സാന്താക്രൂസ് എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/പ്രവർത്തനങ്ങൾ/2025-26
---------------------------------------
സ്വാതന്ത്ര്യ ദിനാചരണം
---------------------------------------
ഫോർട്ട് കൊച്ചി: രാജ്യത്തിന്റെ ഈ വർഷത്തെ സ്വാതന്ത്ര്യദിനം സാന്റാ ക്രൂസ് ഹയർ സെക്കണ്ടറി സ്കൂളിൽ സമുചിതമായി ആചരിച്ചു.രാവിലെ ഒമ്പത് മണിക്ക് പ്രിൻസിപ്പൽ ശ്രീമതി വിധു ജോയ് പതാക ഉയർത്തി. സ്വാതന്ത്ര്യ ദിനത്തിന്റെ വീര്യമുൾക്കൊണ്ട് HS വിഭാഗം വിദ്യാർത്ഥികൾ ദേശഭക്തിഗാനം, പ്രസംഗം, സംഘനൃത്തം, ദേശീയ നേതാക്കളുടെയും സ്വാതന്ത്ര്യ സമര നേതാക്കളുടെയും വേഷപ്പകർച്ചാവതരണം എന്നിവ നടത്തി. സ്വാതന്ത്ര്യദിന സന്ദേശം നൽകിയത് പ്രധാനാധ്യാപിക ശ്രീമതി മിനി കെ.ജെ.ആയിരുന്നു.സ്വാതന്ത്ര്യ ദിനാചരണ പരിപാടികൾക്ക് പ്രിൻസിപ്പൽ ശ്രീമതി വിധു ജോയ് സ്വാഗതവും എൽ.പി.വിഭാഗം പ്രധാനാധ്യാപിക സെബീന ബിന്ദു കൃതജ്ഞതയും രേഖപ്പെടുത്തി.പരിപാടിക്കു ശേഷം ലഡ്ഡുവിന്റെ മധുരം നുകർന്നാണ് എല്ലാവരും വീടുകളിലേക്ക് മടങ്ങിയത്.
മാനവികതയുടെ മൂല്യം
ഫോർട്ട് കൊച്ചി: ചരിത്രമുറങ്ങുന്ന സാന്റാ ക്രൂസ് ഹയർ സെക്കന്ററി സ്കൂളിൽ,2025 ആഗസ്റ്റ് ആറിന് ജൂനിയർ റെഡ്ക്രോസ് യൂണിറ്റിന്റെ ഒരു ശാഖ ഉദ്ഘാടനം ചെയ്യപ്പെട്ടു. വിദ്യാർത്ഥികളിൽ സേവനമനോഭാവം, മാനവികത, ആരോഗ്യം, ശുചിത്വം, സൗഹൃദം എന്നീ മൂല്യങ്ങൾ ഊട്ടിയുറപ്പിക്കുകയാണ്ഈ സംഘടനയുടെ ലക്ഷ്യങ്ങൾ.സ്കൂളിൽ നടത്തിയ പ്രത്യേകത അസംബ്ലിയിൽ JRC യൂണിറ്റിന്റെ ഔപചാരിക ഉദ്ഘാടനം പ്രധാനാധ്യാപിക ശ്രീമതി മിനി കെ.ജെ.നിർവഹിച്ചു.JRC ജൂനിയേഴ്സ് പ്രതിജ്ഞ ചൊല്ലുകയും അംഗങ്ങളുടെ നേതൃത്വത്തിൽ റാലിയും സംഘടിപ്പിക്കപ്പെട്ടു.വായനാദിനം 2025

മലയാളക്കരയെ വായന ശീലമാക്കിയ പി.എൻ.പണിക്കരുടെചരമദിനമായ ജൂൺ 19 വായന ദിനമായി ഫോർട്ട് കൊച്ചി സാന്റാ ക്രൂസ് എച്ച്.എസ്.എസ്.സമുചിതമായി ആചരിച്ചു.രാവിലത്തെ പ്രത്യേക അസംബ്ളിയിൽ വായന ദിനം പ്രതിജ്ഞ അന്ന മേരി ( STD IX) എല്ലാവർക്കും ചൊല്ലിക്കൊടുത്തു.പി.എൻ.പണിക്കരെക്കുറിച്ചുള്ള ലഘു വിവരണം അവതരിപ്പിച്ചത്, ഹസാന പർവീൺ STD(VIII) ആയിരുന്നു.
ഒരു ദിവസത്തെ ദിനാചരണത്തിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ല വായന ദിനാചരണമെന്നും ജീവിതത്തിൽ എന്നും തുടർന്ന് കൊണ്ടു പോകേണ്ട ഒന്നാണ് വായന എന്നും ലോകത്ത് മഹാന്മാരായി മാറിയ എല്ലാവരും അവരുടെ അറിവ് നേടിയെടുത്തത് വായനയിലൂടെയാണെന്നും എല്ലാ വിദ്യാർത്ഥികളും വായന എന്ന ലഹരിയെ ജീവിതത്തിൽ കൂടെക്കൂട്ടി മെന്നും തന്റെ വായനദിന സന്ദേശത്തിൽ ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ശ്രീമതി മിനി കെ.ജെ.എല്ലാവരെയും ഉദ്ബോധിപ്പിച്ചു.അസംബ്ലിയിൽ പങ്കെടുത്ത എല്ലാ കുട്ടികളുടെയും കൈകളിൽ വായന ദിനത്തെ ക്കുറിച്ചുള്ള പ്ലക്കാർഡുകളും മലയാളത്തിലെ അക്ഷരങ്ങളും ചിഹ്നങ്ങളുമടങ്ങിയ വാക്കുകളും മലയാളത്തിലെ സാഹിത്യകാരന്മാരുടെ ചിത്രങ്ങളും ജീവചരിത്രക്കുറിപ്പുകളുമടങ്ങിയ ചാർട്ടുകളും കൈയിലേന്തിയിരുന്നു.മേല്പറഞ്ഞവ എല്ലാം പിടിച്ച് വിദ്യാലയത്തിനുപുറത്ത് റാലിയും നടത്തി.
അന്നേ ദിവസം ക്ലാസടിസ്ഥാനത്തിൽ കുട്ടികളെ ലൈബ്രറിയിൽ കൊണ്ടു പോവുകയും അവർക്കിഷ്ടമുള്ള പുസ്തകം തെരഞ്ഞെടുക്കാൻ അവസരം നൽകുകയും ചെയ്തു.HS,UP അടിസ്ഥാനത്തിൽ വായനദിന പ്രശ്നോത്തരി നടത്തുകയുണ്ടായി.വായനാ മാസാചരണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ pencil drawing, water colouring,കഥാരചന, പ്രസംഗം എന്നീ മൽസരങ്ങൾ നടത്താൻ തീരുമാനിച്ചു.



പരിസ്ഥിതി ദിനാചരണം
സാന്ത ക്രൂസ് എച്ച് എസ് എസ് ഫോർട്ട് കൊച്ചി – UP, H.S വിഭാഗത്തിന്റെ നേതൃത്വത്തിൽ 2025-26 അധ്യയന വർഷത്തിനായി ECO Club-ന്റെ പിന്തുണയോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു
പ്രധാന പ്രവർത്തനങ്ങൾ:
1.Special Assembly
2.പരിസ്ഥിതി ദിന സന്ദേശം
3.ലഹരിക്കെതിരെ നടത്തിയ പ്രതിജ്ഞ
4.Chart and Poster Making
5.പരിസ്ഥിതി ദിന സന്ദേശ റാലി
6.ബോധവത്ക്കരണ ക്ലാസുകൾ
7. വൃക്ഷ തൈ നടൽ അമ്മയോടൊപ്പം
8.സ്കൂൾ മുറ്റം ശുചീകരിക്കൽ
June-5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് ഉള്ള കുട്ടികളിൽ അവബോധം ഉണർത്തുക, ലഹരിക്കെതിരെയുള്ള ശക്തമായ പോരാട്ടത്തിൽ കുട്ടികളെ ബോധവത്കരിക്കുക എന്നീ ലക്ഷ്യത്തോടെ വിവിധതരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയുണ്ടായി, അന്നേ ദിവസത്തിൽ Special Assembly നടത്തുകയും ഹെഡ് മിസ്ട്രസ് മിനി ടീച്ചറിന്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടിയും, പരിസ്ഥിതി ദിനസന്ദേശവും നൽകി. സ്കൂൾ ലീഡർ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുത്തു. കുട്ടികൾ തയ്യാറാക്കി കൊണ്ട് വന്ന chart, poster എന്നിവയുടെ പ്രദർശനം നടത്തുകയും, ഇവയുമേന്തി പരിസ്ഥിതി ദിനസന്ദേശ റാലി നടത്തുകയും ചെയ്തു. ECO Clubന്റെ നേതൃത്വത്തിൽ സ്കൂൾ മുറ്റം വൃത്തിയാക്കുകയും ഹെഡ് മിസ്ട്രസ് മാവിൻ തൈനടുകയും ഉണ്ടായി . ഇതോടൊപ്പം കുട്ടികൾ പിന്നീടുള്ള ദിവസങ്ങളിൽ തങ്ങളുടെ വീടുകളിൽ അമ്മയോടൊപ്പം വൃക്ഷ തൈകൾ നടുകയും അത് ECO Club- Portal-ൽ upload ചെയ്യുകയും ചെയ്തു.പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് June 18 തീയതി .ട്രീസ ടീച്ചർ -ന്റെ നേ തൃത്വത്തിൽ “പ്ലാസ്റ്റിക് മാലിന്യവും പരിസ്ഥിതി പ്രശ്നങ്ങളും ' എന്ന വിഷയത്തിൽ ഒരുസെമിനാർ സംഘടിപ്പിക്കുകയുണ്ടായി. കൂടാതെ സിനി ടീച്ചറിന്റെ -ന്റെ നേതൃത്വത്തിൽ കുട്ടികൾ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ സഹകരണത്തോടെ ഫോർട്ട് കൊച്ചി ബീച്ച് ശുചീകരണത്തിൽ പങ്കാളികളായി .

ലഹരിവിരുദ്ധ ദിനം 2025

ജൂൺ 26 ലഹരിവിരുദ്ധ ദിനം ഫോർട്ട് കൊച്ചി സാന്റാ ക്രൂസ് എച്ച്.എസ്.എസ്. സമുചിതമായി ആചരിച്ചു.ലഹരി ജീവിതത്തിൽ നിന്നും തുടച്ചു നീക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശ്രീ Sreekumar K.S, ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസ് എസ് ഐ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി . ലഹരിവിരുദ്ധ ദിന പ്രതിജ്ഞ എല്ലാവർക്കും ചൊല്ലിക്കൊടുത്തത് 9 th ലെ അന്ന മേരി ആയിരുന്നു. ലഹരിവിരുദ്ധ ദിന poster display, ലഹരിവിരുദ്ധദിന റാലി , zumba dance, Little kites members ന്റെ നേതൃത്വത്തിൽ നാടകംഎന്നിവയും ഉണ്ടായിരുന്നു. പരിപാടി യിൽ പങ്കെടുത്ത എല്ലാവർക്കും സ്വാഗതം ആശംസിച്ചത് ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ശ്രീമതി മിനി കെ.ജെ.യും നന്ദി പ്രകാശിപ്പിച്ചത് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് കൺവീനർ ശ്രീമതി കലാ ലക്ഷ്മിയും ആയിരുന്നു.
ചന്ദ്രയാൻ ദിനം


മനുഷ്യൻ ആദ്യമായി 'ചന്ദ്രനിൽ കാലുകുത്തിയ ദിവസം' എന്ന നിലയിലാണ് ജൂലൈ 21 ചാന്ദ്രദിനമായി ആചരിക്കുന്നത്. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 21/7/25 തിങ്കളാഴ്ച സ്പെഷ്യൽ അസംബ്ലി നടത്തുകയും പ്രധാന അധ്യാപിക ശ്രീമതി.കെ. ജെ മിനി ടീച്ചർ കുട്ടികൾക്ക് ഈ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള സന്ദേശം നൽകുകയും ചെയ്തു. കൂടാതെ കുട്ടികൾ തയ്യാറാക്കി വന്നിരുന്ന ചാർട്ടുകളും പോസ്റ്ററുകളും പ്രദർശിപ്പിച്ചുള്ള ഒരു റാലി നടത്തുകയുണ്ടായി. ഇതിനുശേഷം ഹൈസ്കൂൾ, യുപി വിഭാഗങ്ങളിൽ നടത്തിയ ക്വിസ് മത്സരത്തിലും അതുപോലെ പോസ്റ്റർ നിർമ്മാണ മത്സരത്തിലും വിജയികളായ വരെ അഭിനന്ദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. കൂടാതെ അഞ്ചു മുതൽ പത്താം ക്ലാസ് വരെ ഉള്ള കുട്ടികൾ കൊണ്ടുവന്ന മോഡലുകളുടെ പ്രദർശനം വൈകിട്ട് 3:30 pm നു സംഘടിപ്പിക്കു കയും ചെയ്തു.
ബഷീർ ദിനം 2025

ഫോർട്ട് കൊച്ചി സാന്താ ക്രൂസ് ഹയർ സെക്കന്ററി സ്കൂളിൽ, വിശ്വവിഖ്യാത സാഹിത്യകാരനായ ശ്രീ. വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തപ്പെട്ടു. പ്രശസ്ത കവയത്രി ശ്രീമതി സുൽഫത്ത് ബഷീർ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ് മിസ്‌ട്രസ് കെ. ജെ. മിനി, പി. ടി. എ. പ്രസിഡന്റ് ജീമോൾ വര്ഗീസ്, ജോയിന്റ് കൺവീനർ ഷൈനി ടി. ഡി. എന്നിവർ പ്രസംഗിച്ചു. ശ്രീമതി സുൽഫത്ത്,സ്കൂൾ ലൈബ്രറിയിലേക്ക് തന്റെ "കുഞ്ഞാറ്റക്കിളികൾ" (കാവ്യാത്മക ബാലകഥാ സമാഹാരം) എന്ന പുസ്തകത്തിന്റെ കോപ്പിസംഭാവന ചെയ്തു. കുട്ടികൾ ബഷീറിന്റെ വിവിധ കഥാപാത്രങ്ങളെ വേദിയിൽ അവതരിപ്പിച്ചു.

| Home | 2025-26 |

പ്രവേശനോത്സവം 2025 - പുത്തനുണർവും പുതിയ പ്രതീക്ഷകളും
പുത്തനുണർവും പുതിയ പ്രതീക്ഷകളുമായി സാന്താ ക്രൂസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം 2025 ആഘോഷിച്ചു. ഏറെ ആവേശത്തോടെയും തിളങ്ങുന്ന മുഖത്തോടെയും പുതിയ അധ്യയന വർഷത്തെ രക്ഷിതാക്കളും വിദ്യാർത്ഥികളും വരവേറ്റു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി വിധു ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന ആഘോഷ പരിപാടിയിൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മിനി കെ ജെ എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു. ഒന്നാം ഡിവിഷൻ കൗൺസിലർ അഡ്വക്കേറ്റ് ആന്റണി കുരീത്തറ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. " വിദ്യാഭാസമാണ് ഏറ്റവും വലിയ ആയുധം. ലോകത്തിൽ എന്ത് മാറ്റങ്ങൾ വരുത്തുവാനും വിദ്യാഭ്യാസം കൊണ്ടേ സാധിക്കൂ 'എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം തൻ്റെ ആശംസകൾ അറിയിച്ചു.ഫോർട്കൊച്ചി എസ് എച്ച് ഒ ഫൈസൽ എം എസ് മുഖ്യ പ്രഭാഷണം നടത്തി. ലഹരി ഉപയോഗത്തിനെതിരെ ഒരു ബോധവത്കരണം അദ്ദേഹം നടത്തുകയുണ്ടായി.
വർണ കടലാസുകൾ കൊണ്ട് ഉണ്ടാക്കിയ തോരണങ്ങളും തൊപ്പികളും ചടങ്ങിന് ഒന്നുകൂടി നിറം കൂട്ടി. ഹൈസ്കൂളിന്റെയും എൽ പി സ്കൂളിന്റെയും പി ടി എ പ്രെസിഡന്റുമാർ ആശംസകളേകി.
മറ്റു സ്കൂളിൽ നിന്ന് വന്ന വിദ്യാത്ഥികളും ആദ്യമായി സ്കൂൾ പ്രവേശനം നേടിയ കുട്ടികളും നിറഞ്ഞ ചിരിയോടെ ക്ലാസ് മുറികളിലേക്ക് കടക്കുന്നതും രക്ഷിതാക്കളുടെ സ്നേഹനിർഭരമായ നോട്ടങ്ങളും എല്ലാം ഒത്തുചേർന്ന ഈ ദിനം വിദ്യാലയത്തെ പ്രതീക്ഷ നിറഞ്ഞ ഒരു പുതു യാത്രയക്ക് ഒരുക്കിയതുപോലെയായിരുന്നു.

എൽ പി സ്കൂൾ പ്രധാനാദ്ധ്യാപിക ശ്രീമതി ആനി സബീന ബിന്ദു നന്ദി പ്രകാശിപ്പിച്ചു. പഠനത്തിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുവാനുള്ള തീവ്ര ആഗ്രഹവുമായി പുതിയ അധ്യയന വർഷത്തിന്റെ ആരംഭം കുറിച്ചു.