സാന്താക്രൂസ് എച്ച്.എസ്.എസ്. ഓച്ചൻതുരുത്ത്/അക്ഷരവൃക്ഷം/പഴമയിലേക്കൊരു തിരിഞ്ഞുനോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
 പഴമയിലേക്കൊരു തിരിഞ്ഞുനോട്ടം    

ഇന്നത്തെപോലെ സുഖസൗകര്യങ്ങളോ ആർഭാട ജീവിതമോ അന്നുണ്ടായിരുന്നില്ല. ഇന്നത്തെ പോലെ ഒന്നും രണ്ടും കുട്ടികളല്ല അന്നുണ്ടായിരുന്നത്. ഓരോ വീട്ടിലും കുറഞ്ഞത് ആറിൽ കുറയാതെ കുട്ടികളുണ്ടായിരുന്നു. അവർക്കുള്ള ഭക്ഷണം കണ്ടെത്തുക എന്നതുതന്നെ വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പല കുടുംബങ്ങളിലും ദാരിദ്ര്യമായിരുന്നു വീട്ടിലെ കോഴി ഇടുന്ന മുട്ടകൾ വിറ്റ് കപ്പ വാങ്ങിച്ചു കഴിക്കുമായിരുന്നു ഒന്നോ രണ്ടോ മുട്ടകൾ കൊണ്ട് എല്ലാവരുടെയും വിശപ്പ് മാറുകയില്ലലോ എന്റെ അമ്മുമ്മയുടെ ചെറുപ്പത്തിൽ അരിക്ക് ക്ഷാമമുണ്ടായി അപ്പോൾ ഗോതമ്പുകൊണ്ടുള്ള ഭക്ഷണം മാത്രമാണ് ഉണ്ടായിരുന്നത് . അമ്മുമ്മ സ്കൂളിൽ പഠിക്കുന്ന കാലത്ത് ബാഗ് വാങ്ങുവാനുള്ള പണം ഇല്ലാത്തതിനാൽ പുസ്തകങ്ങളും, സ്ലേറ്റും ചോറുംപാത്രവും എല്ലാം കൈയിൽ പിടിച്ചാണ് കൊണ്ടു പോയിരുന്നത് . എന്റെ അപ്പുപ്പൻ സാന്താക്രൂസിലാണ് പഠിച്ചത് . കർത്തേടത്തു നിന്ന് സ്കൂൾവരെ നടന്നാണ് പോയിരുന്നത് അന്ന് വൈദ്യുതി ഉണ്ടായിരുന്നില്ല. മണ്ണെണ്ണവിളക്കിന്റെ പ്രകാശത്തിലാണ് പഠിച്ചുകൊണ്ടിരുന്നത് . അപ്പൂപ്പൻറെ വീട്ടിൽ ആടുകളെ വളർത്തിയിരുന്നു . രാവിലെ ആടിനുള്ള പ്ലാവില പെറുക്കുകയും , മറ്റുള്ള വീടുകളിൽ പാൽ കൊണ്ടുപോയി കൊടുക്കുകയും ചെയ്‌തതിനു ശേഷമാണ് സ്‌കൂളിൽ പോയിരുന്നത് . അപ്പൂപ്പന്റെ അമ്മ ടീച്ചറായിരുന്നത് കൊണ്ട് മടി പിടിച്ചു വീട്ടിലിരിക്കാനും സമ്മതിക്കില്ലായിരുന്നു . പണ്ട് വാഹനങ്ങളൊക്കെ കുറവായിരുന്നു അതിനാൽ അന്ന് രോഗികളെ കസേരകളിൽ ഇരുത്തിയാണ് ആശുപത്രിയിൽ കൊണ്ടുപോയിരുന്നത് എന്റെ അപ്പുപ്പന്റെ അപ്പുപ്പൻ ശിപായിയായിരുന്നു അന്നത്തെ ശമ്പളം അഞ്ചുരൂപയായിരുന്നു. പണ്ട് കാലത്തെ നാലാം ക്ലാസ് കഴിഞ്ഞാൽ ഇംഗ്ലീഷ് പഠിക്കാനായി നാലര ക്ലാസ് ഉണ്ടായിരുന്നു. അതിനു ശേഷമാണ് അഞ്ചാം ക്ലാസ്സിലേക്ക് പോകുന്നത് ഇന്നത്തെ തലമുറയ്ക്ക് ഇതൊന്നും ചിന്തിക്കാനേ കഴുയുകയില്ല .

ഹെലീന
8 സാന്താക്രൂസ് എച്ച്.എസ്.എസ്. ഓച്ചൻതുരുത്ത്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം