സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/മിന്നിയും ചിക്കിയും

Schoolwiki സംരംഭത്തിൽ നിന്ന്
മിന്നിയും ചിക്കിയും

 
മഹാഅഹങ്കാരിയായിരുന്നു ചിക്കിക്കോഴി.
താൻ വലിയ ബുദ്ധിശാലിയാണെന്നായിരുന്നു
ചിക്കിയുടെ വിചാരം.
ഒരു ദിവസം ചിക്കി പറമ്പിലൂടെ നടക്കുകയായിരുന്നു.
അപ്പോഴാണ്
അവൾ മിന്നിതാറാവിനെ കണ്ടത്.
പറമ്പിലുള്ള കുളത്തിലേക്കു പോവുകയായിരുന്നു മിന്നിതാറാവ്.
ചിക്കിയും അവളുടെ കൂടെ കൂടി.
കുളത്തിന്റെ അടുത്തെത്തിയതും മിന്നി നേരെ വെള്ളത്തിലേക്കിറങ്ങി.
ഉടനെ ചിക്കിക്കോഴി പറഞ്ഞു :
മിന്നി, ഞാനും വരുന്നു നീന്താൻ.
അയ്യോ വേണ്ട നിനക്ക് നീന്താൻ ആവില്ല :
മിന്നിതാറാവ് പറഞ്ഞു.
അഹങ്കാരിയായ ചിക്കിയുണ്ടോ കേൾക്കുന്നു.
അവൾ വെള്ളത്തിലേക്ക് ചാടി.
നീന്താനറിയാത്ത ചിക്കി വെള്ളത്തിൽ മുങ്ങി താഴാൻ തുടങ്ങി
രക്ഷിക്കണേ !
ചിക്കിക്കോഴി നിലവിളിച്ചു.
മിന്നിതാറാവ് ചിക്കിയെ ഒരു വിധത്തിൽ കരയിലെത്തിച്ചു.
അതോടെ ചിക്കിക്കോഴിയുടെ അഹങ്കാരം മാറി.


ഭവനീത്‌ എം ബി
5 B സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കഥ