പണ്ട് പണ്ട് നമ്മുടെ നാട്ടിൽ രോഗമില്ല ....ഹേ!
ഇന്ന് ഇന്ന് നമ്മുടെ നാട്ടിൽ രോഗമാണ്....ഹേ!
എങ്ങിനെ എങ്ങിനെ എങ്ങിനെ നമ്മുടെ നാട്ടിൽ രോഗംവന്നു....ഹേ!
വൃത്തിയില്ല ,വെടിപ്പുമില്ല രോഗം നമ്മളെ തിന്നു...ഹേ!
എങ്ങിനെ എങ്ങിനെ എങ്ങിനെ നമ്മൾ രക്ഷ നേടും ഇന്ന്..ഹേ!
രക്ഷ രക്ഷ രക്ഷ നേടാൻനമ്മൾ തന്നെ നോക്കണം
നല്ല വൃത്തിയുള്ള കൈകൾ നമ്മുടേതാവണം
നല്ല ഭക്ഷണം തന്നെ നമ്മൾ ഭുജിച്ചിടേണം
നല്ല നാടിനു വേണ്ടി നമ്മൾ നാട് ശുദ്ധി ആക്കണം
നല്ല നാടിനു വേണ്ടി നമ്മൾ നന്മ ഉള്ളവരാകണം
കർമ്മനിരതരായി നമ്മൾ രോഗമുക്തി നേടുവിൻ
കൊറോണയെ ജയിക്കുവാൻ കർമ്മനിരതരാകുവിൻ