സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം:- കോവിഡ് -19 മഹാമാരിക്കിടയിലും 2021-22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ 2021ജൂൺ 1 ന് പ്രവേശനോത്സവത്തോടെ ആരംഭിച്ചു. സ്കൂൾതല പ്രവേശനോത്സവം ഓൺലൈനായി വിവിധ പരിപാടികളോടെ നടത്തി.. ക്ലാസ്സ് അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ്സ്തല, ഗൃഹതല പ്രവേശനോത്സവവും നടത്തപ്പെട്ടു
ഓൺലൈൻ ക്ലാസ്സ് :- വിക്ടേക്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ് ബെൽ 2.0 ക്ലാസുകൾ എല്ലാ വിദ്യാർത്ഥികളും കാണുന്നുണ്ടെന്ന് അധ്യാപകർ ഉറപ്പുവരുത്തുകയും ആ ക്ലാസ്സുമായി ബന്ധപ്പെട്ട ക്ലാസുകൾ ഗൂഗിൾ മീറ്റിലൂടെ അധ്യാപകർ നടത്തുകയും ചെയ്യുന്നു. സ്മാർട്ട് ഫോണില്ലാത്ത 25-)0 ഓളം വിദ്യാർത്ഥികൾക്ക് അധ്യാപകരുടെയും പൂർവ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ ഫോൺ വാങ്ങി നൽകി.
ദിനാചരണങ്ങൾ :- ദിനാചരണങ്ങളോടാനുബന്ധിച്ച് ആ ദിനത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നൽകുകയും ചെയ്യുന്നു.
ക്ലബ്ബുകൾ :- ലിറ്റിൽ കൈറ്റ്സ്, സയൻസ് ക്ലബ്, മാത്‍സ് ക്ലബ്, സോഷ്യൽസയൻസ് ക്ലബ്, ഇംഗ്ലീഷ് ക്ലബ്, ഇക്കോ ക്ലബ്, ജൂനിയർ റെഡ് ക്രോസ്, വിദ്യാരംഗം കലാസാഹിത്യവേദി, സ്പോർട്സ് ക്ലബ് തുടങ്ങിയ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു.

മോട്ടിവേഷൻ ക്ലാസ്സ് :- 2022 മാർച്ച് എസ് എസ് എൽ സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി ഒരു മോട്ടിവേഷൻ ക്ലാസ്സ് 15/3/2022ന് നടത്തി. ഡോ. സജിത സഞ്ജീവ് ക്ലാസുകൾക്ക് നേതൃത്വം നൽകി. പരീക്ഷയെ എപ്രകാരം ആത്മവിശ്വാസത്തോടെ നേരിടാം എന്ന് കുട്ടികൾക്ക് ഈ ക്ലാസ്സിലൂടെ വ്യക്തമായ ധാരണ ലഭിച്ചു.


പ്രവേശനോത്സവം 2022-23






സ്വാതന്ത്ര്യ ദിനാഘോഷം 2022

