സമൂഹം.എച്ച്.എസ്.എൻ .പറവൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പ്രകൃതിയും മണ്ണും ജലവും എല്ലാം അടങ്ങുന്ന നാം ഉൾകൊള്ളുന്ന ഈ ചുറ്റുപാടാണ് പരിസ്ഥിതി. പരിസ്ഥിതി പല തരത്തിൽ നമുക്ക് ഉപകാരപ്രദമാണ്. എല്ലാ കാര്യങ്ങൾക്കും നാം പരിസ്ഥിതിയെ ആശ്രയിക്കുന്നു. നമ്മുടെ ജീവനും ആരോഗ്യവും നിലനിർത്തേണ്ടതിന് പരിസ്ഥിതി വളരെ അനിവാര്യമാണ്. എന്നാൽ നമ്മൾ മനുഷ്യർ പല രീതിയിൽ പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നു. നമുക്ക് ആവശ്യമുള്ള എല്ലാ ഘടകങ്ങളും പ്രകൃതി നമുക്ക് പ്രദാനം ചെയ്യുന്നു. എന്നാൽ മനുഷ്യന്റെ അത്യാഗ്രഹം പരിസ്ഥിതിയെ ദ്രോഹിക്കുന്നു. ഒരിക്കൽ മഹാത്മാ ഗാന്ധി ഇപ്രകാരം പറഞ്ഞു, "ഓരോ മനുഷ്യന്റെയും ആവശ്യങ്ങൾ നിറവേറ്റാൻ ഭൂമി മതിയായതാണ്. എന്നാൽ അത് മനുഷ്യന്റെ അത്യാഗ്രഹം നിറവേറ്റാനല്ല.” പരിസ്ഥിതി മലിനീകരണമാണ് നാം പരിസ്ഥിതിയോട് ചെയ്യുന്ന ഏറ്റവും വലിയ ചുഷണം. പല രീതിയിൽ നാം പരിസ്ഥിതി മലിനീകരിക്കുന്നു. വായു മലിനീകരണം, അന്തരീക്ഷ മലിനീകരണം, ജല മലിനീകരണം മണ്ണ് മലിനീകരണം എന്നിവയാണ് പ്രധാന മലിനീകരണങ്ങൾ.

എല്ലാവിധ മലിനീകരണവും പരിസ്ഥിതിക്ക് ദോഷകരമാണ് . വാഹന ങ്ങളിൽ നിന്ന് വരുന്ന പുകയും ഫാക്ടറികളിൽ നിന്ന് വരുന്ന പുകയും അന്തരീക്ഷത്തെ മലിനീകരിക്കുന്നു. പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതും അന്തരീക്ഷ മലിനീകരണത്തിന് കാരണമാകും. മാലിന്യങ്ങൾ ജലസ്രോതസ്സുകളിൽ നിക്ഷേപിക്കുന്നതും, രാസ വളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗവും, കപ്പലുകളിൽ നിന്ന് എണ്ണ വെള്ളത്തിൽ കലരുന്നതും ജല മലിനീകരണത്തിന് കാരണമാകുന്നു. അമിതമായ രാസോപയോഗവും പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയുന്നതും മണ്ണ് മലിനീകരണത്തിന് ഹേതുവാകുന്നു . ഇത്തരം പരിസ്ഥിതി ചൂഷണങ്ങൾ നമുക്ക് ഇല്ലാതാക്കുവാൻ സാധിക്കും. വാഹന ഉപയോഗം കുറക്കുക, പ്ലാസ്റ്റിക് ഉൾപ്പെടുന്ന മാലിന്യങ്ങൾ ശരിയായി നിർമ്മാർജനം ചെയ്യുക, ജൈവ വളങ്ങളും കീടനാശിനിയും ഉപയോഗിക്കുക എന്നിവയാണ് പരിസ്ഥിതി മലിനീകരണത്തിനതിരെ നമുക്ക് എടുക്കാവുന്ന പ്രതിവിധികൾ. പരിസ്ഥിതി എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ട താണ്. എന്നാൽ മനുഷ്യൻ മാത്രമാണ് പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നത്.

പരിസ്ഥിതി ചൂഷണത്തിന് ഒരുപാട് ദൂഷ്യഫലങ്ങളുണ്ട്. അത് അനുഭവിക്കണ്ടത് എല്ലാ ജീവ ജാലങ്ങളുമാണ് നമ്മുടെ അനേകം തലമുറകൾക്ക് സുഖമായി വസിക്കാൻ കെൽപ്പുള്ളതാണ് ഈ പരിസ്ഥിതി. നമ്മുടെ സ്വാർത്ഥ താൽപര്യങ്ങൾക്കായി അതിനെ നശിപ്പിക്കരുത്. നമ്മുടെ പരിസ്ഥിതിയെ നമുക്ക് സംരക്ഷിക്കാം.

ഏബൽ ജോൺ സാം
9 A സമൂഹം.എച്ച്.എസ്.എൻ .പറവൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - DEV തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം