സി.ആർ.എച്ച്.എസ് വലിയതോവാള/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഒരിടത്തൊരിടത്ത് ഒരു വലിയ തേന്മാവിൽ കുറെ പക്ഷികൾ താമസിച്ചിരുന്നു. ഒരിക്കൽ അതുവഴി പറന്നുവന്ന കാക്കപ്പെണ്ണ് ഒരു മാമ്പഴം കഴിക്കാനായി മാവിൽ വന്നിരുന്നു.അപ്പോൾ മറ്റു പക്ഷികൾ അവളെ കൊത്തി ഓടിച്ചു. കാക്കപ്പെണ്ണിനു വലിയ വിഷമമായി. അവൾ അടുത്ത മരത്തിലിരുന്ന് നോക്കിയപ്പോൾ മാവിൻ ചുവട്ടിൽ ചീഞ്ഞ മാമ്പഴങ്ങളും മറ്റ് പക്ഷികൾ കഴിച്ച ഭക്ഷണാവശിഷ്ടങ്ങളും കിടക്കുന്നത് കണ്ടു. മറ്റ് പക്ഷികൾ ഇല്ലാത്ത തക്കം നോക്കി കാക്കപ്പെണ്ണ് മാവിൻ ചുവട് വൃത്തിയാക്കി.തിരിച്ചെത്തിയ പക്ഷികൾ ഈ കാഴ്ച കണ്ട് സന്തോഷിച്ചു.എല്ലാവരും കാക്കപ്പെണ്ണിനോട് ക്ഷമ ചോദിച്ചു. അവശിഷ്ടങ്ങളുടെ ദുർഗന്ധം സഹിച്ച് കഴിഞ്ഞിരുന്ന നമ്മളെ ഇവൾ സഹായിച്ചു. നമ്മുടെ പരിസരം വൃത്തിയാക്കാൻ ഇവളെ കൊണ്ട് സാധിക്കും. നമ്മുക്ക് ഇവളെ ഇവിടെ താമസിപ്പിക്കാം.... ഈ കഥയിലെ കാക്കയെപ്പോലെ നമ്മുക്കും നമ്മുടെ പരിസരം ശുചിയായി സൂക്ഷിക്കാം....പരിസരം ശുചിത്വവും വ്യക്തി ശുചിത്വവും പാലിച്ചാൽ നമ്മുക്ക് രോഗങ്ങളിൽ നിന്ന് മുക്തി നേടാം......

അർജുൻ പി എസ്സ്
ക്ലാസ്സ് 4 ബി സി ആ എച്ച് എസ്സ് ,വലിയതോവാള
നെടുങ്കണ്ടം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ