ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/അക്ഷരവൃക്ഷം/കുതിക്കുന്ന വൈറസ് കിതക്കുന്ന ശാസ്ത്രം

Schoolwiki സംരംഭത്തിൽ നിന്ന്
കുതിക്കുന്ന വൈറസ് കിതക്കുന്ന ശാസ്ത്രം

മനുഷ്യവംശം ഇന്നോളം ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മഹാമാരികളിലൊന്നിന്റെ പിടിയിലാണ് ലോകം. മരണവും പട്ടിണിയും പലായനങ്ങളും ഉൾപ്പെടെയുള്ള ദുരിതങ്ങൾ മാത്രമാണ് മഹാമാരികൾ ബാക്കി വെച്ചിട്ടുള്ളത്. ഇതിനോടകം മനുഷ്യചരിത്രം ഏർപ്പെട്ടിട്ടുള്ള ഏറ്റവും വലിയ യുദ്ധങ്ങളിൽ ഒന്നും, അതിനാൽ തന്നെ വൈറസുമായി നടക്കുന്ന ഇാ യുദ്ധമാണ്. നാം ഒരിക്കലും ആയുധമായി സങ്കല്പിച്ചിട്ടില്ലാത്ത വെൻറ്റിലേറുമായി ലോകം പടക്കളത്തിലാണ്. ശാസ്ത്രത്തെ മുന്നിൽനിർത്തിയുള്ള ഇൗ യുദ്ധത്തിന് കുതിച്ചുപായുന്ന വൈറസിനെ തടുക്കാൻ കഴിയുമോ ? എന്ന ചോദ്യവുമായി നാമോരോരുത്തരും മുന്നേറുകയാണ് എന്നത് പകൽ പോലെ സത്യമായിരിക്കുന്നു. ഭീതിക്കും ദുരിതങ്ങൾക്കും ഇടയിൽ , ആ പ്രഖ്യാപനത്തിനു ലോകം ആകാംക്ഷയോടെ കാക്കുകയാണ്. ഇന്നലെ എല്ലാം തങ്ങളുടെ കയ്യിൽ മാത്രമെന്ന് കരുതിയ ഭരണാധിപന്മാരും, ഏതു പ്രശ്നത്തിനും തങ്ങളുടെ കൈയിൽ മാത്രമേ പ്രതിവിധിയുള്ളു എന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച ആത്മീയ, മതനേതാക്കളും, ലോകം തന്റെ കൈവിരൽ തുമ്പിലെന്ന് ഉൗറ്റം കൊണ്ട ബിസിനസ് പ്രമാണിമാരും , കോടീശ്വരപ്രമുക്കളും, കൂലിവേലക്കാരും മറ്റു സാധാരണക്കാരുമെല്ലാം കാത്തിരിപ്പിലാണ്. ചൈനയിൽ വാവ്വാലുകളിൽ നിന്ന് മനുഷ്യനിലേക്ക് പകർന്നു എന്ന് അനുമാനിക്കപ്പെടുന്ന സാർസ്- 'കോവ്- 2'എന്ന പുതിയ കൊറോണ വൈറസ് ആണ് വില്ലൻ! അത് വരുത്തുന്ന 'കൊറോണ വൈറസ് രോഗം 19’ കാട്ടുതീ പോലെ പടർന്നു. അതിനുമുന്നിൽ പലരാജ്യങ്ങളും നിസ്സഹായാരാകുന്ന കാഴ്ച നമ്മൾ കണ്ടു, കണ്ടു കൊണ്ടിരിക്കുന്നു രാജ്യത്തെ ആക്രമിക്കാനെത്തുന്ന ശത്രുക്കൾക്കെതിരെ കോടാനുകോടികൾ മുടക്കി. ആവനാഴിയിൽ ആയുധങ്ങൾ സ്വരുക്കൂട്ടിയ പലരാജ്യങ്ങളും ഒരു യഥാർത്ഥ ശത്രുവിനെ മുന്നിൽ പെട്ടപ്പോൾ എന്തുചെയ്യണമെന്നറിയാതെ വരുന്ന സ്ഥിതിയിലാണ്. മിസൈലുകളും ബോംബുകളും കൊണ്ട് കൊറോണാ വൈറസിനെ നേരിടാൻ പറ്റില്ലല്ലോ ഈ പടയോട്ടത്തിൽ ശരിക്കുള്ള ഉപകരണം ആയുധങ്ങളുടെ പട്ടികയിൽ ഒരിക്കലും ഇടം പിടിച്ചിട്ടില്ല അങ്ങനെ ആരും ഇതുവരെ കരുതാത്തവെന്റിലേറ്ററുകളാണെന്ന തിരിച്ചറിവിന് മുന്നിൽ അമേരിക്ക പോലുള്ള രാജ്യങ്ങൾ പകച്ചുപോയത് ലോകം കണ്ടു. ദുരന്തകാലങ്ങൾ മാനവരാശിയുടെ ഭാഗധേയം ഒന്നാണെന്ന് ഓർമിപ്പിക്കുകൂടി ചെയ്യുന്നുണ്ട് .രോഗത്തിൻറെ വിത്തുകൾക്ക് അതിരില്ല എന്നതുപോലെ അതിനെ വേരോടെ പിഴുതെറിയാനുള്ള ജീവൻമരണ പോരാട്ടത്തിനും വരമ്പുകൾ അരുത് .എല്ലാ ഭേദചിന്തകളും അലിയിച്ചു കളയുകയാണ് പൊതു ശത്രുവായ മഹാമാരിയെ തുരത്താനുള്ള വഴി. 'ദൈവത്തിന്റെ സ്വന്തം നാട് 'നമ്മുടെ നാടിനെ നമ്മളല്ല മറ്റു രാജ്യത്തിൽ ഉള്ളവരാണ് എത്രയോ കാലം മുൻപേ തന്നെ വിശേഷിപ്പിച്ചത്, ഭൂപ്രക്രതി മാത്രമല്ല മനുഷ്യപ്രകൃതി കൂടിയാണ്അങ്ങനെ വിശേഷിപ്പിക്കാൻ അവരെ പ്രേരിപ്പിച്ചത് .അയ്യായിരത്തിൽപ്പരംപേർ ഇപ്പോഴത്തെ മഹാമാരിയുടെ പശ്ചാത്തലത്തിൽ കടുത്ത മന:പ്രയാസത്തിൽ ഇവിടെ അകപ്പെട്ടു പോയിരിക്കുന്നു. സ്വദേശത്തെ അവസ്ഥ ആലോചിച്ചുള്ള നീറ്റൽ ,വേവലാതി സ്വന്തം ആരോഗ്യത്തെക്കുറിച്ചുള്ള ശങ്ക പെട്ടെന്ന് അസ്വീകാര്യമായ വേദന അവർ തിന്നുകയാണ് എന്ന് പറയുമ്പോൾ ഇവിടെയുള്ളവർ അങ്ങനെയെന്നല്ല അർത്ഥം. അവരുടെ സ്വദേശങ്ങളിൽ കഴിയുന്ന നമ്മുടെ സഹോദരങ്ങളെ ആലോചിച്ചുള്ള കടുത്തവേദന നമ്മളും അനുഭവിക്കുന്നു. എല്ലാവരും ഒരേ രീതിയിൽ പെട്ടുഴലുന്ന അന്തരീക്ഷം. സ്വദേശിയും വിദേശിയും അല്ല വലിയ വിപത്തിൽ നിന്ന് കരകയറാൻ പരിശ്രമം നടത്തുന്ന മാനവരാശി എന്ന ഏകകംത്തിൽ എത്തിനിൽക്കുകയാണ് ലോകജനത. മനുഷ്യവംശത്തിന് ജാതിമത രാഷ്ട്രീയത്തിനതീതമായി ദുരന്തങ്ങളെ നേരിടാൻ ഒന്നിക്കാനും, ചിന്തിക്കാനും, പ്രവർത്തിക്കാനുമുള്ള സമയമാണിത്. ഐക്യത്തോടെ മുന്നേറുക. ഭരണാധികാരികളുടെ ആധികാരികമായ നിർദ്ദേശങ്ങൾ പാലിക്കാൻ ഓരോരുത്തരും സന്നദ്ധരാവുക. സഹകരണം തന്നെയാണ് അഭികാമ്യം. നിരാശയും പേടിയും പതർച്ചയും അല്ല ലോകം നമ്മളിൽ നിന്ന് പ്രതീക്ഷിക്കുന്നത് . ദുരന്തത്തെ യും കെട്ട് കാലത്തെ നേരിടുന്നതിന് ഒത്തൊരുമിച്ചുള്ള പ്രവർത്തനം ആണ് ഇപ്പോൾ കാലം ആവശ്യപ്പെടുന്നത്. അത് പരസ്പരം അകന്ന് നിന്നുകൊണ്ട് വൈറസിന് ചങ്ങല തീർക്കലാണ്. പ്രകൃതിയെ ഇഷ്ട സഖിയും അടിസ്ഥാന ജീവിതാവശ്യങ്ങളും പൊതുജനാരോഗ്യ പാലനവും പൊതുവായ സംവിധാനത്തിലൂടെ ഉറപ്പുവരുത്തി മാത്രമേ ലോകത്തിനു ഇനി മുന്നോട്ടു പോകാനാവൂ എന്ന വലിയ പാഠവും ഇൗ കാലം നൽകുന്നുണ്ട് . വിഖ്യാത ചരിത്രകാരനായ യുവാൻ പറഞ്ഞതുപോലെ മഹാമാരിക്കുള്ള പ്രതിവിധി ഒറ്റപ്പെടുത്തുക അല്ല സഹകരണമാണ്.......................

ദേവിക സുനിൽ
9-B ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം