സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയും കൊറോണയും തമ്മിലുള്ള ഒരു സംഭാഷണം     

പ്രകൃതിയും കൊറോണയും തമ്മിലുള്ള ഒരു സംഭാഷണം പ്രകൃതി : നിനക്ക് ഇനിയും മതിയായില്ലേ, നീ എന്തിനാണ് ഈ മനുഷ്യരെ മുഴുവൻ കൊന്നൊടുക്കുന്നത്?

കൊറോണ : ഞാൻ ഒന്നു പറയട്ടെ, ഭക്ഷണവും പാർപ്പിടവും തുടങ്ങി എല്ലാം നൽകുന്ന നിന്നെയും ആ മനുഷ്യർ നശിപ്പിക്കുന്നില്ലെ?

പ്രകൃതി : നീ പറഞ്ഞതെല്ലാം ശരിയാണ്. ജന്മം നൽകിയില്ലെന്നാലും ഈ മനുഷ്യർക്ക് ഞാനും അമ്മ തന്നെയാണ്.

കൊറോണ : അതവർ ഓർക്കുന്നുണ്ടോ? നിന്നെ ഓരോ ദിവസവും അവർ നിന്നെ നശിപ്പിക്കുകയല്ലേ, ഈ ഭൂമിയിലെ പല ജന്തുജാലങ്ങളെയും സസ്യജാലങ്ങളെയും അവർ ചൂഷണം ചെയ്യുകയല്ലേ, ഇന്ന് അതിൽ പലരും ഈ ഭൂലോകത്ത് നിന്ന് അപ്രത്യക്ഷമായിരിക്കുന്നു.

പ്രകൃതി : ഒരു വിധത്തിൽ പറഞ്ഞാൽ നീ എനിക്കും മനുഷ്യരൊഴികെയുള്ള ജീവജാലങ്ങൾക്കും രക്ഷകൻ തന്നെയാണ്, മൃഗങ്ങൾക്കും പക്ഷികൾക്കും പേടിയില്ലാതെ സഞ്ചരിക്കാൻ നീ സ്വാതന്ത്ര്യം നൽകി, വായു മലിനീകരണവും ശബ്ദ മലിനീകരണവും കുറച്ചു, മനുഷ്യരെല്ലാം ഈ ലോകത്തിനു വേണ്ടി പ്രാർത്ഥിച്ചു, മനുഷ്യർക്കിടയിൽ മതസൗഹാർദം ഉണ്ടാക്കി, അപ്പോഴും നീ മറന്നു പോയ ഒരു കാര്യമുണ്ട് എല്ലാ മനുഷ്യരും ഒരുപോലെയല്ല, നല്ല മനസുള്ളവരുമുണ്ട്.നീ കൊന്നൊടുക്കിയവരിൽ എത്രയോ നിരപരാധികൾ ഉണ്ട്, നിർത്തിക്കൂടെ നിനക്ക്?

കൊറോണ : എല്ലാ മനുഷ്യരും ഇപ്പോഴും നന്നായിട്ടില്ല. ലോകം ഇത്രയും ദുരിതം അനുഭവിക്കുമ്പോഴും ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ല എന്നും കരുതി നടക്കുന്നവരുമുണ്ട്. നിയമത്തെയൊ, അധികാരികളെയോ ഈ സമയത്തും അനുസരിക്കാത്ത ചിലർ. അവരെക്കൂടി ഒരു പാഠം പഠിപ്പിച്ചശേഷം ആർക്കും ഒരുപദ്രവമാകാതെ ഈ ഭൂമിയുടെ അടിത്തട്ടിൽ ഞാൻ എന്നേക്കുമായി കണ്ണടച്ചുകൊള്ളാം...

നന്ദനകൃഷ്ണൻ
9 B സി.എം.എസ്. എച്ച്. എസ്. കുമ്പളാംപൊയ്ക
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ