സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 14034-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 14034 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | ഇരിട്ടി |
| ലീഡർ | അൽഫോൺസ് |
| ഡെപ്യൂട്ടി ലീഡർ | മരിയ മനോജ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷെറിൻ കുുരിയക്കോസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിമി തോമസ് |
| അവസാനം തിരുത്തിയത് | |
| 17-07-2025 | 14034 |

2024- 27 ലിറ്റിൽ കൈറ്റ് ബാച്ചിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി 12 ലാപ്പുകളിലായി ആയി ജുൺ 15 ന് 30 കുട്ടികൾ അഭിരുചി പരീക്ഷ അറ്റൻഡ് ചെയ്തു. കൈറ്റ് മാസ്സായ ഷെറിൻ കുര്യാക്കോസ്, കൈറ്റ് മിസ്ട്രസ് സിമി തോമസ് പരീക്ഷയ്ക്ക് നേതൃത്വം നൽകി 30 കുട്ടികളുംപരീക്ഷ വിജയിച്ചു.




പ്രിലിമിനറി ക്യാമ്പ്
2024 27 വർഷത്തെ അംഗങ്ങളുടെ പ്രീമിനറി ക്യാമ്പ് ഓഗസ്റ്റ് മാസം പതിനഞ്ചാം തീയതി നടത്തുകയുണ്ടായി. ഹെഡ്മാസ്റ്റർ മാത്യു ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പ് നയിച്ചത് മാസ്റ്റർ ട്രെയിനർ ആയ സജിത്ത് മാസ്റ്ററാണ്. ആനിമേഷൻ പ്രോഗ്രാമിൽ റോബോട്ടിക്സ് എന്നീ മേഖലകളിലാണ് ക്ലാസുകൾ കൊടുത്തത് കുട്ടികൾ വളരെ ആവേശകരമായി പ്രവർത്തനങ്ങൾ ചെയ്തു. തുടർന്ന് സജിത്ത് രക്ഷിതാക്കളെ കാണുകയുണ്ടായി. Little kite ന്റെ പ്രാധാന്യം ഒരിക്കൽ കൂടി രക്ഷിതാക്കൾക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചു.
രക്ഷകർതൃ സംഗമം
2024-25 ലിറ്റിൽ കൈയ്റ്റ് ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ രക്ഷകർത്താക്കളുടെ ആദ്യ മീറ്റിംഗ് സംഘടിപ്പിച്ചു. ലിറ്റിൽ കൈയ്റ്റ് സംഘടനയുടെ പ്രാധാന്യവും അവർ ഏതെല്ലാം മേഖലകളെ പറ്റി പഠിക്കുന്നുണ്ടെന്നുള്ള കാര്യവും രക്ഷിതാക്കളെ ബോധവൽക്കരിക്കാൻ കഴിഞ്ഞു. തുടർന്ന് 2023 -26 ബാച്ചിലെ കുട്ടികൾ സൈബർ അവയർനസ് ക്ലാസ് എടുക്കുകയും ചെയ്തു. ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂർ ക്ലാസ് ഉണ്ടായിരിക്കുമെന്നും അതോടൊപ്പം extra ആക്ടിവിറ്റീസ് എന്തൊക്കെയാണെന്ന് ചർച്ച ചെയ്യുകയും ചെയ്തു.