ശ്രീ നാരായണവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പരിസ്ഥിതി
          പരിസ്ഥിതി എന്താണ്  ? ഭാരതീയ ചിന്തകൾ പ്രപഞ്ചത്തെ ഒരു സമീകൃത ഘടനയായി കണ്ടു .പരിസ്ഥിതിയിൽ വരുന്ന ക്രമീകൃതമല്ലാത്ത മാറ്റം ജീവിതം ദുരിതമയമാകുന്നു. ഭൂമിയുടെ നിലനിൽപ്പിന് തന്നെ ഇത് ഭീക്ഷണിയാകുന്നു .മനുഷ്യർ ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയാണ് പരിസ്ഥിതി എന്ന് പറയുന്നത്. എല്ലാ ജന്തുകളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി .
          മനുഷ്യർ പാടം നികത്തിയും മണൽ വാരിയും മരം മുറിച്ചും പരിസ്ഥിതിയെ നശിപ്പിക്കുന്നു . വനനശീകരണം കാരണം മഴയുടെ ലഭ്യത കുറയുന്നു .44 നദികളാൽ സമ്പന്നമായ കേരളം മഴക്കാലത്തും ശുദ്ധജല ക്ഷാമം അനുഭവിക്കുന്നു .കാലം തെറ്റിയ മഴയും ഉണ്ടാക്കുന്നു. കാലവസ്ഥയിൽ വളരെ അധികം മാറ്റം വന്നിരിക്കുന്നു. പകൽ ചുട്ടുപൊള്ളുന്ന വെയിൽ ,അസഹ്യമായ ചൂടും ഇതെല്ലാം പരിസ്ഥിതിയിലെ മാറ്റം കാരണമാണ്. വൻ തോതിലുള്ള കീടനാശിനി പ്രയോഗം നമ്മുടെ മണ്ണിനെ നശിപ്പിക്കുന്നു. ഫാക്ടറിയിലെ പുകയും പ്ലാസ്റ്റിക്ക് കത്തിച്ച പു കയും അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നു .ഇതിനൊക്കെ കാരണം നമ്മുടെ പ്രവൃത്തിയാണ്. പരിസ്ഥിതിയെ നശിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ നാം ചെയില്ല എന്ന് തീരുമാനിച്ചാൽ ഒരു പരിധി വരെ നമ്മുക്ക് പ്രകൃതിയെ രക്ഷിക്കാം. ഒരോരുത്തരം പ്രകൃതിയെ നശിപ്പിക്കില്ല എന്ന് തീരുമാ നിച്ചാൽ ഒരു പരിധി വരെ നമ്മുക്ക് പരിസ്ഥിതിയെ രക്ഷിക്കാം ...
വൈഗ .കെ
4.A - ശ്രീ നാരായണവിലാസം എൽ.പി.എസ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം