ശ്രീ നാരായണവിലാസം എൽ.പി.എസ് വള്ളിയായി/അക്ഷരവൃക്ഷം/മഴയും വെയിലും

Schoolwiki സംരംഭത്തിൽ നിന്ന്
മഴയും വെയിലും

മഴയും വെയിലും ഉറ്റ ചങ്ങാതിമാരായിരുന്നു . ഒരു ദിവസം അവ൪ രണ്ടുപേരും ഒരുമിച്ച് ഒരു ഗ്രാമത്തിൽ എത്തി.അവ൪ വിശ്രമിക്കാനായി ഒരു മരച്ചുവട്ടിലിരുന്നു.മഴ വെയിലിനോടു പറഞ്ഞു.ഈ ഗ്രാമത്തിലെ ജീവജാലങ്ങൾക്കൊക്കെ വെള്ളം നൽകുന്നത് ‍ഞാനാണ് . ഞാനില്ലാതെ ഇവയ്ക്ക് ജീവിക്കാനാവില്ല .അപ്പോൾ വെയിൽ പറഞ്ഞു . ഞാനാണ് ഇവിടുത്തെ ജീവജാലങ്ങൾക്ക് ആവശ്യമായ സൂര്യപ്രകാശവും വളരാനുള്ള ഊ൪ജ്ജവും നൽകുന്നത് . അതും പറഞ്ഞ് അവ൪ വഴക്കായി .ഇതെല്ലാം കേട്ടു നിന്ന കാറ്റ് അവരുടെ അടുത്തെത്തി . കാറ്റ് അവരോടു ചോദിച്ചു . എന്താണ് നിങ്ങളുടെ പ്രശ്നം . മഴ എല്ലാ കാര്യങ്ങളും കാറ്റിനോടു പറഞ്ഞു . ഇതു കേട്ട കാറ്റ് പറഞ്ഞു നിങ്ങളാണ് പ്രകൃതിയിലെ ഓരോ ജീവികൾക്കും വളരാനാവശ്യമായ വെള്ളവും സൂര്യപ്രകാശവും നൽകുന്നത്.ഇതു കേട്ട മഴയ്ക്കും വെയിലിനും അത്യന്തം സന്തോഷമായി .കൂട്ടുകാരേ , ഇതിൽ നിന്നും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്ക് എല്ലാ ഘടകങ്ങളും ഒരു പോലെ ആവശ്യമാണെന്നു മനസ്സിലായില്ലേ.........

അഹൽദേവ്.എ.വി
1 എ ശ്രീനാരായണ വിലാസം എൽ.പി സ്കൂൾ വള്ള്യായി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ