സരസ്വതിവിജയം യു.പി.എസ്/അക്ഷരവൃക്ഷം/കോവിഡ് 19 കുട്ടികളിൽ നന്മ വിളയും കൃഷി പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 കുട്ടികളിൽ നന്മ വിളയും കൃഷി പരിശീലനം
      ലോകമാകെ കോവിഡ് 19 എന്ന മഹാമാരിയുടെ പിടിയിലാണ് .ഇന്ത്യയിലേക്കും നമ്മുടെ കൊച്ചു കേരളത്തിലേക്കും ഈ മഹാമാരി എത്തി കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ വൈറസിന്റെ വ്യാപനത്തെ തടയാൻ വേണ്ടുന്ന മുൻ കരുതലുകൾ എടുക്കുന്ന കാര്യത്തിൽ അശ്രദ്ധ കാണിക്കരുത് .
     ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് പോസറ്റീവ് കേസ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ് .തൃശൂരിൽ ജനുവരി മുതൽ മാർച്ച് അവസാനം വരെയുള്ളവരിൽ മൂന്ന് മുതൽ 93 വയസ്സുവരെയള്ള രോഗികളുണ്ടായിരുന്നു എന്നാണ് നമുക്കറിയാൻ കഴിഞ്ഞത്. ഇത്തരം രോഗബാധിതരെ മരണത്തിനു വിട്ടു  കൊടുക്കാതെ സദാ കഠിനാധ്വാനം ചെയ്യുന്ന യുദ്ധമുഖത്തെ മുൻനിര പോരാളികളായ ആരോഗ്യ പ്രവർത്തകരെ എത്ര അഭിനന്ദിച്ചാലാണ് മതിയാവുക?
     നാട്ടിലാകെ ജനങ്ങൾ പരിഭ്രാന്തരായിരിക്കുകയാണ് .എത്ര കാലം ഇങ്ങനെ വീടിനുള്ളിൽ തന്നെ കഴിയേണ്ടി വരും ഒരു നിശ്ചയവുമില്ല. സാധാരണക്കാരനായ ഒരാൾക്ക് എത്രത്തോളം പിടിച്ച് നിൽക്കാനാവും സഹായഹസ്തവുമായി സർക്കാരും സന്നദ്ധ പ്രവർത്തകരും എപ്പോഴും കൂടെയുണ്ടാവുമോ? ഇത്തരം പലതരം ചിന്തകളിൽ വ്യാകുല പ്പെട്ടു കഴിയുകയാണ് ഓരോ കുടുംബവും.
    ഇത്തരം സാഹചര്യത്തിൽ പിടിച്ചു നിൽക്കാനായി ഓരോരുത്തരും അവരവരാൽ കഴിയുന്ന തരത്തിൽ ഓരോരോ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുകയാണ്. എന്നാലും എത്ര നാൾ? എന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ ജീവിതം തള്ളി നീക്കുന്ന എത്രയോ ജീവിതങ്ങൾ.
    നമ്മുടെ സംസ്കാരം തിരിച്ചുകിട്ടി എന്നാണ് പഴമക്കാർ പറയുന്നത്. "കൃഷിയിലേക്ക് മടങ്ങുക " സന്തോഷം താനേ വന്നുകൊള്ളും. വാങ്ങൽ ശേഷി വർധിച്ചു വരുന്ന സമൂഹമാണ് കേരളം. ഉത്പാദനം കുറയുകയും ഉപഭോഗം വർധിക്കുകയും ചെയ്യുന്ന ഈ ഉപഭോക്തൃ സംസ്കാരം കുട്ടികളിലും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. പുറത്ത് പോയി ഭക്ഷണം കഴിക്കാനും ആഡംബരവസ്തുക്കൾ വാങ്ങിക്കൂട്ടാനും താത്പര്യപ്പെടുന്നവരാണ് ഇന്നത്തെ കുട്ടികൾ ഈ മനോഭാവത്തിൽ മാറ്റം വരാനും സ്വാശ്രയ ബോധം വളരാനും ഏറ്റവും ഫലപ്രദം കൃഷിപാഠങ്ങൾ തന്നെയെന്ന് നമുക്ക് വിശ്വസിക്കാം.
   കൃഷിയും അനുബന്ധ സാഹചര്യവും അത്യാവശ്യ ഘടകമായി തീർന്നിരിക്കുന്നു ഈ മഹാമാരിയുടെ കാലത്ത് .പുറത്ത് പോയി                      അവശ്യസാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടിലാകുന്ന അവസ്ഥ ഒരിക്കലും ഒരു കർഷകന് കണ്ടു വരില്ല. കാരണം. വീട്ടിലൊരു പശുവും അതിന്റെ ചാണകവും മൂത്രവും പച്ചക്കറി തോട്ടത്തിന് വളമായി ഉപയോഗിച്ച് ധാരാളം വിളവുകൾ കൊയ്യാനാവും. വയലിൽ നെൽകൃഷി നടത്തിയാൽ രണ്ട് കാര്യങ്ങളാന്ന് നമുക്ക് ആവശ്യമായ അരി നമുക്ക് തന്നെ ഉത്പാദിപ്പിക്കാൻ കഴിയുമെന്നും പശുവിനു വേണ്ടുന്ന പുല്ല് സംഭരിക്കാനും കഴിയും അടുത്ത ഘട്ടം വയലിൽ പച്ചക്കറി ഇങ്ങനെ ചെയ്താൽ ഒരു വിധത്തിൽ ബുദ്ധിമുട്ടില്ലാതെ പിടിച്ചു നിൽക്കാൻ സാധിക്കും.
     ഇതൊക്കെ പറയാൻ എനിക്ക് സാധിക്കുന്നത് എന്റെ വീട്ടിലുള്ള സാഹചര്യം വെച്ചാണ് .എന്റെ വീട്ടിൽ ചെറുതും വലുതുമായ പത്തോളം പശുക്കളുണ്ട്. പശുവിനുള്ള പുല്ലും നമുക്ക് വേണ്ടുന്ന നെല്ലും നമ്മൾ തന്നെ കൃഷി ചെയ്തുവരുന്നു എന്നതിൽ ഞാൻ അഭിമാനിക്കുന്നു .പാൽ ചുരത്തുന്നത് മിൽമയല്ലെന്നും അരി ഉത്പാദിപ്പിക്കുന്നതു മാർജിൻ ഫ്രീ മാർക്കറ്റുകളല്ലെന്നും നമ്മൾ ഓരോ കുട്ടികളും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം തന്നെയെന്നും എല്ലാവരും കൃഷിയെ കുറിച്ച് കൂടുതൽ അറിയാൻ മടി കൂടാതെ മണ്ണിലേക്കിറങ്ങൂ... കൂട്ടുകാരെ .
       രോഗവ്യാപനമുണ്ടാക്കാതെ വീടുകളിലിരുന്ന് സ്വന്തം ജീവനും ആരോഗ്യ പ്രവർത്തരുടെ ജീവനും കാക്കാൻ അവരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് നമുക്കും ആ യുദ്ധത്തിൽ പങ്കാളികളാവാം'
അഭിനന്ദ് .എ.
7 സരസ്വതി വിജയം യു. പി. സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം