സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക/അക്ഷരവൃക്ഷം/ ശൈലി

Schoolwiki സംരംഭത്തിൽ നിന്ന്
 ശൈലി     


ശൈലി


ചുട്ടയിലെ ശീലം ചുടലവരെ...
എന്നൊരു രീതിയിൽ മാറ്റമില്ല...
ഉണരുമ്പോൾ ഉറങ്ങുമ്പോൾ...
ജീവിതരീതിയിൽ ചിട്ട വരുത്തി കഴിഞ്ഞിടുമ്പോൾ...
ഏതൊരു രോഗവും ഇല്ലാതെയാക്കാൻ
നല്ല ശീലങ്ങൾ നാം പാലിക്കണം...
മൂല്യങ്ങളെല്ലാം വാഴ്ത്തീടേണം...
വൃത്തിയായി ചുറ്റും നോക്കിടേണം...
വ്യക്തി ശുചിത്വം പാലിക്കുമ്പോൾ...
നാം തന്നെ നമ്മെ നയിച്ചീടുന്നു...
ഈ ജീവിതം മാതൃകയായിടുന്നു.


അനശ്വര. ടി. ആർ
7 B സി. എം. എസ്. എച്ച്. എസ്. കുമ്പളാംപൊയ്ക
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത