജനങ്ങൾ കൂട്ടംകൂടി നില്കുന്ന സ്ഥലങ്ങളിൽ പോകാതിരിക്കുക. രോഗലക്ഷണങ്ങൾ കാണിക്കുന്നതിൽ നിന്നു 6 അടി മാറി നില്ക്കുക. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക . കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടക്കിടെ കഴുകുക . ഭയമല്ല കരുതലാണ് വേണ്ടത് . ഇതെല്ലം സമ്മതിച്ചു അപ്പു വീട്ടിലേക്ക് മടങ്ങി.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ