സാൻതോം എച്ച്.എസ്. കണമല/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം

പ്രകൃതി അമ്മയാണ്. അമ്മയ്ക്ക് ദോഷം വരുത്തുന്ന പ്രവൃത്തികൾ മക്കളായ നമ്മിൽ നിന്നുണ്ടാകരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിനു കാരണമാകും. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നാം നിലനിർത്തണം.

നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരകഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചികരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യപ്രശ്നങ്ങൾ ഏറിവരികയും ചെയുന്നു. മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരകരോഗങ്ങൾ പടർന്നുപിടിക്കുന്നു.

മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുന്നതിന്റെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെയും തന്നെ നിലനിൽപ്പ്  അപകടത്തിലായേക്കാം. ഭൂമിയിലെ ചൂടിന്റെ വർദ്ധന ശുദ്ധജലത്തിന്റെ ക്ഷാമം ജൈവവൈവിദ്ധ്യശോഷണം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടാറുണ്ട്.  ഇതിന്റെയെല്ലാം മുഖ്യ കാരണം നാം തന്നെയാണ്. അതിനാൽ പ്രകൃതിയെ സംരക്ഷിക്കാനുള്ള കടമ നമുക്കോരോരുത്തർക്കും ഉണ്ട്. അമ്മയായ പ്രകൃതിയെ സ്നേഹിക്കുക സംരക്ഷിക്കുക.

ഡോണ ജോമോൻ
10 B സാൻതോം ഹൈസ്കൂൾ കണമല
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ