ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്‌/അക്ഷരവൃക്ഷം/ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട.

Schoolwiki സംരംഭത്തിൽ നിന്ന്
ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട.


മീനുവും ചീരുവും മിടുക്കികളാണ്. അവർ സ്കൂളിലെ ചുണക്കുട്ടികൾ. അങ്ങകലെയുള്ള ഒരു ഗ്രാമത്തിൽ നിന്നാണ് ചീരുവരുന്നത്. മീനു സ്കൂളിനടുത്തു നിന്നും. രണ്ടു പേരും എന്നും സ്കൂളിൽ വരും. ചീരു ഒരു ദിവസം വന്നില്ല. മീനുവിന് വിഷമമായി .പിറ്റേ ദിവസം വരും എന്നവൾ വിചാരിച്ചു. എന്നാൽ ഒരാഴ്ചയോളം അവൾ എത്തിയിരുന്നില്ല. ടീച്ചറോട് മീനു കാര്യം അന്വേഷിച്ചു. പനിയാണെന്നറിയാൻ കഴിഞ്ഞു.ഇത്രയും നാൾമാറാത്ത പനിയോ? അച്ഛനേയും കൂട്ടി അവർ ചീരുവിന്റെ ഗ്രാമത്തിൽ എത്തി. എങ്ങും മാലിന്യം കൂമ്പാരമായി കിടക്കുന്നു .ജനങ്ങൾ പൈപ്പിൻ ചുവട്ടിൽ തിക്കിത്തിരക്കുന്നു .ഊടുവഴിയിലൂടെ നടന്ന് അവർ ചീരുവിന്റെ വീട് കണ്ടെത്തി.ഒറ്റമുറി ,വൃത്തിയില്ല,വെടുപ്പില്ല.തൊട്ടടുത്ത മതിൽക്കെട്ടിനകത്ത് ഒരു പഴയ കിണർ അതിലൊന്നു നോക്കിയപ്പോൾ കണ്ട കാഴ്ചകൾ മനംമടുപ്പിച്ചു. ചീരുവിനേയും കൂട്ടി പട്ടണത്തിൽ എത്തി ഡോക്ടറെ കണ്ടു. സാഹചര്യം വ്യക്തമാക്കി. ശുചിത്വ സേനക്കാരെത്തി ആ ഗ്രാമത്തിലെ മാലിന്യക്കൂമ്പാരത്തിനറുതി വരുത്തി. കിണർ വൃത്തിയാക്കി. ശുചിത്വ ഗ്രാമം സമ്പൂർണ്ണ ഗ്രാമമായി മാറി. ആ ഗ്രാമവാസികൾ മീനുവിനും അച്ഛനും നന്ദി പറഞ്ഞു .ചീരു ഉത്സാഹത്തോടെ സ്കൂളിലെത്തിച്ചേർന്നു.
അർജുൻ മുകേഷ്
3 ശ്രേയ എൽ.പി .എസ്. ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ