സി.ആർ.എച്ച്.എസ് വലിയതോവാള/ഉപന്യാസങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഉപന്യാസങ്ങൾ

പുതുചിന്ത പുതുകേരളം

      മഴ ഒരു മനുഷ്യന്റെ ജീവിതത്തെ നിയന്ത്രിക്കുന്ന‌‌ു എന്ന വ്യക്തമായ കാഴ്ചപ്പാട് നൽകിയ ദിനങ്ങൾ.പ്രകൃതിയായ അമ്മയുടെ വരദാനമായ മഴ പ്രകൃതിയെ ഒന്നായി ശുചീകരിച്ച് കടന്നുപോകും, ഓരോ വർഷവും ഒരു കാലവർഷമായി വന്ന്.ഈ കൊല്ലം ശുചീകരണം ഒരു മനുഷ്യന്റെ ഉള്ളിന്റെ ഉള്ളുവരെ കഴുകിയിറക്കി,ചിന്തയെ,ചിത്രീകരണത്തെ.മദ്യപാനിയുടെ തലച്ചോറ് തീരുന്നതുപോലെ കേരളം ഇടുക്കിയിൽനിന്ന് പതിയെ ഇടിഞ്ഞ് തീരാൻ തുടങ്ങി.പഴയ കേരളത്തെ മുഴുവനായി തൂത്തിറക്കി കഴുകി വൃത്തിയാക്കി ഇറങ്ങി.അപ്പോൾ തീർന്നിടുത്തുനിന്ന് തുടങ്ങണം.
                പുതിയ കേരളം പുതുതായി പടുത്തുയർത്താൻ പതുക്കെ പണിതുടങ്ങാം. പ്രളയത്തിൽ മുങ്ങിത്താണ് തിരികെ പൊക്കി എടുക്കാൻ പുതിയ ചിന്തകളുമായി നമ്മുക്ക് ഒന്നായി കൈകോർക്കാം . സമ്പാദ്യം മുഴുവൻ ദാനം ചെയ്തതുകൊണ്ട് ഇത് തിരികെ പൊങ്ങില്ല. നാം കൈകോർത്ത് ഒന്നായി വലിച്ചു ഒന്നായി കൈകോർത്തു, ആയിരക്കണക്കിന് ജീവനുകൾ മരണത്തിൻ മടിത്തട്ടിൽനിന്ന് ജീവിതത്തിൻ ചില്ലകളിലേറി. ഒരു ജാതി ,ഒരു മതം മനുഷ്യന് എന്ന് പണ്ട് ശ്രീനാരായണഗുരു പറഞ്ഞു പഠിപ്പിച്ചു,പഠിച്ചവ പരീക്ഷിക്കപ്പെട്ടു, പരീക്ഷണം വിജയിക്കുകയും ചെയ്തു നാം ഒന്നായി കൈകോർത്തതിനാൽ.ഒത്തുപിടിച്ചാൽ മല പോരും, കെട്ടുപിരിഞ്ഞാൽ തലപോരും .പുതുകേരളത്തിനായി പുതു കൈകോർക്കൽ നടത്താം.
      ഇനി ഒരു ആപത്ത് അത് താങ്ങാൻ കേരളത്തിന് കഴിവില്ല എന്നു പറയുന്നവരുടെ മുമ്പിൽ നെഞ്ചു വിരിച്ച് പറയാം അതിന് കഴിവ് തീരുകയല്ല കൂടുകയാണ്എന്ന്. ഏതു പ്രതിസന്ധി വന്നാലും അതിനെ ഒന്നായി നേരിടാനുള്ള കഴിവ് കേരളം കേരളീയർക്കായി നൽകി .കേരളത്തെ സ്നേഹിച്ച് അമ്മയായി കണ്ട് ഇത് ഞാൻ പിറന്ന മണ്ണ്,ഞാൻ വലിഞ്ഞ മണ്ണ്, ഞാൻ നടന്ന മണ്ണ് ഇതിനായി ഞാൻ പോരാടും .ആഒരു ചിന്ത ഒരു പക്ഷേ നവകേരളത്തെ വാർത്തെടുക്കും. 
         നമ്മളാൽ കഴിയും കാര്യം നമ്മൾചെയ്താൽ നാമെല്ലാവരും നവോത്ഥാനത്തിൽ പങ്കാളികളാകും. അതിനാൽ ഒന്നിച്ച് ഒരുമയോടെ ഒരു ലക്ഷ്യത്തിനായി ഒരുങ്ങാം. പുതുകേരളത്തിനായി കുറച്ച് പുതു ചിന്തകളുമായി ,മാതാപിതാക്കൾ നഷ്ടപ്പെട്ടവർക്ക് മാതാപിതാക്കളായി ,സഹോദരങ്ങളെ നഷ്ടപ്പെട്ടവർക്ക് സഹോദരങ്ങളായി ,മക്കൾ നഷ്ടപ്പെട്ടവർക്ക് മക്കളായി, കൂട്ടുകാരേ നഷ്ടപ്പെട്ടവർക്ക് കൂട്ടുകാരായി.ഒന്നായി ഒരുമിച്ച് നവകേരളത്തെ പടുത്തുയർത്താം......

അലൻ ഷിജു


നവകേരളത്തിനായി കൈകോർക്കാം

മന‌ുഷ്യന്റെ ഭ‌ൂമിക്ക‌ുമേലുള്ള കൈകടത്തലിന്റെ ഫലമാണ് ആധുനിക കേരളത്തിന്റെ ഈ പരിതാപകരമായ അവസ്ഥ. ദരിദ്രനെന്നോ ധനികനെന്നോ വ്യത്യാസമില്ലാതെ ജാതിമതവര്‌ഗ്ഗ വർണ വ്യത്യാസമില്ലാതെ ഓരോ കേരളീയനും ഒരൽപം ഭക്ഷണത്തിനും ശുദ്ധ ജലത്തിനും വേണ്ടി കേണ നാളുകളാണ് കഴിഞ്ഞു കടന്നുപോയ പ്രളയ ദിനങ്ങൾ.ആരെന്നു നോക്കാതെ ആർക്കും സഹായ ഹസ്തങ്ങൾ നീട്ടിക്കൊടുക്കാൻ സന്നദ്ധനായിരുന്നു ഓരോ മലയാളിയും. സ്വന്തം ജീവൻ ത്യജിച്ചും മറ്റുള്ളവരുടെ രക്ഷക്കായി മലയാളികൾ സന്നദ്ധരായി. കേരളത്തിൽ പ്രളയദിനങ്ങൾ കഴിഞ്ഞുപോയെങ്കിലും നിറഞ്ഞൊഴുകിയ പുഴകൾ വറ്റിവരണ്ടെങ്കിലും മലയാളമനസ്സിലെ മുറിവുകൾ ഉണങ്ങിയിട്ടില്ല. ഈ ദിനങ്ങളിൽ കേരളത്തിന്റെ പുനരുദ്ധാരണത്തിനായി നാം കൊടുക്കുന്ന ഓരോ ചില്ലിക്കാശും പൊൻ നാണയങ്ങളോളം വിലമതിക്കുന്നതാണ്.നാം മനസ്സറിഞ്ഞ് നൽകുമ്പോളാണ് കേരളത്തിൽ യഥാർത്ഥത്തിൽ പുനരുദ്ധാരണം നടക്കുന്നത്. തകർന്നടിഞ്ഞ റോഡുകളും വീടുകളും നഷ്ടപ്പട്ട രേഖകളും പലർക്കും മുറിവുകളാണ് . ഈ ചുരുങ്ങിയ ദിവസങ്ങളിൽ എത്രയോ ജീവനുകളാണ് പൊലിഞ്ഞു പോയത്. ഉറ്റവരെ നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി മാറാൻ നമ്മുക്ക് കഴിയണം . അവരുടെ നഷ്ടപ്പെട്ട വസ്തുക്കൾ മുഴുവൻ തിരികെ നൽകാൻ കഴിയില്ലെങ്കിലും സാധിക്കുന്നത്ര തിരികെ നൽകാൻ നാം ഓരോരുത്തരും വിചാരിച്ചാൽ സാധിക്കും.അഭയാർത്ഥി ക്യാമ്പുകളിലെ നിസ്സാഹായാവസ്ഥ കണ്ണു നനയിപ്പിക്കുന്നതാണ്. പലരുടെയും കണ്ണുനീർ പ്രളയജലത്തിനൊപ്പം ചേർന്ന് ഒഴുകി മറഞ്ഞു. കേരളീയൻ എന്ന നിലയിൽ നാം ഓരോരുത്തരും പരസ്പരം സഹായിക്കാൻ മനഃസ്ഥിതി കാണിക്കണം. നാം അവരുടെ സ്ഥാനത്തുനിന്ന് ചിന്തിച്ച് അവരുടെ വിഷമങ്ങൾ തിരിച്ചറിഞ്ഞ് അവരോടൊപ്പം കരയാനും പരസ്പരം ആശ്വസിപ്പിക്കാനും സാധിക്കണം.എത്രയോ പേരുടെ അധ്വാനമാണ് മഴവെള്ളം കൊണ്ടുപോയത്. ഇനിയും പുനരുദ്ധാരണം തുടങ്ങാൻ കഴിയാത്ത സ്ഥലങ്ങൾ ഏറെയുണ്ട് .നമ്മുക്ക് കഴിയുന്ന മേഖലകളിൽ നമ്മുടെ സഹായ ഹസ്തങ്ങൾ എത്തിക്കണം .കേരളത്തിന്റെ പുനരുദ്ധാരണത്തിനായി എത്തുന്നവരെ നിറമനസ്സോടെ തിരികെ വിടണം . നമ്മാൽ കഴിയുന്ന സഹായം നാം ചെയ്യണം. ഭക്ഷണം പോലും ലഭിക്കാത്ത ഏറെ സ്ഥലങ്ങളുണ്ടായിരുന്നു പ്രളയദിനത്തിൽ.നമ്മിൽ പലരും അവരെ സഹായിച്ചതുമാണ്.ഒരിക്കൽ സഹായിച്ചാലും പിന്നെയും സഹായിക്കുന്നതിൽ തെറ്റില്ല. നാം പല സ്ഥാപനങ്ങൾ വഴി നമ്മുടെ സഹായം എത്തിക്കുക.ആ സഹായം അർഹരായവരുടെ കൈകെളിൽതന്നെ എത്തുന്നുണ്ടോ എന്നും നാം അറിയാൻ ശ്രമിക്കണം . വിദ്യാർത്ഥികൾ എന്ന നിലയിൽ നമ്മുക്കും ഏറെ കാര്യങ്ങൾ ചെയ്യാനുണ്ട്. സ്കൂളുകളിൽ പിരിവുകൾ നടത്തി നമ്മുടെ സമീപത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിച്ചിരുന്ന ആളുകൾക്ക് നൽകാം. നമ്മെപ്പോലെ വിടർന്ന പ്രഭാതവും നല്ല ജോലിയുമൊക്കെ സ്വപ്നം കണ്ട് പാറിപ്പറന്ന് നടന്നിരുന്ന പഠിക്കാൻ കൊതിച്ചിരുന്ന വിദ്യാർത്ഥികൾ പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ട് വിഷമിച്ച് കഴിയുന്നുണ്ട്. അവരിൽ ഒരാളായി നിന്നുകൊണ്ട് അവർക്ക് അവശ്യ വസ്തുക്കൾ നൽകാൻ കഴിയണം. അപ്പോഴാണ് നാം യഥാർത്ഥത്തിൽ മനുഷ്യരാവുന്നത്. മനുഷ്യത്വമുള്ളവരാകുന്നത്. പ്രളയദിനങ്ങൾക്കുശേഷം സ്വന്തം വീടുകളിലേയ്ക്ക് മടങ്ങാൻ കൊതിച്ചിരുന്ന പലരും കാണുന്നത് തകർന്ന തങ്ങളുടെ സ്വപ്നങ്ങളാണ്. അവരുടെ മാനസ്സികാവസ്ഥ നാം മനസ്സിലാക്കണം. പ്രളയത്തിനുശേഷം രോഗങ്ങൾ പടരാനുള്ള സാധ്യത ഏറെയാണ്. കുടിവെള്ളത്തിൽ പോലും മാലിന്യങ്ങൾ കലർന്നിരിക്കുന്നു.നാം സേവനവാരങ്ങൾ സംഘടിപ്പിച്ച് ശുചിത്വ സുന്ദരമായ കേരളത്തെ വാർത്തെടുക്കണം. ദൈവത്തിന്റെ സ്വന്തം നാട് കാണാനെത്തിയിരുന്ന വിദേശികൾ മൂലം ലഭിച്ചിരുന്ന വരുമാനം നിലച്ചിരുന്നു പ്രളയദിനത്തിൽ.കേന്ദ്രത്തിൽനിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനം മാത്രം പോരാ കേരളത്തിന്റെ പുനരുദ്ധാരണത്തിന്. കേരളീയരായ നാമും വേണം. നവകേരള സൃഷ്ടിയിൽ നാം പങ്കുകാരായി എന്ന് അഭിമാനത്തോടെ പറയാൻ സാധിക്കണം..

ഡോണ മരിയ ബിനോയി

കാലം കാലത്തിന് കാതോർക്കുന്നു,നവകേരളം ,ശുചിത്വ കേരളം,സമൃദ്ധ കേരളം

പുതിയൊരു വിപ്ലവത്തിനായി സമൂഹ നന്മയ്ക്കായി ,മാറുന്ന കേരളത്തിനായി മായാത്ത സമൂഹ നന്മയുടെ ജീവാംശമായി മാറിയ നമ്മുടെ കേരളം. എത്ര മാറിയാലും മായാത്ത മറിയാത്ത മലയാളികൾക്കൊപ്പം നമ്മുക്കും കൈകോർക്കാം.പുതിയ മുഖത്തിനായി സൂര്യ തേജസ്സിൽ നിറയുന്ന സ്നേഹദീപ മന്ത്രധ്വനികൾ നമ്മുക്കൊരുമിച്ച് മുഴക്കാം. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാൻ നമ്മുക്ക് സാധിക്കണം.

കേരളത്തിന്റെ ഇതളുകൾ ഓരോന്നായി കൊഴിയുകയാണ്.നമ്മുക്ക് ബോധ്യമുണ്ടായാൽ പോരാ മറ്റുള്ളവരോടുകൂടി നമ്മുടെ ബോധ്യം പങ്കുവയ്ക്കണം. പങ്കുവയ്ക്കൽ നവോത്ഥാനത്തിന്റെ ആദ്യപടിയാണ്. പുതിയ ജന്മദിനത്തിൽ പുത്തനുണർവോടെ സ്നേഹിക്കാനും സഹിക്കാനും നമ്മുക്ക് സാധിക്കണം. കാലം കേരളത്തെ കാത്തുവെച്ചിട്ടുണ്ട്. അഴുക്ക് ചാലുകളിൽ നിറഞ്ഞ് കിടന്നിരുന്ന കേരളമാകുന്ന നമ്മുടെ അമ്മയെ സംരക്ഷിക്കുവാൻ നാം ബാധ്യസ്ഥരാണ്. നമ്മളല്ലാതെ ആരു നോക്കും നമ്മുടെ അമ്മയെ? സേവനത്തിന്റെയും ശുശ്രൂഷയുടെയും ചാലുകൾ വെട്ടി നമ്മുക്ക് കേരളത്തെ നവീകരിക്കാം. ആൽബിൻ സിബി

.....തിരികെ പോകാം.....