സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി      

പരിസ്ഥിതി

പ്രകൃതി അമ്മയാണ്. പ്രകൃതിയ്ക്ക് ദോഷകരമായ രീതിയിൽ പ്രവർത്തിക്കുന്നത് ലോകനാശത്തിനു കാരണമാകും. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിദ്ധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട്‌.

           ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി 

അടുത്ത തലമുറയ്ക്ക് കൈ മാറേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തം ആണ്.

          ഭൂമിയിലെ ചൂടുകൂടുന്നതിന്  പ്രധാന  കാരണം അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ  വർധന ആണ്. ഭൂമിയിൽ അനേകായിരം വർഷങ്ങളായി സ്വാഭാവികമായി സംഭവിച്ചു കൊണ്ടിരിക്കുന്ന രാസ ജൈവ പരിവർത്തനത്തിന്റെ ഫല മായാണ് കൃഷിക്ക് ഉപയുക്തമായ മണ്ണ് രൂപം കൊള്ളുന്നത്. പേമാരി മൂലമുണ്ടാകുന്ന ഉരുൾ പൊട്ടലും വെള്ളപ്പൊക്കവും മണ്ണൊലിപ്പും ഭൂമിയുടെ ഫലപുഷ്ടിയും ഇല്ലാതാക്കുന്നു . വനനശീകരണം,  അനാരോഗ്യകരമായ ഭൂവിനിയോഗം തുടങ്ങിയവയും നമ്മെ നാശത്തിലേക്ക് നയിക്കുന്നു. 
      നമുക്ക് പ്രകൃതിയ്ക്ക്  സംരക്ഷണം  നൽകാം . ഹരിത സമ്പന്നമായ ഒരു നല്ല പ്രകൃതി വരും തലമുറയ്ക്കായ് നമുക്ക് ഒരുക്കാം.
അഭിനന്ദ് വിനോദ്
6 ബി സി.എം.എസ്.എച്ച്.എസ്. കുമ്പളാംപൊയ്ക
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത