സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബിൽ യു. പി, എച്ച്. എസ്‌ വിഭാഗങ്ങളിലായി 30 കുട്ടികൾ അംഗങ്ങളായുണ്ട്. ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഒരു പൂന്തോട്ടം നിർമിച്ച് പരിപാലിക്കുന്നു. അതോടൊപ്പം കുട്ടികൾ അവരവരുടെ വീടുകളിൽ പച്ചക്കറിത്തോട്ടം, ശലഭപാർക്ക്, പൂന്തോട്ടം എന്നിവ നിർമ്മിച്ച് പരിപാലിക്കുകയും ചെയ്യുന്നു. ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഓരോ വീട്ടിലും ഓരോ വൃക്ഷതൈകൾ കുട്ടികൾ വച്ചു പിടിപ്പിച്ചു. ഒരാഴ്ച നീണ്ടു നിന്ന ഓസോൺ വാരാഘോഷം ഓൺലൈൻ ആയി സമുചിതമായി ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് പെയിന്റിംഗ്, പ്രസംഗം, ക്വിസ്, പതിപ്പ് നിർമാണം എന്നിവ സംഘടിപ്പിച്ചു.


പരിസ്ഥിതി ദിനാഘോഷം 2022

അധ്യയന വ൪ഷത്തെ പരിസ്ഥിതിദിനം വിവിധ പ്രവർത്തനങ്ങളോടെ നടത്തി. ചിത്രരചന,പോസ്റ്റ൪രചന,ക്വിസ് മത്സരം ക്ളാസ്സ് അടിസ്ഥാനത്തിൽ നടത്തി.കൂടാതെ

വനിത ശിശു സൗഹൃദ പോലീസ് സ്റ്റേഷ൯ പരിസരത്ത് നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വൃക്ഷതൈ നടുകയും സെമിനാ൪ സംഘടിപ്പിക്കുകയും ചെയ്തു.