സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്‌കൂളിൽ ലിറ്റിൽ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ഫ്രീഡം ഫെസ്റ്റ് ആഘോഷിച്ചു. 2023 ഓഗസ്റ്റ് മാസം അസ്സംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് പ്രതിനിധി അക്ഷയ പ്രവീൺ കുട്ടികൾക്കുd ഫ്രീഡം ഫസ്റ്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ അടുത്ത ദിവസം സ്വാതന്ത്ര്യ വിജ്ഞാനോത്സവത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം നടത്തുകയുണ്ടായി. ഇതിനോടനുബന്ധിച്ച് ഐ ടി എക്സിബിഷൻ നടത്തപെട്ടു. എല്ലാ കുട്ടികൾക്കും പ്രവർത്തനങ്ങൾ കാണാനുള്ള ഒരു അവസരമായിരുന്നു ഇത്.