ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/അക്ഷരവൃക്ഷം/ഉണ്ണികുട്ടന്റെ ലോക്ക്ഡൗൺ ഒാർമ്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഉണ്ണികുട്ടന്റെ ലോക്ക്ഡൗൺ ഒാർമ്മകൾ

രാവിലെതന്നെ മുത്തച്ഛന്റെ ഗാംഭീര്യമുള്ള ചുമ കേട്ടാണ് ഉണ്ണിക്കുട്ടൻ എണീറ്റത്. കണ്ണും തിരുമ്മി നേരെ പോയത് ഉമ്മറത്തേക്ക് ആണ്. ചാരുകസേരയിൽ പതിവ് തെറ്റിക്കാതെ ഇരുന്നു മുത്തച്ഛൻ ചിന്തിക്കുന്നുണ്ട്. എന്താണ് ഇത്ര മാത്രം ചിന്തിച്ച് കൂട്ടാനുള്ളത്. ഉണ്ണിക്കുട്ടൻ പിറുപിറുത്തു.സൈക്കിളിന്റെ മണിയടി ശബ്ദം കേട്ട് ഉണ്ണിക്കുട്ടനും മുത്തച്ഛനും ഗേറ്റിലേക്ക് നോക്കി. പതിവിലും നേരത്തെ പത്രക്കാരൻ വന്നു പത്രം ഗേറ്റിനകത്തേക്കു വലിച്ചിട്ടിട്ട് വേഗം പോയി .ആ പത്രം എടുക്കാനായി വില്ലേജ് ഓഫീസറായ അച്ഛൻ ഉണ്ണിക്കുട്ടനെ പറഞ്ഞയച്ചു .പറയേണ്ട താമസം അവൻ വേഗം പോയി എടുത്തു കൊണ്ടുവന്നു. തലക്കെട്ട് വായിച്ചതും അച്ഛൻ തലയിൽ കൈ വച്ച് പറഞ്ഞു "ദൈവമേ ലോക്ക്ഡൗൺ വീണ്ടും നീട്ടിയോ !".ഒന്നും മനസ്സിലാകാതെ ഞാൻ അന്താളിച്ചു നിന്നു . തന്നെയും , ചേട്ടനെയും അമ്മ സ്കൂളിൽ വിടാത്തത് ഇങ്ങനെ എന്തോ പറഞ്ഞ് ആണെന്ന് മാത്രം അവൻ ഓർത്തെടുത്തു. അമ്മയോട് ഇതിനെപ്പറ്റി ചോദിക്കണമെന്നുണ്ട് . അമ്മയുടെ അടുത്ത് അതിനായി പോയതാണ് ,പക്ഷേ അമ്മ അടുക്കളയിൽ ചെന്നാൽ ഞാൻ ശല്യം ആണെന്ന് പറഞ്ഞ് ഓടിക്കാറാണ് പതിവ്. ചേട്ടനോട് ചോദിക്കാൻ വിചാരിച്ചാൽ അവൻ ഏതു നേരം ഫോണിൽ ആണ്. അഞ്ചാംക്ലാസിൽ ആണെങ്കിലും ഫോണിലെ എല്ലാം അപ്പു ചേട്ടനു അറിയാം. ഭക്ഷണം കഴിഞ്ഞു എല്ലാവരും പതിവ് ഇടങ്ങളിലേക്ക് ചെന്നു .ഉണ്ണിക്കുട്ടൻ ടിവി ഓണാക്കി. തനിക്കിഷ്ടപ്പെട്ട ഒരുപാട് സിനിമാതാരങ്ങൾ, വീട്ടിലിരിക്കണം പുറത്തുപോയി വരുമ്പോൾ കൈ കഴുകണം ,ഇങ്ങനെ പറയുന്നുണ്ട് .അവർ ഇങ്ങനെ പറയുന്നത് കൊണ്ടാണോ വീട്ടിൽ ആരും പുറത്തു പോകാത്തത്?. ഇതിനെക്കുറിച്ച് വിശദമായി മുത്തച്ഛനോട് ചോദിക്കാൻ തീരുമാനിച്ചു . മുത്തച്ഛാ എന്താണ് ലോക്ക്ഡൗൺ? പിന്നെ വേറൊരു പേരും ഉണ്ടല്ലോ, ആ കൊറോണ. മുത്തച്ഛൻ ചിരിച്ചു കൊണ്ട് പറഞ്ഞു.കൊറോണ ഒരു വൈറസാണ് മോനേ. വൈറസ് അതെന്ത് സാധനം? ആദ്യമായാണ് അങ്ങനെ ഒരു പേരുപോലും കേൾക്കുന്നത്. ഉണ്ണിക്കുട്ടാ അതൊരു രോഗാണു. എന്ന് പറഞ്ഞ എന്താ? ഉണ്ണിക്കുട്ടൻ അറിയാനുള്ള താല്പര്യത്തോടെ ചോദിച്ചു .രോഗാണു എന്നത് നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്തത് . കാണാൻ പറ്റാത്ത ഒന്നിനെ എന്തിനാണ് ആളുകൾ പേടിക്കുന്നത്? ഉണ്ണിക്കുട്ടനും ചെറിയ പേടി തോന്നി!. മുത്തച്ഛൻ തുടർന്നു, ഒരു ചെറിയ വൈറസ് ആണെങ്കിലും അവർക്ക് നമ്മളെ കൊല്ലാൻ ഉള്ള ശക്തിയുണ്ട്. വൈറസ് ഒരാളിൽ വന്നാൽ അയാൾ മുഖേന മറ്റുള്ളവർക്കും പകരാം. അങ്ങനെ മരണംപോലും സംഭവിക്കാം. ഈ അസുഖത്തിന് മരുന്നു ഇല്ലെ ?,അവൻ നിഷ്കളങ്കതയോടെ ചോദിച്ചു .ഈ രോഗത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നാൽ മനുഷ്യർക്ക് അതിനെ ഇല്ലാതാക്കാൻ സാധിക്കും .അത് എങ്ങനെ ഉണ്ണിക്കുട്ടൻ അത്ഭുതപ്പെട്ടു!.നമ്മൾ വ്യക്തിശുചിത്വം പാലിച്ചാൽ മതി, പുറത്തുപോയി വരുമ്പോൾ കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകണം. മുത്തച്ഛന്റെ കാലത്ത് ഈ അസുഖം ഉണ്ടായിട്ടുണ്ടോ ? അപ്പോഴേക്കും ഉണ്ണിക്കുട്ടനെ അമ്മ വിളിച്ചു അവൻ അടുക്കളയിലേക്ക് പാഞ്ഞു.. അവൻറെ ചോദ്യത്തിന് മറുപടി എന്നോണം മുത്തച്ഛൻ തനിയെ പറഞ്ഞു. ഞങ്ങളുടെ കാലത്ത് കൊറോണ പോയിട്ട്, ഒരു കടുത്ത പനി പോലും ഉണ്ടായിട്ടില്ല. പുതിയ തലമുറ വന്നപ്പോൾ അവർ അവരോടൊപ്പം ഒരുപാട് പരിഷ്കാരങ്ങളും കൊണ്ടുവന്നു. പലതരത്തിലുള്ള വിദേശ ഭക്ഷണങ്ങളും ശീലമാക്കി. ജീവനോടെ മൃഗങ്ങളെ തിന്നുന്ന അവസ്ഥയിലെത്തി. നമ്മൾ ചെയ്യുന്ന പ്രവർത്തികൾക്ക് , പ്രതിഫലം കിട്ടുക തന്നെ ചെയ്യും .എല്ലാരും സർക്കാരും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ അനുസരിച്ചാൽ കൊറോണ യിൽ നിന്ന് നിങ്ങൾക്കും അതുമൂലം നാടിനും ഈ മഹാമാരിയിൽ നിന്ന് മുക്തി ഉണ്ടാവും. തനിച്ചിരുന്ന് പുതിയൊരു തിരിച്ചറിവിലേക്ക് ഉള്ള അവസരമാണ് ഇന്ന് പ്രകൃതി മനുഷ്യന് നൽകിയിരിക്കുന്നത്. ഇനിയും മനുഷ്യർ എന്തുകൊണ്ട് ഇതൊന്നും മനസ്സിലാക്കുന്നില്ല!.. മുത്തച്ഛൻസ്വയം പറഞ്ഞുകൊണ്ടേയിരുന്നു....

അനീറ്റ ജോർജ്
10H ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ