സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/കുട്ടിയും കുഞ്ഞാടും

കുട്ടിയും കുഞ്ഞാടും

 

ബാലരമപുരം എന്നഒരു ഗ്രാമത്തിൽ അക്കു എന്ന ഒരു കുട്ടിയും അമ്മിണി എന്നഒരു ആടും ഉണ്ടായിരുന്നു. അവന്റെ അച്ഛനും അമ്മയും പണിക്കു പോകും. അമ്മിണിക്കു തീറ്റകൊടുക്കുന്നതും വെള്ളം കൊടുക്കുന്നതും അവൻ തന്നെ അവനു നല്ല ഇഷ്ടമായിരുന്നു അമ്മിണിയെ അമ്മിണിയ്ക്കു തീറ്റകൊടുക്കാനായിഅവർ അടുത്തുള്ള കുറ്റികാട്ടി ലെയ്ക്കു നടന്നു കുറ്റി കാടിനടുത്തെ ഒരു കുളവും ഉണ്ട്. അമ്മിണിയെ കുളത്തിനരി കെ കെട്ടിയിട്ടു. കുറച്ചു അകലെ അതാ
കുട്ടുകാർ കളി യ്ക്കുന്നു അക്കു അങ്ങോട്ട്‌ പോയി ഇടക്ക് ഇടക്ക് അവൻ അമ്മിണിയെ നോക്കുന്നു ണ്ടാ യിരുന്നു പെട്ടന്നതാഅമ്മിണിയുടെ കരച്ചിൽ അക്കുവും കുട്ടുകാരും ഓടിവന്നു ഒരു രാഷാസൻ അതാ അമ്മിണിയേം കൊണ്ട് ഓടുന്നു അക്കു കരയാൻ തുടങ്ങി കുറച്ചു കഴിഞ്ഞപോൾ കുട്ടുകാരെല്ലാം പോയി അവൻ കരച്ചിലോടു കരച്ചിൽ. അപ്പോഴണ് തവളചേട്ടനും കൂട്ടുകാരും കുളത്തിൽ നീന്തികളിക്കുക യായിരുന്നു എവിടാന്നാ ഒരു കരച്ചിൽ തവളയും കുട്ടുകാരും ചാടി ചാടി അക്കുവി ന്റെ അടുത്തേക്ക് വന്നു കാര്യം തിരക്കി എല്ലാവർക്കും സങ്കടമായി ഞങ്ങൾ സഹായിക്കാം പിന്നെ മുയലു ചേട്ടനെയുംകൂട്ടുകാരും ഉണ്ണിതേനീച്ച, യുംകൂട്ടുകാരും മണികട്ടുറുമ്പ് നെയും കൂട്ടുകാരെയും വിളിക്കാം തവളചേട്ടനും അക്കു വും അവരെഎല്ലാവരെയും വിളിച്ചുക്കൂട്ടി. മുയലുചേട്ടൻ ഒരു ഉലക്ക കയ്യിൽ കരുതി കട്ടുറുമ്പ് കുറച്ചു മുളക്പൊടി എടുത്തു എന്നിട്ട് അവർ രാഷസൻ വന്ന വഴി നടന്നു. നടന്നു നടന്നു അവർ ഒരു വലിയ ഗുഹയുടെ മുന്നിൽ എത്തി അപ്പോഴതാ അമ്മിണിയുടെ കരച്ചിൽ അക്കുവിനു കൂടുതൽ വിഷമമായി. മുയലു പറഞ്ഞു വിഷമിക്കണ്ട ശബ്ദം ഉണ്ടാക്കരുത് നമുക്ക് ഒളിച്ചിരിക്കാം മുയല് ഉലക്കയുമായി ഗുഹയുടെ മുകളിൽ കയറിയിരുന്നു കട്ടുറുമ്പ് മുളക് പൊടിയുമായി ഗുഹ യുടെ അകത്തേക്ക് പോയി അവിടെ യതാ അമ്മിണിയെ വലിയ ഒരു കല്ലിൽ കെട്ടിയിരിക്കുന്നു തേനീച്ച എന്തുചെയ്തന്നോ ഒരു തുണി യുടെഉള്ളിൽപോയിരുന്നു തവളചേട്ടൻ വെള്ളത്തിൽ പോയി ഇരുന്നു അപ്പോഴാ താ രാഷസൻ വരുന്നു അക്കു ഒരു മരത്തിന്റെ മറവിൽ ഒളിച്ചു രാഷസനതാ വലിയ ഒരു കലം തലയിൽ വച്ചു വരുന്നു അയ്യോ എന്റെ അമ്മിണിയെ കൊന്ന് തിന്നാൻ തന്നെ അക്കു സങ്കടം ഉളളിൽ ഒതുക്കി നിന്നു. രാഷസൻഅകത്തു കയറി എന്നിട്ട് കലം അടുപ്പിൽ വച്ചു വെള്ളം ഒഴിച്ചു എന്നിട്ട് തീ കത്തിച്ചുഅപ്പോൾ മണിയൻ ഉറുമ്പ് രാഷസൻന്റെ മുഖത്തെയ്ക്ക് മുളക് പൊടി വീശി എറിഞ്ഞു മാത്രമല്ല രാഷസനെ കടിക്കാനും തുടങ്ങി അയ്യോ അയ്യോ എന്റെ കണ്ണ് എന്നു പറഞ്ഞു രാഷസ ൻ പുറത്തേക്കു ഓടി അപ്പോൾ മുയൽ കയ്യിൽ ഇരുന്ന ഉലക്ക രാ ഷാസ ന്റെ തലയിൽ ഇട്ടു വേദനസഹിക്കാൻ വയ്യകണ്ണ് നീറിയിട്ടുകണ്ണ് തുറക്കാൻ വയ്യ പതുക്കെ വെള്ളത്തിനരി ലെത്തി വെള്ളത്തി ലിരുന്ന തവള രാഷസന്റെ കയ്യ് കടിച്ചു മുറിച്ചു രക്തം വന്നു തുടങ്ങി അടുത്തു കണ്ട തുണി എടുത്തു അപ്പോഴോ നമ്മുടെ ഉണ്ണി തേനീച്ച രാഷസനെ കുത്തോടു കുത്ത് രാഷസ ൻ ഓടടാ ഓട്ടം സന്തോഷംകൊണ്ട് അക്കു അമ്മിണിയെ വാരിഎടുത്ത് പുറത്തേക്കു വന്നു എല്ലാവരും വീട്ടിലേക്കു നടന്നു........സ്നേഹവും ഒത്തൊരുമയും എന്നും ഉണ്ടായാൽ എന്നും വിജയം മാത്രം........

അർച്ചന കെ പി
2 A സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കഥ