കലിയുടെ വിത്തുകൾ
മുളപൊട്ടി കാലത്തിൽ
കരയുന്നു ദൈവങ്ങൾ
മുടിയുന്നുകുലങ്ങൾ.
മനുഷ്യനും ദൈവവും
ഒരു കുടക്കീഴിലായ്
മൗനമായ് മറയുന്നു
കടങ്കഥയായ് കാലവും.
അതിരുകൾക്കപ്പുറം
വൻമതിലുകൾ തീർത്ത
മനസ്സുകളിന്നായിരം
പക്ഷികളായ് ചിറകുകൾ
വിടർത്തി പാറിപ്പറക്കുവാൻ നിനയ്ക്കവേ, അരികിലായ്
വന്നതാം കൊറോണയാം
വ്യാധിയെ തുടച്ചു നീക്കുവാനായ്
നമ്മളൊന്നായ് കൈകോർക്കുന്നു.
മതരാഷ്ട്രീയചിന്തകൾക്കപ്പുറം,
മനുഷ്യനും ദൈവവും കാത്തിരിക്കുന്നു,
ഇനിയിവിടെ നമുക്കൊന്നായ് തീർക്കാം
മാനവികതയുടെ നല്ല പാഠങ്ങൾ.